കെ.എ. സോളമന്‍
October 5, 2014
പി.പി. പൂക്കോയയുടെ സ്വന്തം കലാ സാഹിത്യ സമിതിയാണ് പിപിപി കലാസാഹിത്യസമിതി. വട്ടയാല്‍ ചുറ്റുവട്ടത്തെ അരക്കവികളെയും മുക്കാല്‍കവികളെയും സംഘടിപ്പിച്ചു പ്രതിമാസ സാഹിത്യസംഗമം നടത്തുകയാണ് സമിതിയുടെ മുഖ്യപ്രവര്‍ത്തനപരിപാടി. എന്തൊക്കെ പ്രശ്‌നമുണ്ടായാലും പ്രതിമാസസംഗമം നടന്നിരിക്കും. ഒരിക്കല്‍ സ്വന്തം ബീവി കുളിമുറിയില്‍ തെന്നിവീണ് കാലിലെ കുഴതെറ്റിയ ദിവസം പോലും സംഗമത്തിന് മുടക്കം വരുത്തിയില്ല. ബീവിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയതിനുേശഷം ഓടിയെത്തി പരിപാടി സംഘടിപ്പിക്കലായിരുന്നു പൂക്കോയ.
പിപിപി കലാസാഹിത്യ സമിതിക്ക് പേരിന് ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റിയുണ്ട്. നമ്മുടെ ചില രാഷ്ട്രീയപാര്‍ട്ടികളുടേത് മാതിരി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. സ്വയം നോമിനേറ്റ് ചെയ്താണ് പുക്കോയ തന്നെ സമിതിയുടെ സെക്രട്ടറിയായത്. തങ്ങളൊക്കെ ഏതൊക്കെ സ്ഥാനങ്ങളാണ് അലങ്കരിക്കുന്നതെന്ന് കമ്മറ്റിയംഗങ്ങള്‍ അറിയുന്നതുതന്നെ പൂക്കോയ പറയുമ്പോഴാണ്. ഇന്ന് പ്രസിഡന്റായി ഇരിക്കുന്നവന് നാളെ ആ സ്ഥാനത്തുണ്ടോ എന്നറിയാന്‍ പൂക്കോയയോട് തന്നെ ചോദിക്കണം. അതുകൊണ്ടാണ് ചെയര്‍മാനാക്കാം എന്ന ഓഫര്‍ വന്നപ്പോള്‍ പോലും അത് വേണ്ടെന്ന് രാമന്‍നായര്‍ പറഞ്ഞത്.
മാസത്തില്‍ ഒന്നുവെച്ചാണ് സാഹിത്യ സംഗമങ്ങള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് രണ്ടിലേക്കും മൂന്നിലേക്കും നീളും. ഡിമാന്‍ഡ് അനുസരിച്ച് പരിപാടിയില്‍ മാറ്റംവരുത്താനും മാറ്റിവെയ്ക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.ഇക്കഴിഞ്ഞ 152-ാമത് പരിപാടി. സാഹിത്യസൃഷ്ടികളുടെ അവതരണത്തോടൊപ്പം അഞ്ച് സാഹിത്യ നായകരെ ഷാള് പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

പൂക്കോയയുടെ വേദികളില്‍ ആര്‍ക്കും എന്തും എഴുതി കൊണ്ടുവന്നു വായിക്കാം. മുന്‍പരിചയംപോലും വേണമെന്നില്ല. വഴിയേപോയ ചില മദ്യപര്‍ വരെ കവിത ചൊല്ലിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന രചനകള്‍ക്ക് മുന്‍കൂട്ടി സെന്‍സറിങ്ങ് ഇല്ല. അതുകൊണ്ടുതന്നെ ”വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്ന മട്ടിലാണ് പലരുടെയും എഴുത്ത്. സെന്‍സറിങ് ഏര്‍പ്പെടുത്താമെന്ന് വെച്ചാല് ചിലര്‍ പിന്നീട് വരില്ല. സമിതി നടന്നുപോകണമല്ലോ.”
രാമന്‍ നായര് സമിതിയുടെ സ്ഥിരസാന്നിധ്യമാണ്. സൃഷ്ടി അവതരിപ്പിക്കാനുള്ള താല്‍പര്യം കൊണ്ടല്ല. അവ വായിക്കുന്നത് കേള്‍ക്കാന്‍ വേണ്ടിയാണ് മുടങ്ങാതെ എത്തുന്നത്. ചിലരുടെയൊക്കെ കവിത കേട്ടാല്‍ അന്നും പിറ്റേന്നും നല്ല ഉഷാറായിരിക്കും.
ഇക്കവിത-”ഇങ്ങോട്ട് വന്നപ്പോള്‍ ബസ്സിലിരുന്ന് രചിച്ചതാണ്” എന്നൊക്കെ ചില കവികള്‍ തങ്ങളുടെ വൈദഗ്ധ്യം വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അത് പോട്ടെന്ന് വെക്കാം. സഹിക്കാന്‍ പറ്റാത്തത് മുതുക്കന്മാരായ ചില കവികളുടെ ശൃംഗാര കവിതകളാണ്. വെണ്ണയും വെണ്‍മണിയും തോല്‍ക്കും മട്ടിലാണ് യുവതികളുടെ അംഗപ്രത്യംഗ വര്‍ണ്ണന. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കോല്‍മയിര്‍ കൊള്ളുന്നതുകൊണ്ടാണ് അന്നേ ദിവസം രാത്രിയില്‍ രാമന്‍നായര്‍ക്ക് ഉറങ്ങാന്‍ പറ്റാതാവുന്നത്.

പ്രതിമാസസംഗമങ്ങളില്‍ ഷാള് അണിയിച്ച് കവികളെ ആദരിക്കുന്ന ഏര്‍പ്പാട് പൂക്കോയ തുടങ്ങിയത് സമീപകാലത്താണ്. ആദരം കിട്ടുന്നത് കവികള്‍ക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ആദരിക്കുന്നതുകൊണ്ട് രണ്ട് പ്രയോജനമുണ്ടെന്ന് പൂക്കോയ. ഷാളിനും ചായക്കുമുള്ള പണം അവര്‍തന്നെ മുടക്കുമെന്നുള്ളത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ആദരം കിട്ടുന്ന എല്ലാ കവികള്‍ക്കും അവരുടേതായ സമിതികളുണ്ട്. അവിടെയെല്ലാം പൂക്കോയയെ വിളിച്ച് തിരികെ ആദരിക്കുകയും ചെയ്യും. റിട്ടേണ്‍ ആദരവില്‍ പൂക്കോയക്ക് മുടൊക്കൊന്നുമില്ല. ചിലര്‍ തന്നെ ആദരിക്കുമ്പോള്‍ മറ്റ് ചിലര്‍ തന്നെ അനുമോദിക്കുകയാണെന്ന് പൂക്കോയ. ആദരവും അനുമോദനവും ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഒന്നുതന്നെ. എന്നുവെച്ചാല്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചാലും വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററെ ആദരിച്ചാലും വലിയ വ്യത്യാസമില്ല. രണ്ടും ഒന്നുതന്നെ!
തങ്ങളെ ആദരിക്കണം ആദരിക്കണം എന്ന് മുടങ്ങാതെ ആവശ്യപ്പെടുന്ന കവികളോട് പൂക്കോയ പറയുന്നതിങ്ങനെ: ”ഓരോ മാസവും അഞ്ച് പേരെ വീതമാണ് പരിഗണിക്കുന്നത്. നിങ്ങള്‍തന്നെ തീരുമാനിക്ക് ആദരവ് വേണോ അനുമോദനം വേണോ എന്ന്. എല്ലാവര്‍ക്കുമുള്ള ഷാള് ജൗളിക്കടയില്‍ സ്‌റ്റോക്കുണ്ട്. എല്ലാവരെയും ആദരിക്കുന്നുമുണ്ട്. ആരും തിടുക്കം കാട്ടരുത് പ്ലീസ്.

No comments:
Post a Comment