Friday, 31 October 2014
" മൃദുല കാത്തിരിക്കുന്നു"പ്രകാശനം
എം ഡി വിശ്വംഭരന്റെ " മൃദുല കാത്തിരിക്കുന്നു" എന്ന ചെറുകഥാ സമാഹാരം ചുനക്കര ജനാര്‍ദ്ദനന്‍ പ്രകാശനം ചെയ്യ്ന്നു പൂച്ചാക്കല്‍ ഷാഹുല്‍, എം ഡി വിശ്വംഭരന്‍, ഉല്ലല ബാബു, ജയലക്ഷ്മീ അനില്‍കുമാര്‍ , പ്രൊഫ കെ എ സോളമന്‍ എന്നിവര്‍ സമീപം.22-10-2014
Thursday, 30 October 2014
മൃദുല കാത്തിരുന്നു- പുസ്തകപ്രകാശനം
22-5-2014
എം ഡി വിശ്വംഭരന്റെ " മൃദുല കാത്തിരിക്കുന്നു" എന്ന ചെറുകഥാ സമാഹാരം പ്രശസ്ത ഗാന രചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ പരിചയപ്പെടുത്തുന്നു. കഥാകൃത്ത് എം ഡി വിശ്വംഭരന്‍, പ്രൊഫ കെ എ സോളമന്‍ എന്നിവര്‍ സമീപം.
ഇത് ഉപദേശികളുടെ കാലം
കെ.എ. സോളമന്‍
October 30, 2014
ഒരു ഉപദേശിയുടെ കഥ ഇങ്ങനെ: മറ്റുള്ളവരെ ഉപദേശിച്ചാണ് അദ്ദേഹം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. സഹായം വിദേശ കറന്‍സിയിലും സ്വീകരിക്കും.
ബൈബിളാണ് എല്ലാവിധ ഉപദേശത്തിനും ആധാരം. നരകം, പാതാളം, കാന്‍സര്‍, എബോള, മരണം- ഇവയൊക്കെ ഉപദേശ പ്രസംഗത്തില്‍ ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത വാക്കുകളാണ്.
ഒരുദിവസം ഉപദേശി കരുതി ബൈബിളിലെ പ്രധാന വാചകങ്ങള്‍ അടിവരയിട്ടു സൂക്ഷിച്ചാല്‍ നന്നെന്ന്. അങ്ങനെയെങ്കില്‍ പ്രസംഗം എളുപ്പമാകും.
ഒരുദിവസം ഉപദേശി കരുതി ബൈബിളിലെ പ്രധാന വാചകങ്ങള്‍ അടിവരയിട്ടു സൂക്ഷിച്ചാല്‍ നന്നെന്ന്. അങ്ങനെയെങ്കില്‍ പ്രസംഗം എളുപ്പമാകും.
പുതിയ നിയമം തുറന്നുവെച്ച് ഒന്നാമത്തെ വാചകം വായിച്ചു. വളരെ ഇംപോര്‍ട്ടന്റ് വാചകം, അതു വരയിട്ടു. രണ്ടാമത്തെ വാചകം, അതും ഇംപോര്‍ട്ടന്റുതന്നെ, വരയിടാതെ നിര്‍വാഹമില്ല. മൂന്നും നാലുമെല്ലാം പ്രധാനപ്പെട്ടവതന്നെ. അങ്ങനെ ബൈബിള്‍ വായിച്ചുതീര്‍ന്നപ്പോള്‍ മൊത്തം അടിവരയായി.
ഇക്കാലത്ത് സെലിബ്രിറ്റി ഉപദേശകര്‍ക്ക് വിശുദ്ധഗ്രന്ഥം, ഗീത, ഖുറാന്‍ പോലുള്ളവയുടെ സഹായം ആവശ്യമില്ല. അവര്‍ക്കെല്ലാം അനുഭവമാണ് ഗുരു. സെലിബ്രിറ്റി ഉപദേശികളില്‍ പാട്ടുകാരും സിനിമാനടന്മാരുമുണ്ട്. സ്ത്രീകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ഉപദേശിച്ചു കീഴ്‌പ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി.
ഈയിടെ ശ്രദ്ധിക്കപ്പെട്ട മുഖ്യ ഉപദേശം ആസ്ഥാനഗായകന്‍ കെ.ജെ. യേശുദാസിന്റേതായി കേട്ടതാണ്. പെണ്‍ ജീന്‍സിന്റെ പാര്‍ശ്വ-പശ്ചാത്തല വീക്ഷണം സംബന്ധിച്ച് ഉപദേശം വന്നതോടെ ജീന്‍സിട്ടു നടക്കുന്ന മരുമക്കള്‍വരെ അദ്ദേഹത്തിന് എതിരായി. അമ്മായിയപ്പന് കൃത്യസമയത്ത് ഓട്‌സ് കലക്കിക്കൊടുക്കുന്നതു നിര്‍ത്തി.
ആസ്ഥാനഗായകന്‍ ഉപദേശിച്ചു വായ് പൂട്ടിയില്ല അതാ വരുന്നു മെഗാ കൂളിംഗ് ഗ്ലാസ് നടന്റെ ഉപദേശം ഇടിവാളായി. ടിയാന്റെ ഉപദേശവും പെണ്ണുങ്ങളോടുതന്നെ.
കുട്ടികള്‍ക്ക് വീട്ടില്‍ ആഹാരം പാകംചെയ്തുകൊടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് മെഗായുടെ ഉപദേശം. ഇത്തരം സ്ത്രീകളെ പ്രസവിക്കാന്‍ അനുവദിക്കരുെതന്ന് പുരുഷന്മാരെ ഉപദേശിക്കാമായിരുന്നെങ്കിലും അതുചെയ്യാതെ സ്ത്രീകളെത്തന്നെ ഉപദേശിക്കുകയായിരുന്നു.

ശാസ്ത്രവിഷയങ്ങളില്‍ ജ്ഞാനം പോരാത്തതിനാലാവണം, പ്രസവിക്കുന്നതിന് പകരം സ്ത്രീകള്‍ ‘അണ്ഡം മരവിപ്പിച്ചു’വെച്ചാല്‍ മതിയെന്ന് പറയാതിരുന്നത്.
മെഗായുടെ അഭിപ്രായത്തില്‍ പ്ലാസ്റ്റിക് പൊതിയിലെ ആഹാരം, പൈപ്പുവെള്ളം ഇവയെല്ലാം കാന്‍സറിന് കാരണമാണ്. അതുകൊണ്ട് അദ്ദേഹം സ്വന്തം വീട്ടിലെ കിണര്‍വെള്ളം മാത്രമേ എവിടെപ്പോയാലും കുടിക്കൂ.
മെഗായുടെ അഭിപ്രായത്തില്‍ പ്ലാസ്റ്റിക് പൊതിയിലെ ആഹാരം, പൈപ്പുവെള്ളം ഇവയെല്ലാം കാന്‍സറിന് കാരണമാണ്. അതുകൊണ്ട് അദ്ദേഹം സ്വന്തം വീട്ടിലെ കിണര്‍വെള്ളം മാത്രമേ എവിടെപ്പോയാലും കുടിക്കൂ.
കുടിക്കാന്‍ കിണര്‍വെള്ളം, ശ്വസിക്കാന്‍ ശുദ്ധവായു, കഴിയ്ക്കാന്‍ കിലോ 150 രൂപ വിലയുള്ള ജൈവ ചെട്ടിവിരുപ്പു അരി- കാന്‍സര്‍ തിരിഞ്ഞുനോക്കില്ല. മമ്മൂട്ടിയുടെ രീതി ഇങ്ങനെയാണ്.
പക്ഷെ അദ്ദേഹം പോളിസ്റ്ററില്‍ തയ്യാറാക്കിയ കുട്ടിയുടുപ്പു ധരിക്കും. ചൊറിച്ചിലിനു കാരണമാകുന്ന ഡൈ മുടിയിലും താടിയിലും തേക്കും. കൂടുതല്‍ റേഡിയേഷനുള്ള മുന്തിയ ഇനം സെല്‍ഫോണ്‍ അന്വേഷിച്ചു കണ്ടുപിടിച്ചു ആദ്യമേ സ്വന്തമാക്കും.
സെലിബ്രിറ്റി ഉപദേശികളുടെ ഉപദേശം ഈവിധം മുന്നേറിയാല്‍ സ്ത്രീകള്‍ ജീന്‍സ് വലിച്ചെറിയും, പ്രസവിക്കുന്നതു താല്‍ക്കാലികമായിട്ടെങ്കിലും നിര്‍ത്തും. അതും അനുവദിക്കില്ലെങ്കില്‍ അവര്‍ കിണറ്റില്‍ചാടി മരിക്കും. കാന്‍സറിന് കാരണമാവാത്ത വെള്ളം കുടിച്ചാണ് മരിച്ചതെന്നു പറയാമല്ലോ?

Janmabhumi 30 Oct 2014
Wednesday, 29 October 2014
പുരസ്‌കാര സമര്‍പ്പണവും സാഹിത്യ സംഗമവും
മാരാരിക്കുളം: സാരംഗി സാഹിത്യവേദിയുടെ സാഹിത്യ സംഗമവും പുരസ്‌കാര സമര്‍പ്പണവും ഡോ. ടി.എം. തോമസ് െഎസക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുരസ്‌കാരം സിനിമ സംവിധായകന്‍ സോഹന്‍ റോയ് ലാന്‍സി മാരാരിക്കുളത്തിന് സമ്മാനിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക പ്രവര്‍ത്തകരായ മുതുകുളം രവീന്ദ്രനാഥന്‍ പിള്ള , വൈരം വിശ്വന്‍, ഇ.ഖാലിദ് , പ്രൊഫ. കെ.എ .സോളമന്‍, പി. എന്‍. ഇന്ദ്രസേനന്‍ എന്നിവരെ ആദരിച്ചു.
ദേവദത്ത് ജി. പുറക്കാട് , ഫാ. പയസ് ആറാട്ടുകുളം , പി. സുബ്രഹ്മണ്യം, ബി. ബാലാമണിയമ്മ, ഫാ.തോമസ് അര്‍ത്ഥശ്ശേരില്‍, വെട്ടയ്ക്കല്‍ മജീദ്, ഇ.എസ്. വേണുഗോപാല്‍ , രാജു പള്ളിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.വി. ബാബു സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു.
Sunday, 26 October 2014
പുസ്തക പ്രകാശനം -ഭാഷാതിലകം -ആലപ്പി ആർട്സ് ആൻറ് കമ്മൂണിക്കേഷൻസ്
ആലപ്പി ആർട്സ് ആൻറ് കമ്മൂണിക്കേഷൻസ് 25-10- 2014 നു ആലപ്പുഴ പുന്നപ്ര വിജഞാന പ്രദായിനി വായനശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊക്കോ കോതമംഗലം ശ്രീ.എ.വി.നായരുടെ "ഭാഷാതിലകം" എന്ന പുസ്തകം പ്രശസ്ത സിനിമ നടൻ റിയാസ് പ്രശസ്ത കവി ഫീലിപ്പോസ് തത്തംപള്ളിയക്ക് നൽകി പ്രകാശനം ചെയ്യുന്നു. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചാ പ്രസിഡണ്ട് ബി സുലേഖ, പ്രഫ കെ എ സോളമന്‍, വെണ്മണി രാജഗോപാല്‍, ഇ. ഖാലിദ് എന്നിവര്‍ സമീപം.
-കെ എ സോളമന്‍
(എഴുത്തുകാരനായ കൊക്കോതമംഗലം എ വി നായര്‍നും പ്രശസ്തനായ ഒരു പാഠകകലാകാരന്‍ കൂടിയാണ് ).
Saturday, 18 October 2014
കെ എല്‍ വര്ഗീസ് നിര്യാതനായി
മക്കള്‍: മെറ്റില്‍ഡ ജോര്‍ജ് ,കെ വി സ്റ്റെല്ല ( റിട്ട.പ്രൊഫ. സെന്‍റ് മൈക്കിള്‍സ് കോളേജ് , ചേര്‍ത്തല ). ജോസെഫ് ആന്റണി(ബി പി സി എല്‍, ചെന്നൈ ), ജോണ്‍സണ്‍,
മരുമക്കള്‍: പരേതനായ പി പി ജോര്‍ജ്, കെ എ സോളമന്‍ ( റിട്ട.പ്രൊഫ. സെന്‍റ് മൈക്കിള്‍സ് കോളേജ് , ചേര്‍ത്തല ), വിന്‍സെന്‍ഷ്യ (ഗവ. ഹോസ്പിറ്റല്‍, തൃപ്പൂണിത്തുറ ) ബോണ്‍സി
Thursday, 16 October 2014
മന്നിതില്‍ ജീവിച്ച നാളില്‍---
മന്നിതില്‍
ജീവിച്ച നാളില്‍,
വല്ലവീഴ്ചകള്‍
വന്നുപോയെങ്കില്‍
സര്‍വ്വം പൊറുക്കണേ നാഥാ---
നിന്റെ
കാരുണ്യം അളവറ്റതല്ലോ
These lines of the famous Christian devotional song
haunts me a lot!
-K A Solaman
Monday, 6 October 2014
ജീന്‍സ് കെ പീച്ചേ ക്യാ ഹേ ?
“ചോളീ കെ പീച്ചേ ക്യാ ഹേ?” എന്ന ചോദ്യമായിരുന്നു തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേട്ട ഒരു ഹിന്ദിസിനിമാഗാനം. പാട്ടുകേട്ടാല്‍ ജനം അര്ത്ഥം ആലോചിച്ചു വിഷമിക്കുമെന്ന് പറഞ്ഞു കുറെ പണിയില്ലാത്തവന്മാര് പാട്ടിനെതിരെ രംഗത്തെത്തി.തുടര്ന്നാണ് മലയാള സിനിമാ ഗാനമുള്പ്പടെ സകല സിനിമാഗാനങ്ങളും കോതയ്ക്ക് പാട്ടുകളായാവിര്ഭവിച്ചത്.ഇപ്പോള്, ദേ ഗാനഗന്ധര്വന് ചോദിക്കുന്നു “ ജീന്സ് കെ പീഛേ ക്യാ ഹേ?
ആസ്ഥാനഗായകന്‍ സാമൂഹ്യ പരിഷ്കര്ത്താവായത് നേരം ഇരുട്ടിവെളുത്തപ്പോഴല്ല, പണ്ടേ തുടങ്ങിയതാണ്. സംശയമുണ്ടെങ്കില്‍ 2011-ലെ അദ്ദേഹത്തിന്റെ ഒരു ചാനല്‍ ഇന്റര്‍വ്യു ശ്രദ്ധിയ്ക്കുക.
യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്എന്നു പ്രതീക്ഷിക്കുന്നതുകൊണ്ടല്ല, താടിയും മുടിയും ഉടുപ്പുമൊക്കെ അദ്ദേഹത്തിന് ആള് ദൈവത്തിന്റെ പരിവേഷം നല്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇടയ്ക്കിടെ വിളിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓരോരോ പാരിതോഷികം നല്കുന്നത്. ഈയ്യിടെയും വിളിച്ചുകൊടുത്തു ഒരുലക്ഷം രൂപ . ഇങ്ങനെ ഓരോലക്ഷമ് വീതം കൊടുക്കാന്‍ പറ്റിയ വേറെയാളുകള്‍ സംസ്ഥാനത്തില്ലാ യെന്നതും ഒരു പ്രതിസന്ധിയാണ്. ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് എന്നു ആദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴാണ് വേറൊരു കൂട്ടര് ആദേഹത്തിനെതിരെ ചൂലുമായി ഇറങ്ങിയിരിക്കുന്നത്. ചൂലെടുത്തവരില് ഇടത്തുനിന്നും വലത്തുനിന്നുമുള്ള പെണ്ണുങ്ങള് ഉണ്ട്. എന്നുവെച്ചാല്‍ ചൂലിനടി ഇരുവശത്തുനിന്നും കിട്ടുമെന്ന് ചുരുക്കം. .
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ചോദിക്കുന്നകൂട്ടത്തിലാണ് അഭിമുഖക്കാരന് ഇങ്ങനെ ചോദിച്ചത്.

മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ആണ് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന് യേശുദാസ് ചില വിളംബരങ്ങള് നടത്തിയത്.. ഗുരുവായൂരപ്പന് തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്ത അഭിമുഖമായിരുന്നു അത്. പ്രസ്തുത അഭിമുഖം കഴിഞ്ഞതോടെയാണ് ഗയാകനെ നെഞ്ചിലേറ്റി നടന്ന കുറച്ചധികം ആരാധകര്‍ അദ്ദേഹത്തെ താഴെ വെച്ചത്..
“ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള് ദൈവത്തെ കാണാന്‍ എന്തുകൊണ്ടുപോയില്ല?” മറുപടിയായിരുന്നു രസകരം. “ആള് ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള് ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു താല്പര്യമില്ല” എന്നാണ്. ആള് ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളുടെയും പ്ളാസ്റെര്‍ ഓഫ് പാരിസ് ബിംബങ്ങളുടെയും മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണു ആള് ദൈവങ്ങളെ ഇങ്ങനെ പരിഹസിച്ചത്. പാട്ടുപ്രൊഡക്ടുകള് മാര്‍ക്കറ്റ് ചെയ്യാന്‍ ഗായകന് ക്രിസ്തുവും, കൃഷനും, ചാത്തനും, ചാമുണ്ഡിയുമെല്ലാം ജഗദീശ്വരന്റെ വിവിധരൂപങ്ങളാണ്’
ജഗദീശ്വര പ്രഭാവം ഒരു വിമാനയാത്രയില്‍ ഗാനഗന്ധര്വന് അനുഭവപ്പെട്ടതു ഇങ്ങനെ. അദ്ദേഹം തന്നെ പത്രത്തില്‍ എഴുതിയാതാണ്
" ഏറണാകുളത്തെ ഒരു സ്ഥലത്തുകൂടെ പോകുന്ന വഴിയില്‍ ഒരു കുരിശടി ഉണ്ട്. എവിടെ പോയാലും ഞാന് ഈ കുരിശടിയില്‍ ഇറങ്ങി പ്രാര്ത്ഥിച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം അത്യാവശ്യമായി ചെന്നൈയില്‍ ഒരു റെക്കോര്ഡിങ്ങിന് പോകേണ്ടി വന്നു. ചില പ്രശ്നങ്ങള്‍ കാരണം പുറപ്പെടാന്‍ തന്നെ വൈകി. കുരിശടിയില്‍ കാര്‍ എത്തിയപ്പോള്‍ ആലോചിച്ചു, ഇന്നിനി ഇറങ്ങണോ, ഫ്ലൈറ്റ് മിസ്സായാലോ എന്ന്‍. എന്നാല്‍ എന്തോ അവിടെ ഇറങ്ങി പ്രാര്ത്ഥിക്കാതെ പോകാന്‍ മനസ്സ് അനുവദിച്ചില്ല. ഞാന് ഇറങ്ങി പ്രാര്ത്ഥിച്ചു. അതുകഴിഞ്ഞു പക്ഷേ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഫ്ലൈറ്റ് പോയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു റെക്കോര്ഡിങ് ആയിരുന്നു. എനിക്കാകെ വിഷമം ആയി. എന്നാല്‍ പിന്നീടാണ് അറിഞ്ഞത്, ആ ഫ്ലൈറ്റ് തകര്ന്ന് അതിലുണ്ടായിരുന്ന 88 പേര് മരണമടഞ്ഞു എന്ന്‍. ജഗദീശ്വരന് എന്റെ ജീവന് തിരിച്ചുതരുന്നതില് നടത്തിയ ഇടപെടല്‍ അപ്പോഴാണ് ഞാന് തിരിച്ചറിഞ്ഞത്"
ഈ 88 പേര് മരിച്ച അപകടം ഏതെന്നൂ ഒരു ചരിത്രകാരനും പിടിയില്ല.
ഏറണാകുളത്തെ കുരിശടിക്കപ്പുറം ചാത്തന് മഠം ഉണ്ടാകാതിരുന്നത് ഭാഗ്യം,
ഉണ്ടായിരുന്നേല്‍ രണ്ടാമത്തെ ഫ്ലൈറ്റും മിസ്സായേനെ. വേറൊരു 88 പേരുടെകാര്യം പറയാനുമില്ല.
2011ല്‍ യേശുദാസിന് 71 വയസ്. ഇപ്പോള് 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ “ ജീന്സ് കെ പീച്ചേ ക്യാ ഹേ ? എന്ന ചോദ്യത്തിലൂടെഅദ്ദേഹം തെളിയിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിച്ചില്ലേല്‍ ഭാര്യ പിണങ്ങിപ്പോകുമെന്നുവരെ ഗന്ധര്വന് പറഞ്ഞുവെച്ചിട്ടുണ്ട്.
പാടാനല്ലാതെ തെ മറ്റുകാര്യങ്ങള്ക്ക്
യേശുദാസ് വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്. പാട്ടുകാരന് സാമൂഹ്യ പരിഷ്കര്ത്താവാകുന്നതു
മറ്റൊരുദുരന്തം.!
-കെ എ സോളമന് 6-10-14
-കെ എ സോളമന് 6-10-14
Subscribe to:
Posts (Atom)