Friday, 21 October 2011
എന്‍ക്വൊയറി റിപോര്‍ട്ട് - കഥ -കെ എ സോളമന്‍
" വെട്ടാന്‍ വരുന്ന പോത്തിന്റെ കാതില്‍ വേദമോതിയിട്ടു കാര്യമില്ല, എനിക്കറിയാം പിള്ളേ, ഐ നോ ഇറ്റ്. ബട്ട് യു മിസ്സിഡ് ദി ടാര്‍ഗെറ്റ്, എന്താ ഉന്നം പിഴച്ചുപോയോ ? "
അന്വഷണ ഉദ്യോഗസ്ഥന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിജയകുമാരന്‍ നായര്‍ ഐ എ എസ്, പോലീസ് കമ്മീഷണര്‍ ഗോപാല്‍കൃഷ്ണ പിള്ളയോട് ചോദിച്ചു.
" നോ സാര്‍ , ടി വി ഫുട്ടെജു സാറും കണ്ടുകാണുമല്ലോ ? ഞാന്‍ തോക്കു മേലോട്ട് ഉയര്‍ത്തിയാണ് പിടിച്ചിരുന്നത്. വെടി കൊള്ളില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അവന്മാരെ വിരട്ടാന്‍ അതൊക്കെ മതി. മാത്രവുമല്ല ചുളുവില്‍ രണ്ടു രക്തസാക്ഷികളെ ഉണ്ടാക്കി കൊടുക്കാന്‍ , ഐ വാസ് നോട്ട് റെഡി ദെന്‍ ", പിള്ള.
"എസ്, യു ആര്‍ റൈറ്റ് മിസ്ടര്‍ പിള്ളേ , അവന്മാര്‍ക്ക് രണ്ടു രക്തസാക്ഷികള്‍ കുടിശ്ശിഖയായി കിടക്കുകയാണ്. ഒരെണ്ണമെങ്കിലും കിട്ടിയാലല്ലേ സ്തംഭിപ്പിക്കാനും മൊത്തം കത്തിക്കാനും പറ്റു . ശരി ഞാന്‍ വേണ്ട പോലെ റിപോര്‍ട്ട് എഴുതിക്കോളാം , യു ഡോണ്ട് വറി. " സെക്രട്ടറികമ്മീഷണറെ സമാധാനിപ്പിച്ചു.
" അതിരിക്കട്ടെ പിള്ളേ, ഞാന്‍ വേറെ ചിലതു ചോദിക്കാം .
'ചന്ദനലേപസുഗന്ധം...ചൂടിയതാരോ..കാറ്റോ കാമിനിയോ...
ചന്ദനലേപസുഗന്ധം...ചൂടിയതാരോ..കാറ്റോ കാമിനിയോ...
മൈവര്‍ണ്ണപ്പെട്ടി തുറന്നു കൊടുത്തത് യൌവ്വനമോ ഋതുദേവതയോ...
യൌവ്വനമോ ഋതുദേവതയോ'.
ഈ സിനിമ ഗാനത്തെ കുറിച്ച് പിള്ളയുടെ അഭിപ്രായമെന്താണ്. സത്യസന്ധമായി മറുപടി പറയണം "
" എനിയ്ക്കു അപൂര്‍വ്വം ഗാനങ്ങളെ ഇഷ്ടമായുള്ളൂ . അതിലൊന്നാണ് സാര്‍ ഇത് . ഈ ഗാനത്തിന്റെ സെക്കണ്ട് സ്റാന്‍സയാണ് എനിയ്ക്കു കൂടുതല്‍ ഇഷ്ടമായത് .
'ചെങ്കദളിമലര്‍ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതി വെച്ചു...
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി... മറ്റേതു ദേവനെ തേടി വന്നു...
മാറണിക്കച്ച കവര്‍ന്നു... കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നു... ആ...ആ..'
ഇത് ഞാനൊരിക്കല്‍ രുഗ്മിണിയുടെ കാതില്‍ ചൊല്ലി, മക്കള്‍ കാണാതെ. അവള്‍ ചിരിച്ചു. അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു: 'ഏതാണ് നിന്റെ മറ്റേ ദേവന്‍ ? '. പിന്നത്തെ പുകിലൊന്നും പറയുക വയ്യ.ഹ ഹഹ്ഹോഹോ.... എനിക്കൊടുക്കം തോക്കെടുക്കേണ്ടി വന്നു."
" ഇത്രയേറെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് എഴുതിയ ആളെ അറിയുമോ ? "
" കണ്ടിട്ടില്ല , കേട്ടിട്ടുണ്ട്, ഒരു ഐ എ എസ് കാരനെന്നു രുഗ്മിണി പറഞ്ഞെതായാണ് ഓര്മ. ഇത്തര ത്തില്‍ ഇക്കിളി ഗാനമെഴുതിയ ഐ എ എസിനെ അന്നു കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വെടിവെക്കുമായിരുന്നു. ലോലഹൃദയന്‍മാരായ ഐ എ എസ് കാരെ ഒന്നിനും കൊള്ളിക്കാന്‍ പറ്റില്ല . എ തറോ വേസ്ട് "
" പിള്ള ചെയ്തത് തെറ്റ്,വിദ്യാര്‍ഥികളെ വെടിവെക്കേണ്ട ഒരു സാഹചര്യവും അപ്പോള്‍ നിലവില്‍ഇല്ലായിരുന്നു", അഡീഷ ണല്‍ ചീഫ് സെക്രട്ടറി വിജയകുമാരന്‍നായര്‍ ഐ എ എസ് അന്വോഷണ റിപോര്‍ട്ട് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിക്കു നല്‍കി.
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment