Tuesday, 4 October 2011

രാധസാര്‍ എന്ന എന്റെ സുഹൃത്തിന്റെ മരണം










രാധ, രാധസാര്‍ , മലയാളം , മലയാളം സാര്‍ , എന്നൊക്കെ ഞാന്‍ വിളിച്ചിരുന്ന എസ് രാധാകൃഷ്ണന്‍കുട്ടിപ്പണിക്കര്‍ എന്ന എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇന്നില്ല, അദ്ദേഹം ഇന്നലെ (3 -10 -2011 ) യാത്രയായി, അന്പത്തിയൊമ്പതാം വയസ്സില്‍ മരണം. നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഫിസിക്സ്‌ അധ്യാപകനായ എനിക്ക് മലയാള ഭാഷയുടെ അത്രയ്ക്കങ്ങ് ഗഹനമല്ലാത്തെ കാര്യങ്ങള്‍ തന്റെ വര്‍ത്തമാനത്തിലുടെ പറഞ്ഞു തന്ന നല്ല സുഹൃത്ത്‌. എന്റെ ബലഹീനനതകളും തെറ്റുകളും ആരെക്കാളും നന്നായി അറിയാമായിരുന്നിട്ടും അതിന്റെ പേരില്‍ തമാശയായി പോലും ഒരിക്കലും കുത്തി നോവിക്കാത്ത സുഹൃത്ത്‌.

സുഹൃത്ബന്ധങ്ങള്‍ എന്നും ഊഷ്മളതയോടെ കാത്തു സൂക്ഷിച്ച എന്റെ രാധ. ഈ നഷ്ടപ്പെടല്‍ നികത്താന്‍ കഴിയാത്തത് എന്നു ഞാനറിയ്ന്നു . എല്ലാ മനുഷ്യരുടെയും കാര്യം ഇത്രയേയുള്ളൂ എന്ന സനാതന സത്യത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം എന്റെ മനസ്സില്‍ നിറയുന്നു . അദ്ദേഹത്തിന്‍റെ മരണം എന്നിലുളവാക്കിയ ദുഃഖം അതിതീവ്രം. ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാ മനുഷ്യരിലുമെന്നപോലെ ഞാനും ഈ തീവ്രദുഖത്തില്‍ നിന്ന് മോചിതനായെക്കാം .എങ്കിലും അദ്ദേഹം ഇന്നില്ല എന്ന സത്യം എനിക്കു വിശ്വസിക്കാനാവുന്നില്ല . അദ്ദേഹത്തിന്‍റെ ഭാര്യ മിനിയുടെയും, മക്കളായ ജിത്തുവിന്റെയും, കൃഷ്ണ ശങ്കറിന്റെയും ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സുഹൃത്തിന്റെ പ്രണാമങ്ങള്‍ !

കെ എ സോളമന്‍

No comments:

Post a Comment