Monday, 17 October 2011
നെയിം ടാഗ് - കഥ -കെ എ സോളമന്‍
"അപ്പോള്‍ അഞ്ചുവര്‍ഷം ഹെഡ്നെഴ്സ് ജോലിയുള്‍പ്പെടെ ഇരുപതുവര്‍ഷം സര്‍വീസ്. എന്നിട്ടാണോ മറിയാമ്മേ ഇങ്ങനെ ഉത്തവാദിത്ത്വമില്ലാതെ പ്രവര്‍ത്തിക്കുക ? " ഡി എം ഒ ഹെഡ് നെഴ്സ് മറിയാമ്മയെ വിളിച്ചു ചോദിച്ചു.
"എന്താണ് സാര്‍ ?"
"കൂട്ടസിസേറിയന്‍ നടത്തിയതിന്റെ പേരുദോഷം മാറിവരുന്നതേയുള്ളൂ . അതിനിടെലാണ് ഇത്തരമൊരു പരാതി. ഡോക്ടര്‍മാരെ പോലെ നിങ്ങളുമിങ്ങനെ കേര്‍ലെസ് ആയാല്‍ എന്താ ചെയ്യുക. കൂട്ടസിസേറിയന്‍ പോലെ എല്ലാത്തിനെയും കൂട്ടസസ്പെന്‍ഷന്‍ നടത്താനാണ് മുകളില്‍ നിന്ന് വിളിച്ചു പറഞ്ഞിരിക്കുന്നത്".
"സാറ് കാര്യം പറഞ്ഞില്ല ?"
" കുഞ്ഞുങ്ങളുടെ വിരലില്‍ നെയിം ടാഗ് കെട്ടുമ്പോള്‍ മാറിപ്പോകാമോ മറിയാമ്മേ ? താഴെയുള്ളവര്‍ ചെയ്യുന്ന ജോലിനോക്കേണ്ടേതു ഹെഡ്നെഴ്സിന്റെ ചുമതലയാണെന്ന് പ്രത്യേകംപറഞ്ഞു തരണോ ?
" അതിനു ജൂനിയേര്‍സ് അല്ല ടാഗ് കെട്ടിയത്. ഞാന്‍ തന്നെയാണ് ആ ജോലി ചെയ്തത് . ടാഗ് മനപ്പൂര്‍വം മാറ്റിക്കെട്ടുകയായിരുന്നു."
" ങേ ഹേ ! " ഡി എം ഒ ഞെട്ടി .
" അതിനുകാരണവുമുണ്ട് സാര്‍ . രണ്ടു കുട്ടികളും എനിക്ക് നന്നായി അറിയാവുന്നവരാണ് , സൗദാമിനിയും, മിനിയും , എന്റെ അയല്‍ക്കാര്‍ , രണ്ടു ജാതിക്കാര്‍ . സൗദാമിനിയുടേത് ആണ്‍ കുഞ്ഞും , മിനി പ്രസവിച്ചത് പെണ്‍കുഞ്ഞും . ഈ രണ്ടു കുഞ്ഞുങ്ങളും ഒരുമിച്ചാണ് വളരുക. ഇപ്പോഴത്തെ ചാനലും സിനിമയും, യു -ടൂബും , സില്‍സിലയും കണ്ടുകണ്ടു കുഞ്ഞുങ്ങള്‍ വഷളാകും, എല്‍ കെ ജി യില്‍ എത്തുമ്പോള്‍ തന്നെ പ്രേമം തുടങ്ങും. വീട്ടുകാര്‍ എതിര്‍ക്കും, പിന്നെ ഒളിച്ചോട്ടം, ഒതളങ്ങ, ഒരുമുഴം കയര്‍ . ഈ പൊല്ലാപ്പ് ഒഴിവാക്കാന്‍ ഇതാണ് നല്ല മാര്‍ഗ്ഗമെന്നു തോന്നി. സാറിന്റെ കാര്യം നിശ്ചയമില്ല , ഞാന്‍ ഏതായാലും പത്തിരുപതു കൊല്ലം കൂടി ജീവിക്കും. അതുകൊണ്ട് പിന്നീട് സത്യംപുറത്തു വിടാം.രണ്ടും സ്വന്തമെന്നറിയുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മാറും . കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇതേയുള്ളൂ മാര്‍ഗ്ഗം ?"
കീഴോട്ടിറങ്ങിപ്പോയ നാവുതിരികെ വീണ്ടെടുക്കാന്‍ പണിപ്പെടുകയ്യയിരുന്നു ഡി എം ഒ ഡോക്ടര്‍ ശുംബോധരന്‍ പിള്ള.
-കെ എ സോളമന്‍ Janmabhumi Daily Published in the Edit page on 21 Oct 2011
Subscribe to:
Post Comments (Atom)
ഇരുപത്തിഒന്നാം തിയതിയിലത്തെ ജന്മഭൂമി പത്രവുമായി ഹരിശങ്കര്‍ വന്നിരുന്നു. സില്‍സില പാട്ടില്‍ കുട്ടികളെ വഴി പിഴ്പ്പിക്കുന്നതായി ഒന്നുമില്ലെന്നാണ് അയാള്‍ പറയുന്നതു. തന്റെ പ്രതിഷേധം പത്രക്കാരെ അറിയിക്കുമെന്നും പറഞ്ഞു..
ReplyDeleteപാട്ടിലെ വാക്യങ്ങള്‍ എനിക്ക് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞയച്ചു.
He is not the only one associated with Silsila. There are many Silsilas in Hindi, Tamil and other languages and this is the nastiest one by its presentation. Read the comments about his friend Santhosh Pandit's latest venture 'Krishnanun Randhayum'. A clipping about this film is available in my "KAS Leaf Blog".
ReplyDeleteHe was seen annoyed when he was addressed as " Silsila Harishankar". You please search this fellow in the NET as 'Silsila Harishankar'. He appears!
With regards, Shenoy Sar
"കൊടുങ്ങല്ലൂരിലെ പൂരപ്പാട്ടുകളും നിയമസഭയിലെ സ്ഥിരം കലാപരിപാടിയുമൊന്നും ഇതിന്റെ 32 അയലത്തുപോലും വരില്ല.
ReplyDeleteഅത്രമേല്‍ 'സ്വീകാര്യര്‍' ആണ് സില്‍സിലയുടെ രചന, സംഗീതം, സംവിധാനം, പാട്ട്, അഭിനയം എല്ലാം ചേര്‍ത്ത് നിര്‍വഹിച്ച ഹരിശങ്കറും നാട്ടിലുള്ള സകല കലാപരിപാടികളും മൊത്തമായി ഏറ്റെടുത്ത് നിര്‍വഹിച്ച സന്തോഷ് പണ്ഡിറ്റും. അങ്ങനെ യൂ ട്യൂബില്‍ കിടന്ന് കറങ്ങിയിരുന്ന യുവത്വത്തിന് എല്ലാ കെട്ടുകളും പൊട്ടിച്ച് പുറത്തുവരാന്‍ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്തന്നെ അവസരമൊരുക്കി ഈ കഴിഞ്ഞ വെള്ളിയാഴ്ച."
ഇന്നലത്തെ(23 ) മാധ്യമം പത്രത്തില്‍ എ ശാന്തന്‍ എഴുതിയ റൈറ്റ് അപപിനറെ ഭാഗമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഷേണായി സാറിനും വായിക്കാം.
-കെ എ സോളമന്‍
ശസാറെ നമസ്കാരം. ഈ കത്തിടപാടുകള്‍ നമ്മുടെ സമയം വ്യര്ധമാക്കുമെന്നാണ് തോന്നുന്നത്. എത്ര ശ്രമിച്ചാലും ലിപിവിന്യാസം സരിയാകുന്നില്ല എന്നത് മറ്റൊരു പ്രശ്നം. നമ്മെപോലുള്ളവര്‍ക്ക് ഇത് അറിയാം, പക്ഷെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് സരിയായ ലിപി ഏതെന്നു അറിയാത്തതിനാല്‍ അവര്‍ തെറ്റായ മാര്‍ഗതിലുറെ എഴുതും. iLEAP നു ഈവക പ്രസ്നാങ്ങലോന്നുമില്ല . നല്ലൊരു അക്ഷര വിന്യാസം ഉള്ള മലയാളം വികലമാകുമല്ലോ എന്നാ ദുഖത്തിലാണ് ഞാന്‍. എന്തോ അബധവസല്‍ ചിലപ്പോള്‍ സരിയയെന്നിരിക്കും. സാരിന്റെതിലും എത്ര തെറ്റുകളാണ് വരുന്നത്.
ReplyDelete.
I don't know who is Pandit, nor am I interested in the pranks of the youth. My time will be wasted if I go after collecting details about their various adventures. Only because HariSankar came and put up a complaint I passed it to you. For me,to get a clear view I have asked him to E.Mail me the poetry of the song, which he says has no bad wording. I have not yet received the poem. When it comes, if it happens, I will go through it and give you my opinion. Till then a goodbye.
ReplyDeleteDear Shenoy Sar, if you want to see this Pandit fellow you go to Kochi Kanoos theatre. His cinema "Krishnum Randhayum" is running there. Before that, you have to make up yourself as a teenager. The film is is meant for teenagers. The howling inside the cinema hall is far beyond any reckon.
ReplyDelete"Silsila ho silsila"-that is all about the wording of the song. Its presentation is the nasty thing.
-K A Solaman