Monday, 26 September 2011

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്


തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 1611 ഡോളറാണ് ഇപ്പോഴത്തെ വില. ഇന്ന് മാത്രം 45 ഡോളറാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില തുടര്‍ച്ചയായി കുറയുകയാണ്.
ആഗോളതലത്തില്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതാണ് സ്വര്‍ണ്ണവില കുറയാനുള്ള കാരണം. കേരളത്തില്‍ പവന്റെ വില ഇന്ന് രണ്ട് തവണയായി 600 രൂപ കുറഞ്ഞു. 19,600 രൂപയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പവന്റെ സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ 20, 200 രൂപയായിരുന്നു ഒരു പവന്‌ വില.

Comment: The bubble broke. There will be heavy rush for sell. 
-K A Solaman

No comments:

Post a Comment