Tuesday, 27 December 2011

ഏകാന്തം



വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില്‍ ഇരുന്നിടുമ്പോള്‍ ....

അസ്തമനസൂര്യന്റെശോഭ യില്ല
ചെമ്പട്ടു വിരിച്ചൊരു മാനമില്ല
ശലഭങ്ങള്‍ പാടിപ്പറപ്പാനൊരു
ചെന്പനീര്പ്പൂവിന്‍ തുടിപ്പുമില്ല

എത്രയോ വേഷങ്ങള് ആടി ഞാനീ --
കളിയരങ്ങിന്റെ കോണിലെത്താന്‍
മൌനം നിറഞ്ഞൊരു രാഗമേ നീ --
നിഷ്പന്ദ വേഗങ്ങള്‍ തീര്പതന്തേ?

ലാവണ്യവതിയാം സുരാന്ഗനെ നീ --
മിണ്ടാതെ കാണാതെ പോയതന്തേ?
നിന്പദ വെന്യാസനൂപുരങ്ങള്‍
സ്വപ്നമാം ദൃശ്യമായി മാഞ്ഞതെന്തേ ?

പടിപലതു കേറിയെന്‍ വഴികളിപ്പോള്‍
ദിശ അറിയാതങ്ങുനിന്നു പോയി
മൃദുസാന്ത്വനത്തിന്റെ സ്പര്ശമില്ല
നഷ്ടപ്പെടാനൊരു സ്വപ്നമില്ല

വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില് ഇരുന്നിടുമ്പോള്
നഷ്ടപ്പെടാനിനി ലോകമില്ല
ഒരുനെടുവീര്പിന്റെ നോവുമില്ല

-കെ എ സോളമന്‍
ഏകാന്തം !

വേഷങ്ങളാകെ അഴിച്ചു വെച്ചീ- 
 പാഴ്മര ചോട്ടില്‍ ഇരുന്നിടുമ്പോള്‍ ....

അസ്തമനസൂര്യന്റെശോഭ യില്ല   
ചെമ്പട്ടു  വിരിച്ചൊരു മാനമില്ല
ശലഭങ്ങള്‍ പാടിപ്പറപ്പാനൊരു
ചെന്പനീര്‍പ്പൂവിന്‍  തുടിപ്പുമില്ല

എത്രയോ വേഷങ്ങള്‍ ആടി ഞാനീ --
കളിയരങ്ങിന്റെ കോണിലെത്താന്‍  
മൌനം നിറഞ്ഞൊരു രാഗമേ നീ --
നിഷ്പന്ദ വേഗങ്ങള്‍ തീര്പതന്തേ?

ലാവണ്യ വാതിയാം സുരാന്ഗനെ  നീ --
മിണ്ടാതെ കാണാതെ പോയതന്തേ?
നിന്‍പദ വെന്യാസനൂപുരങ്ങള്‍
സ്വപ്നമാം  ദൃശ്യമായി മാഞ്ഞതെന്തേ ? 

പടിപലതു കേറിയെന്‍ വഴികളിപ്പോള്‍
ദിശ അറിയാതങ്ങു നിന്നു പോയി
ഒരു  സാന്ത്വനത്തിന്റെ സ്പര്‍ശമില്ല  
നഷ്ടപ്പെടാനിനി ലോകമില്ല

വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില്‍ ഇരുന്നിടുമ്പോള്‍
നഷ്ടപ്പെടാനിനി ലോകമില്ല
ഒരു നെടുവീര്പിന്റെ നോവുമില്ല

-കെ എ സോളമന്‍

Thursday, 22 December 2011

വരമ്പ് -കവിത- കെ എ സോളമന്‍











തീന്‍ മേശയിലെ വറുത്ത വലിയ അയല മീന്‍
അലസമായി, ചാമ്പി മയങ്ങിയ കണ്ണുകള്‍ എങ്ങോ,
അയാള്‍ ചോറ് വാരി വാരി ത്തിന്നു,
ആര്‍ത്തി അടയാത്തവനെപ്പോലെ 

എന്തിനീ മീന്‍ അയാള്‍ കാത്തു വെക്കുന്നു?
ഞാനാകെ അത്ഭുത പ്പെട്ടുപോയ്

അവസാന വറ്റും അകത്താക്കി അയാള്‍ ,
മുന്നിലെ വറുത്ത വലിയ മീനില്‍ ദൃഷ്ടികള്‍ കോര്‍ത്തിട്ടു
മുഖത്തെ പേശികള്‍ താനേ അയവാര്‍ന്നു
ഒരു ചെറു പുഞ്ചിരിയായ്‌ വിടരും പോലെ
പതുക്കെ അയാള്‍ .........

ഓര്‍മ്മയുടെ പടവുകള്‍ അമ്പതു ഇറക്കങ്ങളില്‍ ,
ചെങ്കല്‍ തൂണുള്ള ഓലപ്പുര സ്കൂളില്‍ 
ഉച്ച ഭക്ഷണം , ച്ഹെ  , ഉച്ച ക്കഞ്ഞി
മുഖമില്ലാത്ത കുട്ടികള്‍ നിരനിരയായി ഇരിക്കുന്നു
ഇല്ല മുഖമുണ്ട്, മാഞ്ഞു പോയതാണ്
ശുഭയും, രാധയും, തോമസ്‌ കുട്ടിയും കുടുംബക്കാര്‍
ഇല്ല അവരില്ല ഊണാണവര്‍ക്കിഷ്ടം

കുങ്കുമപ്പൊ ട്ട്  തൊട്ടു, കസവു സാരിയുടുത്തു,
ചന്ദന  നിറമുള്ള സാവിത്രി  ടീച്ചര്‍ ,

ഓട്ടുകിണ്ണങ്ങളില്‍ വീഴുന്ന ചൂടുകഞ്ഞി
കൂടെ മഞ്ഞളിന്‍ വേവറിഞ്ഞ കപ്പക്കുഴയും
കിണ്ണത്തില്‍  വരമ്പു കോരണം മെല്ലെ മെല്ലെ
ഉഴുതു  മറിച്ചൊരു വയലിലെ പണിപോല്‍
പ്ളാവില   കുമ്പിള്‍   മുക്കി വെള്ളം വറ്റിക്കണം
ഇലയില്‍ തടയുന്ന   വറ്റുകള്‍  വരമ്പില്‍  കമഴ്ത്തണം   
വരമ്പു കെട്ടിക്കെട്ടി വന്‍ ചിറയാക്കണം
ഒടുക്കും  ആ ചിറ ഭക്ഷിക്കണം , കപ്പ പ്പുഴുക്കും ചേര്‍ത്തു
എന്തൊരു  ടേസ്റ്റ്  എന്തൊരു സുഖം   

അയാള്‍ വറുത്ത വലിയ മീന്‍ മുഴുവന്‍ ആസ്വദിച്ചിരിക്കുന്നു .
തന്റെചിറയും താനേ മാഞ്ഞുമാഞ്ഞു പോയ്‌ 

Saturday, 17 December 2011

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ വേണ്ട


പള്സ് ടു  തലത്തില്‍  പഠനസമയത്തിന്റെ 25 ശതമാനത്തോളം തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിനും  ഇപ്രകാരം പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുമ്പോള്‍ പള്സ്ടു സര്‍ട്ടിഫിക്കറ്റിനൊപ്പം തൊഴില്‍ നൈപുണ്യം നേടിയെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നുള്ള ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ  അഭിപ്രായത്തോട് നേരിയ വിയോജിപ്പുണ്ട്. തൊഴില്‍ നൈപുണ്യം നേടിയരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രത്യേകിച്ചിനി    തൊഴിലധിഷ്ടിതം  വേണമെന്നില്ല സാര്‍ . 100 ശതമാനം റിസള്‍ട്ട്‌ ആക്കിയതോടെ പഠനം പരണത്തു കേറ്റി വെച്ചിട്ടു പശുവളര്‍ത്തല്‍ , കോഴിക്കൃഷി, വിത, കൊയ്ത്, മെതി ഇവയൊക്കെയാണ് ഇപ്പോള്‍സ്കൂളില്‍  തൊഴില്‍ . ഇവിടൊരു കോളേജില്‍ പശുപെറ്റത് കൊണ്ട് കറവ പഠിക്കുകയാണ് അധ്യാപകരും  വിദ്യാര്‍ത്ഥികളും. പശുവളര്‍ത്തല്‍ , കൊയ്ത് ഇവയൊക്കെ പഠിക്കാന്‍ സ്ചൂളിലും കോളേജിലും പോകേണ്ടതുണ്ടോ?.   തൊഴില് പഠിച്ചോണ്ടിരുന്നാല്‍  എപ്പോഴാ അക്ഷരം പഠിക്കുക? ഇവിടെപള്സ്ടു പഠിച്ചു കഴിഞ്ഞവനു പോലും    സ്വന്ത മായി ഒരപേക്ഷ എഴുതാനറിയില്ല.

ഇംഗ്ലീഷ് എന്തെന്ന് അറിയാതെ പള്സ് ടുവിനു എത്തുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ഇന്റര്‍നാഷണല്‍ സിലബസ് പഠിപ്പിക്കാന്‍ ശ്രമിക്കയാണ് എന്‍ സി ഇ .ആര്‍. ടി.  കുട്ടികളെ പഠിപ്പിക്കാതെ നാഷണല്‍ സര്‍വീസ് സ്കീം  പോലുള്ള തൊഴിലൊറപ്പിന്  വിട്ടതിനു  ശേഷം  ബാക്കി  സമയമുണ്ടെങ്കില്‍  അസ്സൈന്മെന്റ് നല്‍കും - കുട്ടികള്‍  പഠിച്ചിട്ടു  ക്ളാസ്‌  എടുക്കണം , സാറന്മാര്‍ക്ക്‌ അപ്പോഴും പണിയില്ല. അക്ഷരം കൂട്ടിവായിക്കാനറിഞ്ഞിട്ടു വേണ്ടേ കുട്ടികള്‍ ക്ളാസ്‌ അസ്സൈന്മെന്റ് നടത്താന്‍ ? 

-കെ എ സോളമന്‍
Mangalam Daily Published on 20-12-2011

മുല്ലപ്പെരിയാര്‍ : കേരളത്തിനെതിരെ ചിദംബരം


പിറവത്തെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ബഹളമെന്നു ചിദംബരം പറഞ്ഞതില്‍ അല്പം വാസ്തവമുണ്ട്. എന്നാല്‍ പ്രാദേശിക വാദം ഉയര്‍ത്തുന്ന നേതാക്കള്‍ , അത്‌ ജോസഫ്‌, വൈകോ, ചിദംബരം തുടങ്ങി ആരു തന്നെ ആയാലും, രാജ്യത്തിനു ആപത്ത്‌.
-കെ എ സോളമന്‍

Thursday, 15 December 2011

നിങ്ങളും ഉണ്ണണം എന്റെ കൂടെ ! കഥ- കെ എ സോളമന്‍

നാട്ടില്‍ പണിയില്ലാത്തവര്‍ താനുള്‍ പ്പടെ  വളരെ ക്കുറച്ചു പേരെയുള്ളൂ എന്നാണു രാമന്‍ നായര്‍ കരുതി യിരുന്നത് .കൊച്ചിയില്‍   ചെന്നപ്പോഴാണ്   ബോധ്യ മായാത്  കേരളത്തില്‍  പകുതി പ്പെര്‍ക്കും  ഒരു  പണിയുമില്ലെന്ന്    . അതിനു മാത്രം ജനമാണ്  ഇമ്മാനുവേല്‍  സില്‍ക്സ്ഷോറൂം  ഉദ് ഘാടനത്തിനു  എത്തിയത്

. 'നിങ്ങളും ഉണ്ടാവ ണ എന്റെ കൂടെ ' എന്ന് മാര്‍വാഡി മലയാളത്തില്‍ സകലമാന ചാനലിലു ടെയും രാവണ്‍   വിളിച്ചു കൂവിയ സമയത്തെല്ലാം രാമന്‍ നായര്‍ കേട്ടത് "നിങ്ങളും ഉണ്ണണം എന്റെ കൂടെ" എന്നാണ്. കാര്‍ത്യായനി   പിള്ള ഉണ്ടാക്കി കൊടുക്കുന്ന ചോറും സ്ഥിരം മോരു കറിയും ഒരു ദിവസത്തെങ്കിലും  ഒന്നൊഴിവായിക്കിട്ടുമല്ലോ എന്നാ വിചാരത്തിലാണ് രാമന്‍ നായര്‍ കൊച്ചി യിലേക്ക് വെളുപ്പിനെ വണ്ടി കേറിയത്‌. ചെന്നപ്പോഴാ കാണുന്നത്, സകല പിള്ളാരും, ഗര്‍ഭിണികളും, മുതുക്കന്മാരും തൊട്ടു ചുഴലി ദീനക്കാരു വരെയുണ്ട് ഇടപ്പള്ളിയില്‍ .

കൊച്ചിയിലും പരിസരത്തു  മായി  ബിവറേജസ്  കടകളിലെല്ലാം   വിശേഷ ദിനം പ്രമാണിച്ചു ആവശ്യത്തിനു സ്റോക്ക് കരുതിയിരുന്നു. ജനമുന്നേറ്റം പരിഗണിച്ചു, ചിലടങ്ങളില്‍ കൂപ്പന്‍  സമ്പ്രദായവും    ഏര്‍പ്പാടാക്കി. വിവരാവകാശം വഴി അന്ന്വേഷിച്ചാല്‍ബോധ്യപ്പെടാവുന്നത്തെ യുള്ളൂ അന്നേ ദിവസത്തെ കച്ചവടത്തിന്റെ കണക്ക്‌.

രാമന്‍ നായര്‍ക്കു ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇമ്മാനുവേല്‍ സില്‍ക്ക് ഒന്നു കാണണം., ഒന്നും വാങ്ങാനല്ല, കൂട്ടത്തില്‍ ഷാരുഖ് ഖാനെയും. ടിയാന്‍ ബോഡി ബില്ഡ് ചെയ്തു ആര്‍നല്‍ദ്  ഷ്വാസ് നഗറെ നാണിപ്പിച്ചിരിക്കുന്നതിനാല്‍ അതൊന്നു നേരിട്ട് കാണണം. സിനിമയില്‍ ഒത്തിരി തവണ കണ്ടിട്ടുണ്ട് , നേരിട്ടു കണ്ടാല്‍ എങ്ങനെ യിരിക്കും ? പൊതുവേ  ഹിന്ദിനടന്‍മാര്‍  ഉടുപ്പിടാറില്ല. ആരാധകര്‍ ബോഡി കണ്ടാസ്വാദിക്കട്ടെ എന്നാണ് വഴക്കം. ബോഡി പുറത്തു  കാട്ടാന്‍ കൊള്ളാത്തിതിനാ ലാവണം  , മലയാള സിനിമനടന്മാര്‍ക്ക് ഈ  പൂതി തോന്നി തുടങ്ങിയിട്ടില്ല. ഇമ്മാനുവേലിനു ബോഡി ബില്‍ഡഴെസിനെ  വേണം ഉദ് ഘാടനത്തിന്, അതാണ്‌  സൂപ്പര്‍ -മെഗാ  സ്റാറന്‍മാരെ  തഴഞ്ഞു  ഇറക്കുമതിക്കു  പോയത്. 


പക്ഷെ രാമന്‍ നായരെ ഞെട്ടിപ്പിച്ചതു  മറ്റൊന്നാണ് . ഷാരുഖിന്റെ  കൂടെ നൃത്തച്ചുവട് വെച്ച സ്വദേശിയും വിദേശിയും ആയ കാമിനികള്‍ക്ക്  വസ്ത്രം തീരെ കുറവായിരുന്നു. തരുണികള്‍ ധരിച്ചവ യാകട്ടെ ഇമ്മാനു വേലില്‍ കിട്ടുന്നവായുമല്ല. കേരള സ്ത്രീകളുടെ ഭാവി വസ്ത്രസങ്കല്‍പം ഈ വിധമെങ്കില്‍ ഇമ്മുനുവേല്‍ അല്ല സകല തുണിക്കടകളും വൈകാതെ പൂട്ടും, ആരെങ്കിലും തുണി വാങ്ങിയാലല്ലേ  കടതുറന്നു വെയ്ക്കേണ്ടതുള്ളു  ?

രാത്രി എട്ടിന്നു വീട്ടിലെത്തിയ നായരോട് കാര്‍ത്യായനിപ്പിള്ള എന്തോ പറഞ്ഞു. മുഴുവന്‍ വ്യക്തമായില്ലെങ്കിലും "നിങ്ങളും ഉണ്ണണ്ട   എന്റെ കൂടെ" എന്നാ ഭാഗം ശരിക്കും കേട്ടു. അരി വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞിട്ട് വാങ്ങാതിരുന്ന കാര്യം അപ്പോഴാണ്‌ രാമന്‍ നായര്‍ ഓര്‍ത്തത്.
K A Solaman

Monday, 5 December 2011

കനല്‍ കാഴ്ച -സംഭവ കഥ- കെ എ സോളമന്‍



















 ഇതൊരു കനല്‍ കാഴ്ചയുടെ കഥ എന്റെ ഹൃദയത്തെ ചുട്ടുനീറിച്ച സംഭവ കഥ.

ഇന്ന് 2011 ഡിസംബര്‍  അഞ്ച്. കഴിഞ്ഞഒക്ടോബര്‍്  നാലിന്  ഡയറിയില്‍ ഞാന്‍ എഴുതി , എന്റെ സുഹൃത്തിന്റെ  മരണത്തെ ക്കുറിച്ച് 

 ഒട്ടുപേരും അത് വായിച്ചിട്ടില  എന്ന് കരുതുന്നതിനാല്‍  അതിവിടെ ആവര്‍ത്തിക്കുന്നതിലെ വിരസത കാര്യ മാക്കില്ലെന്ന്   വിശ്വസിക്കട്ടെ.  ഞാന്‍ എഴുതിയതു ഇങ്ങനെ   :

രാധസാര്‍ എന്ന എന്റെ സുഹൃത്തിന്റെ മരണം
രാധ, രാധസാര്‍ , മലയാളം , മലയാളം സാര്‍ , എന്നൊക്കെ ഞാന്‍ വിളിച്ചിരുന്ന എസ് രാധാകൃഷ്ണന്‍കുട്ടിപ്പണിക്കര്‍ എന്ന എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇന്നില്ല, അദ്ദേഹം ഇന്നലെ (3 -10 -2011 ) യാത്രയായി, അന്പത്തിയൊമ്പതാം വയസ്സില്‍ മരണം. നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഫിസിക്സ്‌ അധ്യാപകനായ എനിക്ക് മലയാള ഭാഷയുടെ അത്രയ്ക്കങ്ങ് ഗഹനമല്ലാത്തെ കാര്യങ്ങള്‍ തന്റെ വര്‍ത്തമാനത്തിലുടെ പറഞ്ഞു തന്ന നല്ല സുഹൃത്ത്‌. എന്റെ ബലഹീനതകളും തെറ്റുകളും ആരെക്കാളും നന്നായി അറിയാമായിരുന്നിട്ടും അതിന്റെ പേരില്‍ തമാശയായി പോലും ഒരിക്കലും കുത്തി നോവിക്കാത്ത സുഹൃത്ത്‌.

സുഹൃത്ബന്ധങ്ങള്‍ എന്നും ഊഷ്മളതയോടെ കാത്തു സൂക്ഷിച്ച എന്റെ രാധ. ഈ നഷ്ടപ്പെടല്‍ നികത്താന്‍ കഴിയാത്തത് എന്നു ഞാനറിയ്ന്നു . എല്ലാ മനുഷ്യരുടെയും കാര്യം ഇത്രയേയുള്ളൂ എന്ന സനാതന സത്യത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം എന്റെ മനസ്സില്‍ നിറയുന്നു . അദ്ദേഹത്തിന്‍റെ മരണം എന്നിലുളവാക്കിയ ദുഃഖം അതിതീവ്രം. ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാ മനുഷ്യരിലുമെന്നപോലെ ഞാനും ഈ തീവ്രദുഖത്തില്‍ നിന്ന് മോചിതനായെക്കാം .എങ്കിലും അദ്ദേഹം ഇന്നില്ല എന്ന സത്യം എനിക്കു വിശ്വസിക്കാനാവുന്നില്ല . അദ്ദേഹത്തിന്‍റെ ഭാര്യ മിനിയുടെയും, മക്കളായ ജിത്തുവിന്റെയും, കൃഷ്ണ ശങ്കറിന്റെയും ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സുഹൃത്തിന്റെ പ്രണാമങ്ങള്‍ !



കൃത്യം രണ്ടു മാസം പിന്നിട്ട ഇന്ന് (5 -12 -2011 ) ഒരു വാര്‍ത്ത  പത്രത്തില്‍ കണ്ടു  ഞാന്‍ ഞെട്ടി.

തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു-അതായിരുന്നു ബോക്സ്‌ ന്യൂസിന്റെ    തലവാചകം

"ആലപ്പുഴ:എ.സി.റോഡില്‍ പണ്ടാരക്കളം-ചെമ്പുപുറം റോഡില്‍ മോട്ടോര്‍തറക്കു സമീപമുള്ള കുഴിയിലേക്ക് കാര്‍ മറിഞ്ഞ്  രണ്ടു യുവാക്കള്‍മരിച്ചു .ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ രഞ്ജിനി നിവാസില്‍ രാധാകൃഷ്ണക്കുട്ടിപ്പണിക്കരുടെ മകന്‍ കൃഷ്ണശങ്കര്‍ (21)കാറില്‍ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി യാസര്‍   (21)എന്നിവരെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിചെന്കിലും രക്ഷിക്കാനായില്ല  ഞായറാഴ്ച രാത്രി പത്തുമണിയോടെ പഴയകരി മോട്ടോര്‍ തറക്കു സമീപമുള്ള വളവിലായിരുന്നു അപകടം. എ.സി.റോഡില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലേക്കുള്ള വിജനസ്ഥലമായതിനാല്‍ അപകടവിവരം പുറത്തറിയാന്‍ വൈകി.
പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പിന്നിലെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതുകണ്ടാണ് സമീപവാസികള്‍ അപകടവിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചു. ഇവര്‍ എത്തുംമുമ്പ് ആളുകള്‍ ഇരുവരേയും പുറത്തെടുത്തിരുന്നു."

എന്റെ സുഹൃത്തു രാധ സാറിന്റെ സ്മൃതി മണ്ഡപത്തിനു അരികിലായി  അദ്ദേഹത്തിന്‍റെ പ്രിയ പുത്രന്റെ ചിതയൊരു ങ്ങുന്നത് നോക്കി  നില്കുന്നപ്പോള്‍ ഹൃദയത്തില്‍  ആരോ തീക്കനല്‍ 
വാരിയിടും പോലെ എനിക്ക് തോന്നി.  ഓര്‍മ്മയുടെ പടവുകള്‍ നടന്നിറങ്ങിയ തന്റെ അവസാന നാളുകളില്‍ തന്നെ മാറോടണച്ചു പിടിച്ചു ശുശ്രൂഷിച്ച ഇളയമകനെ കൂടെ കൂട്ടാന്‍ രാധസാര്‍  ആഗ്രഹിച്ചിരുന്നോ ആവോ ?

Tuesday, 29 November 2011

കാത്തിരുപ്പ് - കഥ -കെ എ സോളമന്‍








ഇമ്മാനുവേലിനു അമ്മ  മാത്രമേ  ഉള്ളു , ഇമ്മാനുവേലിനോട്  അമ്മ പറയും , " നീ  ചെല്ല് , നിനക്ക്  വേണ്ടപ്പെട്ടയാള്‍ അവിട്ടെയുണ്ട്, എന്തെങ്കിലും തരും, തരാതിരിക്കില്ല". അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല. ആളങ്ങു ദൂരെ യാണ്, പത്തു  കിലോമീറ്റര്‍  നടക്കണം. കടല്‍  തീരത്ത്‌ കൂടിയുള്ള നടപ്പ് പത്തു വയസ്സുകാരന് കടുപ്പമാണെങ്കി ലും  അമ്മയുടെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ മടി തോന്നില്ല. നടപ്പിനൊടുവില്‍ ലഭിക്കുന്ന  വലിയ ഭാഗ്യവും കൂടി യാകുന്പോള്‍   യാത്ര ആവേശം പകര്‍ന്നിരുന്നു.

കടലമ്മയോടു  വര്‍ത്തമാനം പറഞ്ഞു നടക്കാന്‍  ഒരു രസമുണ്ട്. എന്ത് ചോദിച്ചാലും കടലമ്മ ഒരേ ടോണിലാണ്  മറുപടി പറയുക . ഒരിക്കല്‍ കണ്ണടച്ച് നടക്കുമ്പോള്‍ തിരയില്‍ പെട്ട്  പോകേണ്ടതായിരുന്നു, കടലമ്മയാണ് പറഞ്ഞത്.: " കണ്ണ് തുറന്നു പിടിക്കു ഇമ്മാനുവേല്‍ " . ഭാഗ്യം , തിരയില്‍ പെട്ടില്ല, അല്ലായിരുന്നെകില്‍ ഇന്ന് കടലമ്മയുടെ കൊട്ടാരത്തിലായേനെ ജീവിതം.

യാത്രയുടെ ഒടുക്കം എത്തിച്ചേരുക ഒരു പള്ളി മുറ്റത്തായിരിക്കും, കടലിലേക്ക്‌ ദര്‍ശനമുള്ള പള്ളി. പള്ളിക്ക് ചുറ്റുമതിലില്ല. പള്ളിക്കടപ്പുറത്തെ തെങ്ങും ചുവട്ടില്‍ ഒരു ചീട്ടുകളി സംഘ മുണ്ട്, തനിക്കു വേണ്ടപ്പെട്ടയാള്‍  , ആ സംഘത്തില്‍ കാണും. ചാടി ക്കേറിച്ചെന്നു കാശു ചോദിച്ചാല്‍ ദ്വേഷ്യപ്പെടു മെന്നറിയാവുന്നതുകൊണ്ട് അതിനു മുതിരില്ല. ഒരു തെങ്ങിന്റെ തണലില്‍ , തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ തണലില്‍  കാത്തിരിക്കും, മണിക്കൂറുകളോളം . കൂടുകാരന്  ഇംഗ്ളിഷില്‍ ' ഫ്രെണ്ട് ' എന്ന് വിളിക്കും, കാര്‍ത്തിയായനി  ടീച്ചര്‍ പറഞ്ഞു തന്നതാണ്.

ഇമ്മാനുവേല്‍ തന്റെ കൂട്ടുകാരനോട് ചോദിച്ചു :
" ഫ്രെണ്ട് , നീ എത്ര നേരമായി ഇങ്ങനെ നില്കുന്നു, നിനക്ക് എങ്ങോട്ടും  പോവണ്ടേ?. കടലമ്മയെ നോക്കി നില്‍ക്കുന്നത് നിനയ്ക്കു അത്ര ഇഷ്ടമാണോ ?  എത്രതവണ  നീ അസ്തമനം  കണ്ടിട്ടുണ്ട് ? എന്നെ പ്പോലെ നിനയ്ക്കു ഇത്രയും നേരം ആരെയെങ്കിലും  കാത്തു നില്‍ക്കേണ്ടി  വന്നിട്ടുണ്ടോ ? അയാള്‍    എന്നെ കാണാന്‍ ഇങ്ങോട്ട് വരുമോ, അതോ ഞാന്‍ അങ്ങോട്ട് ചെല്ലണോ ? നീ മിണ്ടാതിരിക്കുമ്പോഴും എനിക്കറിയാം, നിനക്കെല്ലമറിയാമെന്നു . നിങ്ങള്‍ വൃക്ഷങ്ങള്‍ ത്രികാലജ്ഞാന മുള്ളവരല്ലെ, കിളികളെ പ്പോലെ, മഴയും ഇടിമിന്നലും  ഭൂകമ്പവും  നിങ്ങള്‍ക്കു  മുന്‍കൂട്ടി അറിയാന്‍ കഴിയും, ഞാന്‍ ഒരു കഥയില്‍ വായിച്ചതാണ്.  എനിക്ക് മനസ്സിലായി , ഇന്നു വെറും  കയ്യോടെയാണ് മടക്കമെന്ന്. അതാണ്‌ നിന്റെ മുഖത്തെ ഈ നിരാശയ്ക്ക് കാരണം. നിന്റെ കണ്‍തടത്തിലെ നനവു കൊണ്ട് എന്റെ ദുഃഖം  പങ്കിടുകയാണോ ? ഈ കടപ്പുറത്ത് നിന്നിട്ടു പോലും നിന്റെ ഓലകള്‍ തെല്ലും ഇളകാത്തതിന്റെ  കാരണം എനിക്കു മനസ്സിലാകും . പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കുന്നവന്  ഉണ്ടാകാന്‍ പോകുന്ന നിരാശ നീ കണ്മുമ്പില്‍ കാണുന്നു . നീ പലകുറി  എന്നോട് പറഞ്ഞിട്ടുണ്ട് , ' ഇമ്മാനു വേല്‍ നീ എന്തിനു ഇങ്ങനെ കാത്തു നില്കുന്നു, നിനയ്ക്കു ഇന്നു ഒന്നും  കിട്ടാന്‍ പോകുന്നില്ല, നീ  പോയ്കോള് '  ,  നീ എന്നോട് സത്യമേ പറഞ്ഞിട്ടുള്ളൂ   . " 

" ഞാന്‍ നിന്റെ കാല്‍ച്ചുവട്ടില്‍ ചടഞ്ഞു കൂടി   തലകുമ്പിട്ടിരിക്കും.എന്റെ വിരല്‍ നഖം നിന്റെ ശരീരത്തില്‍ മൃദുവായ് അമര്‍ത്തും, നിനയ്ക്കു നോവരുതല്ലോ. അതുകാണുമ്പോള്‍  നിനയ്ക്കു ഉള്ളില്‍ ചിരിയായിരിക്കും, എനിക്കറിയാം, നിന്റെ മേല്‍ പറ്റിയിരിക്കുന്ന പൂച്ചികളെ എടുത്തു ഞാന്‍ ദൂരെഎറിയും . ഒരിക്കല്‍ നീ പറഞ്ഞു, അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നി, ' 
'ഈമ്മാനുവേല്‍ , എന്തിനാണു നീ അതിനെ എടുത്തുകളയുന്നത്   ? അതും നിന്നെ പ്പോലെ എന്നോടു ചേര്‍ന്നു ഇരിക്കുന്നതല്ലേ? ' ഞാന്‍ അതിനെ തിരികെ വെച്ചതും അതു ചാടിക്കളഞ്ഞു. നിന്റെ ശരീരത്തില്‍   പറ്റിയിരുന്ന പൂപ്പലുകള്‍  ഞാന്‍ നഖമമര്‍ത്തി അടര്‍ത്തിക്കളഞ്ഞത് നിനയ്ക്കു വളരെ ഇഷ്ടമുള്ളതായ്‌ തോന്നി."


കാത്തിരുപ്പിനിടയില്‍ എപ്പോഴെങ്കിലും തലയുയര്‍ത്തി ഇമ്മാനുവേല്‍ ചീട്ടു കളി സംഘത്തെ നോക്കും സംഘമവിടെ ത്തന്നെയുണ്ടാകും.  ഇമ്മാനുവേല്‍ ഫ്രെണ്ടിനോടു ചോദിച്ചു. " ഒത്തിരി തെങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടും നിന്നോട് മാത്രം എനിക്കു ഇത്രയും ഇഷ്ടം തോന്നാന്‍ കാരണമെന്ത് ?  അതിനു കൃത്യ മായ മറുപടി എനിക്കില്ലെങ്കിലും നിന്റെ ചുവട്ടില്‍ ഇരുന്നാല്‍ ചീട്ടു കളി സംഘത്തെ  നന്നായ് കാണാം. അതു തന്നെ  , മറ്റുള്ളവര്‍ക്ക് ഇല്ലാത്തൊരു സ്നേഹം എന്നോടു നിനക്കുണ്ടെന്നൊരു  തോന്നല്‍ .  കൂടക്കൂടെ  നോക്കും ഞാന്‍ നിന്നെ നോക്കും, സാന്ത്വനിപ്പിക്കുന്നതായിരിക്കും അപ്പോള്‍ നിന്റെ  നോട്ടം . ഞാന്‍ നിന്നോട് ഒരിക്കല്‍ ചോദിച്ചു, ' നീ മറ്റാരെയെങ്കിലും ഇങ്ങനെ സമധാനിപ്പിച്ചിട്ടുണ്ടോ ? '  അതിനു നീപറഞ്ഞ മറുപടി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. നീ അന്നു പറഞ്ഞു:  ' നിന്നെ പ്പോലെ വേറെ യാരും എന്റെ തണലില്‍ ഇത്ര നേരം ഇരുന്നിട്ടില്ല, നിന്നെ പ്പോലെ വേറെയാരും എന്റെവാര്‍ത്തമാനം ഇത്ര കേട്ടിട്ടില്ല, നിന്നെ പ്പോലെ വേറെ യാരും എന്നോടു ഇത്ര മധുരമായി സംസാരിച്ചിട്ടില്ല. എനിക്കു നടക്കാന്‍ കഴിയു മായിരുന്നെങ്കില്‍ ഞാന്‍ നിന്നോടൊപ്പം വരുമായിരുന്നു.'. എന്റെ ഉള്ളം കുളിര്‍പ്പിച്ച   വാര്‍ത്തമാനമായിരുന്നു  അത്‌, എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ. "

നേരം സന്ധ്യയാകാറായി , ഇമ്മാനുവേല്‍തലയുയര്‍ത്തി നോക്കി. ചീട്ടു കളി സംഘം പിരിഞ്ഞു പോയിരിക്കുന്നു താന്‍ കാണാന്‍ വന്നയാളും അപ്രത്യക്ഷനായി  . തൊണ്ടയിലെ വെള്ളം വറ്റി വലിഞ്ഞു കണ്ണീരായി  ഒഴുകി. ഫ്രെണ്ട് ഇമ്മാനുവേലിനോട് പറഞ്ഞു , " ഇമ്മാനു വേല്‍ , നീ കരയാതെ, കണ്ണു തുടയ്ക്കു,  നിന്റെ കണ്ണീരില്‍  തൊട്ട വിരലുകള്‍ കൊണ്ടു എന്റെ മേത്തു സ്പര്‍ശിച്ചു കൊള്ളു.  വെറും കയ്യോടെ മടങ്ങിപ്പോയി അമ്മയെ  കാണുന്ന വിഷമമായിരിക്കും നിനയ്ക്ക്, സാരമില്ല, നിന്റെ അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലാകും, നീ വലിയ ആളാകും, അന്നു വരണം എന്നെ കാണാന്‍ , ഈ തീരത്തു തന്നെ യുണ്ടാകും, 
ഞാന്‍ കാത്തിരിക്കും ."

നൂറു കിലോമീറ്റര്‍ അകലെ  നിന്നുള്ള   ഇമ്മാനുവലിന്റെ ഈ യാത്ര ആ പഴയ സാന്ത്വനകാഴ്ചയിലേക്കാണ്   . ഹോണ്ടസിറ്റിയിലാകുമ്പോള്‍  നൂറു കിലോമീറ്റര്‍ യാത്ര അത്രദുഷ്കരമല്ല. വെയില്‍ മങ്ങിയ നേരം, പള്ളിമുറ്റവും  പരിസരവും മാറിപ്പോയിരിക്കുന്നു.
പഴയ ചീട്ടുകളി സംഘമില്ല , നടവഴികള്‍ താറിട്ട റോഡുകളായി, പള്ളി സിമിത്തേരിയിലെ മണ്‍കുഴികള്‍  സിമെന്റ് വാള്‍ട്ടുകളായി.    തനിക്കു സാന്ത്വനമേകിയ ഫ്രെണ്ടിനെ ഇമ്മാനുവേല്‍ അവിടെ എല്ലാം അന്വേഷിച്ചു. ഇല്ല, സ്ഥലം മാറിയിട്ടില്ല . എവിടെ പ്പോയി തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ?  കണ്ണില്‍  നനവു പടരുന്നതു പോലെ ഇമ്മാനുവേലിനു തോന്നി.

മാസങ്ങള്‍ക്കു മുമ്പുണ്ടായ സുനാമിയില്‍ കടലമ്മയുടെ കൊട്ടാരത്തിലേക്കു താമസം മാറിയ ഫ്രെണ്ടിനെക്കുറിച്ചു ഇമ്മാനുവേലിനോട്   പറയാന്‍  മറ്റൊരു തൈത്തെങ്ങു പോലും
അവിടെങ്ങും    ഇല്ലായിരുന്നു.

-കെ എ സോളമന്‍

Monday, 28 November 2011

വഴിയോര മരച്ചീനി കൃഷിയുടെ പ്രയോജനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പാക്കിയ പാതയോര മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്നതിനാണ് സന്നദ്ധസംഘടനയായ പുന്നപ്ര യുവധാര രംഗത്തിറങ്ങിയത് രസകരമായിരിക്കുന്നു . മരച്ചീനികാടുകളും, വാഴത്തോപ്പുകളും  അപ്രത്യക്ഷമായതാണ്  യുവതിയുവാക്കള്‍ തങ്ങളുടെ താല്‍കാലിക ആവശ്യത്തിനു മാളുകളിലും മള്‍ടീപ്ളെക്സിലും  ചേക്കേറാന്‍ കാരണമെന്ന് ഒരു വിദ്വാന്റെ അഭിപ്രായമായി പത്രത്തില്‍ എഴുതി ക്കണ്ട സാഹചര്യത്തില്‍ പുന്നപ്ര കപ്പക്കടയില്‍ പാത യോരത്തു  മള്‍ടീപ്ളെക്സില്ലാത്തതിന്റെ കുറവ്  ഇതോടെപരിഹരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ നട്ടുവളര്‍ത്തിയ മരച്ചീനി ക്കൃഷിക്ക് അങ്ങനെ രണ്ടുണ്ടു പ്രോയോജനം .
-കെ എ സോളമന്‍

മുല്ലപ്പെരിയാര്‍ - രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് .




മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പൊടുന്നനെ ജനത്തെ ഇളക്കി വിടേണ്ട കാര്യമെന്തെന്ന് രാഷ്ട്രീയ നേതൃത്വം ചിന്തിക്കണം. പുരച്ചി തലൈവിക്കു ഡാമിന്റെ ഗുരുതരാവസ്ഥ മനസ്സിലാകില്ലെന്നുണ്ടോ ? തമിഴ് നാടിനു വെള്ളം നിഷേധിക്കില്ലെങ്കില്‍ അവര്‍ എന്തിനു പുതിയ ഡാമിന് എതിരുനില്കണം? ജനത്തെ തെരുവിലറക്കാതെ പ്രശനം പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതു രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് . പെട്ടെന്നു പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യത കുറവായതിനാല്‍ , ജലനിരപ്പ് കുറച്ചു നിര്‍ത്തുകയാണ്  അവശ്യം വേണ്ടത്.
ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പിക്കുന്ന പക്ഷം അപകട സാധ്യത കണക്കിലെടുത്തു ഡാം പൊളിച്ചു നീക്കണം. 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തമിഴ് നാടിന്റെ പച്ചക്കറി കൃഷി.
-കെ എ സോളമന്‍