Saturday, 17 December 2011

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ വേണ്ട


പള്സ് ടു  തലത്തില്‍  പഠനസമയത്തിന്റെ 25 ശതമാനത്തോളം തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിനും  ഇപ്രകാരം പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുമ്പോള്‍ പള്സ്ടു സര്‍ട്ടിഫിക്കറ്റിനൊപ്പം തൊഴില്‍ നൈപുണ്യം നേടിയെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നുള്ള ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ  അഭിപ്രായത്തോട് നേരിയ വിയോജിപ്പുണ്ട്. തൊഴില്‍ നൈപുണ്യം നേടിയരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രത്യേകിച്ചിനി    തൊഴിലധിഷ്ടിതം  വേണമെന്നില്ല സാര്‍ . 100 ശതമാനം റിസള്‍ട്ട്‌ ആക്കിയതോടെ പഠനം പരണത്തു കേറ്റി വെച്ചിട്ടു പശുവളര്‍ത്തല്‍ , കോഴിക്കൃഷി, വിത, കൊയ്ത്, മെതി ഇവയൊക്കെയാണ് ഇപ്പോള്‍സ്കൂളില്‍  തൊഴില്‍ . ഇവിടൊരു കോളേജില്‍ പശുപെറ്റത് കൊണ്ട് കറവ പഠിക്കുകയാണ് അധ്യാപകരും  വിദ്യാര്‍ത്ഥികളും. പശുവളര്‍ത്തല്‍ , കൊയ്ത് ഇവയൊക്കെ പഠിക്കാന്‍ സ്ചൂളിലും കോളേജിലും പോകേണ്ടതുണ്ടോ?.   തൊഴില് പഠിച്ചോണ്ടിരുന്നാല്‍  എപ്പോഴാ അക്ഷരം പഠിക്കുക? ഇവിടെപള്സ്ടു പഠിച്ചു കഴിഞ്ഞവനു പോലും    സ്വന്ത മായി ഒരപേക്ഷ എഴുതാനറിയില്ല.

ഇംഗ്ലീഷ് എന്തെന്ന് അറിയാതെ പള്സ് ടുവിനു എത്തുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ഇന്റര്‍നാഷണല്‍ സിലബസ് പഠിപ്പിക്കാന്‍ ശ്രമിക്കയാണ് എന്‍ സി ഇ .ആര്‍. ടി.  കുട്ടികളെ പഠിപ്പിക്കാതെ നാഷണല്‍ സര്‍വീസ് സ്കീം  പോലുള്ള തൊഴിലൊറപ്പിന്  വിട്ടതിനു  ശേഷം  ബാക്കി  സമയമുണ്ടെങ്കില്‍  അസ്സൈന്മെന്റ് നല്‍കും - കുട്ടികള്‍  പഠിച്ചിട്ടു  ക്ളാസ്‌  എടുക്കണം , സാറന്മാര്‍ക്ക്‌ അപ്പോഴും പണിയില്ല. അക്ഷരം കൂട്ടിവായിക്കാനറിഞ്ഞിട്ടു വേണ്ടേ കുട്ടികള്‍ ക്ളാസ്‌ അസ്സൈന്മെന്റ് നടത്താന്‍ ? 

-കെ എ സോളമന്‍
Mangalam Daily Published on 20-12-2011

No comments:

Post a Comment