Tuesday, 27 December 2011

ഏകാന്തം



വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില്‍ ഇരുന്നിടുമ്പോള്‍ ....

അസ്തമനസൂര്യന്റെശോഭ യില്ല
ചെമ്പട്ടു വിരിച്ചൊരു മാനമില്ല
ശലഭങ്ങള്‍ പാടിപ്പറപ്പാനൊരു
ചെന്പനീര്പ്പൂവിന്‍ തുടിപ്പുമില്ല

എത്രയോ വേഷങ്ങള് ആടി ഞാനീ --
കളിയരങ്ങിന്റെ കോണിലെത്താന്‍
മൌനം നിറഞ്ഞൊരു രാഗമേ നീ --
നിഷ്പന്ദ വേഗങ്ങള്‍ തീര്പതന്തേ?

ലാവണ്യവതിയാം സുരാന്ഗനെ നീ --
മിണ്ടാതെ കാണാതെ പോയതന്തേ?
നിന്പദ വെന്യാസനൂപുരങ്ങള്‍
സ്വപ്നമാം ദൃശ്യമായി മാഞ്ഞതെന്തേ ?

പടിപലതു കേറിയെന്‍ വഴികളിപ്പോള്‍
ദിശ അറിയാതങ്ങുനിന്നു പോയി
മൃദുസാന്ത്വനത്തിന്റെ സ്പര്ശമില്ല
നഷ്ടപ്പെടാനൊരു സ്വപ്നമില്ല

വേഷങ്ങളാകെ അഴിച്ചു വെച്ചീ-
പാഴ്മര ചോട്ടില് ഇരുന്നിടുമ്പോള്
നഷ്ടപ്പെടാനിനി ലോകമില്ല
ഒരുനെടുവീര്പിന്റെ നോവുമില്ല

-കെ എ സോളമന്‍

No comments:

Post a Comment