Thursday 22 December 2011
വരമ്പ് -കവിത- കെ എ സോളമന്‍
തീന്‍ മേശയിലെ വറുത്ത വലിയ അയല മീന്‍
അലസമായി, ചാമ്പി മയങ്ങിയ കണ്ണുകള്‍ എങ്ങോ,
അയാള്‍ ചോറ് വാരി വാരി ത്തിന്നു,
ആര്‍ത്തി അടയാത്തവനെപ്പോലെ
എന്തിനീ മീന്‍ അയാള്‍ കാത്തു വെക്കുന്നു?
ഞാനാകെ അത്ഭുത പ്പെട്ടുപോയ്
അവസാന വറ്റും അകത്താക്കി അയാള്‍ ,
മുന്നിലെ വറുത്ത വലിയ മീനില്‍ ദൃഷ്ടികള്‍ കോര്‍ത്തിട്ടു
മുഖത്തെ പേശികള്‍ താനേ അയവാര്‍ന്നു
ഒരു ചെറു പുഞ്ചിരിയായ് വിടരും പോലെ
പതുക്കെ അയാള്‍ .........
ഓര്‍മ്മയുടെ പടവുകള്‍ അമ്പതു ഇറക്കങ്ങളില്‍ ,
ചെങ്കല്‍ തൂണുള്ള ഓലപ്പുര സ്കൂളില്‍
ഉച്ച ഭക്ഷണം , ച്ഹെ , ഉച്ച ക്കഞ്ഞി
മുഖമില്ലാത്ത കുട്ടികള്‍ നിരനിരയായി ഇരിക്കുന്നു
ഇല്ല മുഖമുണ്ട്, മാഞ്ഞു പോയതാണ്
ശുഭയും, രാധയും, തോമസ് കുട്ടിയും കുടുംബക്കാര്‍
ഇല്ല അവരില്ല ഊണാണവര്‍ക്കിഷ്ടം
കുങ്കുമപ്പൊ ട്ട് തൊട്ടു, കസവു സാരിയുടുത്തു,
ചന്ദന നിറമുള്ള സാവിത്രി ടീച്ചര്‍ ,
ഓട്ടുകിണ്ണങ്ങളില്‍ വീഴുന്ന ചൂടുകഞ്ഞി
കൂടെ മഞ്ഞളിന്‍ വേവറിഞ്ഞ കപ്പക്കുഴയും
കിണ്ണത്തില്‍ വരമ്പു കോരണം മെല്ലെ മെല്ലെ
ഉഴുതു മറിച്ചൊരു വയലിലെ പണിപോല്‍
പ്ളാവില കുമ്പിള്‍ മുക്കി വെള്ളം വറ്റിക്കണം
ഇലയില്‍ തടയുന്ന വറ്റുകള്‍ വരമ്പില്‍ കമഴ്ത്തണം
വരമ്പു കെട്ടിക്കെട്ടി വന്‍ ചിറയാക്കണം
ഒടുക്കും ആ ചിറ ഭക്ഷിക്കണം , കപ്പ പ്പുഴുക്കും ചേര്‍ത്തു
എന്തൊരു ടേസ്റ്റ് എന്തൊരു സുഖം
അയാള്‍ വറുത്ത വലിയ മീന്‍ മുഴുവന്‍ ആസ്വദിച്ചിരിക്കുന്നു .
തന്റെചിറയും താനേ മാഞ്ഞുമാഞ്ഞു പോയ്
Subscribe to:
Post Comments (Atom)
No comments:
Post a Comment