ആലോചന ഡിബേറ്റ്
ആലോചന സാംസ്കാരിക കേന്ദ്രം, എസ് എൽ പുരം
27 ജൂലൈ 2025
വാർത്ത പ്രസിദ്ധീകരണത്തിന്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങളായ ജനിതകശാസ്ത്രം, ബഹിരാകാശ ഗവേഷണം, നിർമിതബുദ്ധി, കാർബൺ കാപ്ച്ചർ, എനർജി ടെക്നോളജി തുടങ്ങിയവ മനുഷ്യരാശിയുടെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി. ഓരോ കണ്ടുപിടിത്തവും നമ്മുടെ ജീവിതത്തെ എളുപ്പമാക്കുകയും പുതിയ സാധ്യതകൾ തുറക്കുകയും ചെയ്തു. എന്നിരുന്നാലും ഈ കണ്ടുപിടിത്തങ്ങളെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി അവയെ വഴിതിരിച്ചുവിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
എസ് എൽ പുരംആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ജൂലൈ മാസ പരിപാടിയിലാണ് ഈ അഭിപ്രായ രൂപീകരണം
പെരുന്നേർമംഗലം യോഗശാലയിൽ 2024 ജൂലൈ 27 -നു നടത്തിയ ചർച്ചയിൽ "കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ശാസ്ത്ര മുന്നേറ്റങ്ങൾ " എന്ന വിഷയം പ്രൊഫ. കെഎ സോളമൻ അവതരിപ്പിച്ചു.
പി മോഹനചന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്തു. എൻ ചന്ദ്രഭാനു മുഖ്യപ്രഭാഷണം നടത്തി.
സാബ്ജി ലളിതാംബിക, പ്രസാദ് തയ്യിൽപറമ്പിൽ, കെ പങ്കജോത്ഭവൻ, , മോഹനൻ മാരാരിക്കുളം, വിജയൻ തൈവച്ചേടത്ത്, വർഗീസ് മുഹമ്മ, സനൽ ജോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
No comments:
Post a Comment