#അക്ഷരസമിതി
#മാരാരിക്കുളം (5 ജൂലൈ 2025)
#സാഹിത്യസംഗമം, #അനുമോദനം
ജൂൺ 7, 2025
മാരാരിക്കുളം അക്ഷര സമിതി സാംസ്കാരിക സമിതിയുടെ 36 -ാമതു സാഹിത്യ സംഗമവും അനുമോദന യോഗവും 2025 ജൂലൈ 5 ശനിയാഴ്ച മാരാരിക്കുളം കുഞ്ഞൻപിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ചു.
പ്രസിഡൻ്റ് കെ ആർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ കവിയും സാഹിത്യകാരനുമായ വയലാർ ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗനം ആചരിച്ചു.
കേന്ദ്രീയവിദ്യാലയ റിട്ടയേർഡ് ടീച്ചർ എസ് സുകുമാരിയമ്മ യോഗം ഉദ്ഘാടനം ചെയ്തു. ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് മുൻ പ്രഫസർ കെ വി സ്റ്റെല്ല മുഖ്യപ്രഭാഷണം നടത്തി.
എസ് എസ് എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനശ്വര രാജു, കൃഷ്ണേന്ദു സനൻ, കാർത്തിക് കൃഷ്ണൻ ശ്രീമോൾ.ഡി എന്ന വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും യോഗം പൊന്നാട നൽകി ആദരിച്ചു. പ്രശംസാ ഫലകവും പുസ്തകങ്ങളും പ്രത്യേക സമ്മാനമായി നൽകി കുട്ടികളെ അനുമോദിച്ചു.
ഷീല പാലക്കൽ സ്വാഗതവും ഗീത അജിതാലയം നന്ദിയും പറഞ്ഞു. കോ-ഓർഡിനേറ്റർ പി മോഹനചന്ദ്രൻ ആശംസകൾ നേർന്നു.
പ്രഫ കെ എ സോളമൻ, സാബ്ജി ലളിതാംബിക , പ്രസാദ് തയ്യിൽപറമ്പിൽ, ശോശാമ്മ മാരാരിക്കുളം,
No comments:
Post a Comment