Friday, 17 March 2017

ആത്മഹത്യയ്ക്കു മുതിരുന്ന പാഴ് ജന്മങ്ങൾ

അണുകുടുംബങ്ങളിലെ കൗമാരപ്രായക്കാരിൽ ഒട്ടുമിക്കവരും പാകപ്പെടാത്ത മനസ്സിന്റെ ഉടമകളാണ്. ചെറിയ ടെൻഷൻ പോലും അവർക്കു സഹിക്കാനാവില്ല. രക്ഷകർത്താക്കളുടെ അമിതവാത്സല്യവും സ്കൂൾ ചുറ്റുപാടുകളിലെ ഉത്തരവാദിത്വമില്ലായ്മയും കൂട്ടികളെ ഈ വിധമാക്കി.. എല്ലാ ക്ളാസുകളിലും ആൾ പ്രമോഷൻ ലഭിക്കുന്ന പുതിയ വിദ്യാർത്ഥി എൻട്രൻസ് പരീക്ഷയെന്ന ബാലികേറാമലയിൽ കാൽ വഴുതി വീഴുമ്പോൾ സമ്മർദ്ദം സഹിക്കാനാവാതെ ജീവനൊടുക്കുന്ന വാർത്തകൾ വർദ്ധിക്കുകയാണ്. ആത്മഹത്യക്കു വേറെയും കാരണങ്ങൾ .

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥി കോളജിൽ വെച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത് തന്നെയാണ് ഇവിടെ വിഷയമാക്കുന്നത്. പരീക്ഷയെഴുതാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നു പറയുന്നു. ഹാജർ നില ക വായതിനാൽ അധികൃതർ പരീക്ഷയെഴുതാൻ കുട്ടിയെ അനുവദിച്ചില്ല എന്ന കുറ്റവും ആരോപിക്കപ്പെടുന്നുണ്ട്.. അപ്പോൾ അധികൃതർ എന്താണ് ചെയ്യേണ്ടത്? ഹാജരില്ലാത്തവരെയും പരീക്ഷയെഴുതാൻ അനുവദിക്കണമോ ? അതോ പരീക്ഷയെഴുതാൻ യോഗ്യത ഇല്ലാത്തവരോടു  ആത്മഹത്യക്ക് മുതിരില്ലായെന്നു എഴുതി വാങ്ങിക്കണമോ?
വന്നു വന്നു ഇന്നത്തെ യുവതലമുറയെ പഠിപ്പിക്കാൻ നിയോഗിതരായ അധികൃതരു ടെയും അധ്യാപകരുടെയും അവസ്ഥ വലിയ അപകട സാധ്യതയുള്ള ഒന്നായി മാറി. അതിൽ തന്നെ പുരുഷ അധ്യാപകരുടെ കാര്യമാണ് പരിതാപകരം . അവശേഷിക്കുന്ന തന്റെ സർവീസ് കാലത്ത് ആത്മഹത്യാ പ്രേരണ കുറ്റത്തിലോ പീഡന കേസിലോ ഒന്നും പെടാതെ ഒരധ്യാപകൻ രക്ഷപ്പെട്ടുവരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനാ ഫലമാകും അതിനു കാരണം.

കെ.എ സോളമൻ

Monday, 6 March 2017

വികസനത്തിന് കിഫ് ബി ?

കോവളം താജ് ഇന്റർ നാഷണൽ ഹോട്ടലിൽ ഒരു വി ഐ പി സ്യൂട്ട്. കടൽക്കാറ്റ് അത്യാവശ്യം, പടിഞ്ഞാറോട്ട് നോക്കിക്കിടക്കാൻ ഒരു ചാരുകസേര. കൂടെ പരിവാരങ്ങളും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ മുൻകൂർ അഭ്യാസമായിരുന്നു ഇത്. അപ്പപ്പോൾ തോന്നുന്ന ആശയങ്ങൾ ലാപ് ടോപ്പിൽ പകർത്തുക,  അങ്ങനെ പകർത്തുന്നത് പ്രൈവറ്റ് സെക്രട്ടറിയെക്കൊണ്ടു കോപ്പി പേസ്റ്റു ചെയ്യിക്കുക, ഒടുക്കം നിയമസഭയിൽ അവതരിപ്പിക്കുക. ഇതായിരുന്നു രീതി.

ബഡ്ജറ്റ് പുസ്തകപെട്ടിയുമായി നിയമ സഭയിലേക്കു പോകും മുമ്പു അപ്പവും മുട്ടക്കറിയും പ്രഭാത ഭക്ഷണം, അതു അമ്മ വിളമ്പിക്കൊടുക്കുകയും വേണം. അമ്മ തന്നെ വിളമ്പിക്കൊടുക്കണമെന്നു നിർബ്ബന്ധമുള്ളതുകൊണ്ടല്ല, അതേ പറ്റൂ. ഭാര്യ വിളമ്പിക്കൊടുക്കണമെന്നു നിർബ്ബന്ധം വെച്ചാൽ അമേരിക്കയിൽ നിന്ന് കേരള നിയമസഭയിലേക്കു വിമാന ത്തിൽ തിരിക്കേണ്ടി വരും. അതിനുള്ള സംവിധാനം ഇപ്പോഴില്ല. മുൻ ധനമന്ത്രി മാണിക്കും ഇത്തരം ചിട്ടകൾ ഉണ്ടായിരുന്നു, കുട്ടിയമ്മ വിളമ്പിക്കൊടുക്കുന്ന പുട്ടും കടലയും കഴിക്കുക, പാളയം പള്ളിയിൽ കുട്ടിയമ്മയോടും പേരക്കുട്ടികളുടു മൊത്ത് അരമണിക്കൂർ മുട്ടിന്മേൽ നില്ക്കുക, അതിനു ശേഷമാണ് അദ്ദേ ഹം നിയമ സഭയിലേക്ക് ബജറ്റ് അവതരണത്തിനു പോയിരുന്നതു്

ഇക്കുറി പതിവ് തെറ്റി. താജ് ഇന്റർനാഷണലിൽ താമസിക്കുന്നതിനു പകരം ഏതോ മത്താൻ ഹോട്ടലിലാണ് താമസിച്ചത്. കൂടെ താമസിച്ചവർ വിശ്വസിക്കാൻ കൊള്ളാത്തവരും. ബഡ്ജറ്റ് രഹസ്യങ്ങൾ എല്ലാം തന്നെ അപ്പപ്പോൾ അടിച്ചു മാറ്റി. നിയമസഭയിൽ അവതരിപ്പിക്കും മുമ്പേ ബഡ്ജറ്റ് രഹസ്യങ്ങൾ പുറത്തായി.
നേട്ടമുണ്ടാക്കിയതു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയാണ്. ധനമന്ത്രിക്കൊപ്പം  നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന ബഹുമതി ചെത്തിത്തലയ്ക്ക്.. കേരള ചരിത്രത്തിലെ ആദ്യ സംഭവം. ബഡ്ജറ്റ് വിവരങ്ങൾ അടിച്ചുമാറ്റിയ മന്ത്രിയുടെ വിശ്വസ്തൻ അവ കൃത്യമായി പ്രതിപക്ഷ നേതാവിനു എത്തിച്ചു കൊടുക്കാൻ മറന്നില്ല.

ബഡ്ജറ്റ് രഹസ്യങ്ങൾ പുറത്തായതു് ധനമന്ത്രിയെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. പ്രതിപക്ഷം ആഘോഷിക്കുകയും ബഹളം വെക്കുകയും ചെയ്തു. എന്നാൽ അവ പോരെന്നാണ് പൊതുവേ അഭിപ്രായം. ഇത്തരം ഒരു ബജറ്റ് ചോർച്ച കോൺ ഗ്രസ് മുന്നണിയുടെ ഭരണ കാല ത്താണെ ങ്കിൽ എന്തായിരിക്കും പ്രതിപക്ഷ ബഹളം ? അതെന്തായാലും പൊതുവേ ചുവന്ന ഉടുപ്പിട്ടു നടക്കുന്ന സഖാക്കളുടെ മുഖം കൂടുതൽചുവന്നു തുടുത്തു.

എന്നാൽ ഏതു കാര്യത്തെയും സമചിത്തത യോടെ സമീപിക്കുന്നവർ പറയുന്നതാകട്ടെ ഇത്തവണത്തെ ബഡ് ജറ്റ് ചോർന്നതു കൊണ്ട് കുഴപ്പമില്ലെന്നാണ്. നികുതി നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. എല്ലാം വികസന സ്വപ്നങ്ങളാണ്. തനതു ഫണ്ടില്ല,വല്ലവന്റെയും കയ്യിലിരിഞ്ഞ കാശ് കൊണ്ടു വികസനം, ധനമന്ത്രിയുടെ തന്നെ മാനസ പുത്രൻ, കിഫ് ബി എന്ന വിളിക്കും

കിഫ് ബി യെന്നു വെച്ചാൽ കേരള ഇൻഫ് റാ സ്ട്രെ ക്ചർ ഇൻവെസ്റ്റ് മെന്റ് ഫണ്ട് ബോർഡ്. സംഗതി എന്താന്ന് ചോദിച്ചാൽ കോയായുടെ ആടുകൃഷി പോലൊരു ഏർപ്പാട്. ആടുവളർത്തിയാൽ പലതുണ്ട് ഗുണം .ആട്ടിൻ പാലു വില്ക്കാം, ആട്ടിൻ കുഞ്ഞുങ്ങൾ ഉണ്ടാകും ആട്ടിൻ രോമം വില്ക്കാം, ആട്ടിൻകാട്ടം മൂല്യവർദ്ധിത ജൈവവളമായി സഹകരണസംഘം വഴി വില്ക്കാം, ആകെ ചെലവുള്ളത് കുറച്ചു പ്ളാവില. അതു അടുത്ത വീട്ടിലെ രാമൻ നായരുടെ പറമ്പിലുണ്ട്. അങ്ങനെ രാമൻ നായരുടെ പ്ളാവിലയിൽ കണ്ണുവെച്ചു കോയ ആടുവളർത്താൻ തീരുമാനിച്ചതു പോലൊരു ഏർപ്പാട്. അതാണ് കിഫ്‌ ബി. പ്രവാസികളും വിദേശികളും കി ഫ്ബി ചിട്ടിയിലും മറ്റും നിക്ഷേപിക്കണം. എങ്കിൽ കേരളത്തിന്റെ ആടുകൃഷി പുഷ്ടിപ്പെടും. രാമൻ നായർ എപ്പോഴാണ് കോയായെ വിരട്ടി വിടുന്നതു് അപ്പോൾ തീരും ആടുകൃഷി.

കെ എസ് എഫ് ഇ, ചിട്ടി, നിക്ഷേപം എന്നൊക്കെ കേൾക്കുന്നതു തന്നെ പ്രവാസികൾക്കു കലിയാണ്. അപ്പോൾ ധനമന്ത്രിയുടെ കിഫ് ബി(കിഡ്നിയെന്ന് മാറി വായിക്കരത്) മറ്റൊരു മണ്ണൊലിപ്പായി മാറുമോ? ഡാം സൈറ്റുകളിലെ മണ്ണുമാന്തി വിറ്റ് വൻ വികസനമുണ്ടാക്കാമെന്ന് ഈ മന്ത്രി തന്നെ യല്ലേ തന്റെ ലീക്കു ചെയ്യാത്ത ബഡ്ജറ്റിൽ പണ്ടൊരിക്കൽ പ്രഖ്യാപിച്ചത് ?

                           * * * *

ജയിൽ വെളിപാടുകൾ

ആദ്യം ഇസ്ളാമിക് ബാങ്ക് . പണം നിക്ഷേപിക്കുക മാത്രം, ആർക്കും പലിശ കൊടുക്കേണ്ട. പക്ഷെ അതു പൊളിഞ്ഞു. പിന്നീട് കേരള ബാങ്ക്, സംസ്ഥാന സർക്കാരാണ് മുഖ്യ നടത്തിപ്പ്, അതും പൊളിഞ്ഞു. അങ്ങനെ കേരള അമർത്യ സെന്നിന്റെ മുടിയില്ലാത്തലയിൽ ഉദിക്കുന്ന ഓരോ ആശയവും അവശേഷിക്കുന്ന മുടി കൊഴിയുന്നതു പോലെ കൊഴിഞ്ഞു പോയി ക്കൊണ്ടിരിന്നു. ഒടുക്കമായി തലയിൽ ഉദിച്ചതാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ഫണ്ട് ബോർഡ് എന്ന കിഫ് ബി .  ഐസക് മന്ത്രിയുടെ ബജറ്റിലെ മുഖ്യ ധനശ്രോതസ്സാണ് ഇത്.

പ്രവാസികളെ ഉദ്ദേശിച്ചാണ് ഈ ബോർഡ് തുടങ്ങി വെച്ചതെങ്കിലും ആരും ഇതിൽ നിക്ഷേപിക്കുന്നില്ല. ലുലു ഗ്രൂപ്പു ചെയർമാൻ യൂസഫലിയുടെ നിക്ഷേപം പ്രതീക്ഷിച്ചതാണ്, പക്ഷെസ്വന്തമായി നിക്ഷേപം നടത്തി ബിസിനസ് നടത്താനാണ് അദ്ദേഹത്തിനു താല്പര്യം

20000 കോടി നിക്ഷേപം കി ഫ്ബി യിലോട്ടു പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ലഭ്യമാക്കാൻ കഴിഞ്ഞത് വെറും നാലായിരം കോടി. അതാകട്ടെ നബാർഡ് വായ് പയായി നൾകിയ തുകയും
എന്നാൽൽ കിഫ് ബി യുടെ പ്രയോഗികതയെ കുറിച്ച് സംശയമേ വേണ്ടെന്നാണ് ധനമന്ത്രി . 40000 സ്കൂളുകൾ ഹൈടെക് ആകുന്നത് ഇതിന്റെ ഭാഗമാണെന്നും കംപ്യൂട്ടർ വരുന്ന മുറക്ക് വായ്പയെടുക്കാൻ കഴിയും എന്ന ആർക്കും മനസ്സിലാകാത്ത തുഗ്ളക്ക് ആശയവും അദ്ദേഹം മുന്നോട്ടു വെക്കുന്നു.

ആലപ്പുഴയിൽ നിന്നുള്ള ഒരു മന്ത്രിയുടെ വെളിപാട് ഈ ദിശയിലെങ്കിൽ ഇതിലും വിചിത്രമാണ് മഹാകവിയായ മറ്റൊരു ആലപ്പുഴ മന്ത്രിയുടെ കണ്ടെത്തൽ.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നു പറയാൻ പാടില്ല. കുറ്റവാളികളാരും രക്ഷപ്പെടരുതെന്നാണ് പറയണ്ടേതെന്ന് മഹാകവി . പക്ഷെ, എന്തു ചെയ്യാം, നേരത്തെ ആരോ പറഞ്ഞു പോയില്ലേ? കുറ്റവാളികൾ ആരും രക്ഷപ്പെടരുത് എന്നു പറയുന്ന കൂട്ടത്തിൽ നിരപരാധികളുടെ കാര്യമൊട്ടുഅദ്ദേഹം മിണ്ടുന്നുമില്ല

തന്റെ പാർട്ടിക്കാർ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ള വരായതിനാലും ജയിലിൽ  കൂടുതലായി എത്തുന്ന മറ്റു പാർട്ടിക്കാർക്കു വിദ്യാഭ്യാസം തീരെ ഇല്ലെന്നു കണ്ടതിനാലും ജയിൽ പുള്ളികൾക്ക് അക്കാദമിക് വിദ്യാഭ്യാസം ലഭ്യമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി ജി ആവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ ജയിലുകൾ ടൂറിസ്റ്റ് റിസർട്ട് മോഡലിലാണ് . കൃത്യമായ സമീകൃത ഭക്ഷണം, ആട്ടിറച്ചിയുടെ രുചി പുറത്തുള്ളവർ അറി ഞ്ഞിട്ടു വർഷങ്ങളായെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ജയിലിൽ ആട്ടിറച്ചി ലഭ്യം. റ്റി.വി, പത്രം, വായനശാല , കളിക്കളം പോരാഞ്ഞിട്ട്, ഇപ്പോൾ ധനമന്ത്രി വക സൗജന്യ ഇന്റർനെറ്റും.  പരോളിലിറങ്ങി വല്ലപ്പോഴും വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ജയിൽ പുള്ളികൾ ഇനി പരോളിനെ അപേക്ഷിക്കില്ല. വീട്ടിൽ കിട്ടാത്ത സുഖ സൗകര്യങ്ങൾ ജയിലിൽ കിട്ടുമ്പോൾ എന്തിനു പരോളിൽ പോകണം ? എതെങ്കിലും ക്രിമിനലിന്റെ ഭാര്യ ജയിൽവിട്ടുചെല്ലുന്ന ഭർത്താവിനു ജയിലിലെ മാതൃകയിൽ കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ പോണില്ല. വല്ലപ്പോഴും എന്തെങ്കിലും കൊടുത്തെങ്കിലായി.

ജയിലുകളിൽ സ്കൂളുകളും കോളജുകളും വേണം, പക്ഷെ സർവകലാശാല വേണമെന്ന് എന്തുകൊണ്ടോ മന്ത്രി ജി  ആവശ്യപ്പെട്ടില്ല. ജയിലുകളിലെ സ്കൂളുകളിലും കോളജുകളിലും പഠിതാക്കൾ എവിടെയെന്നതിന് ആർക്കും സംശയം വേണ്ട, അതിനു മാത്രം ആളുകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഓരോ മാസവുംജയിലിൽ എത്തുന്നത് . ജയിൽ സ്കൂളുകളിൽ ഡിവിഷൻ ഫാളാകുന്ന പ്രശ്നമേയില്ല. ഇനി അഥവാ നാട്ടിലെ സ്കൂളുകളിൽ അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ അധ്യാപകരെ ജയിൽ സ്കകളുകളിലേക്ക്  പ്രമോഷൻ ന ൾകി സ്ഥലം മാറ്റുകയും ചെയ്യാം. നാട്ടിലെ കലാലയങ്ങളിൽ അധ്യാപകർക്ക് നിയമനാംഗികാരം കൊടുക്കാതെ തുച്ഛ വേതനത്തിൽ ഗസ്റ്റദ്ധ്യാപകരെ കൊണ്ട് കല്ലുപണി ചെയ്യിക്കുമ്പോഴാണ് പൊതു മരാമത്തു മന്ത്രി വക പുതിയ വെളിപാടുകൾ .

ഭയപ്പെടാൻ തക്കതായി ഒന്നുമില്ല. ജയിലുകളിൽ സ്കൂളും കോളജും തുടങ്ങാൻ പണം വേണം, അതു ധനമന്ത്രി കൊടുക്കുകയും വേണം. ധനമന്ത്രിക്കു പണമുണ്ടാക്കാൻ ആകെ യുള്ള മാർഗ്ഗം കിഫ് ബിയാണ്. കിഫ് ബി യുടെ ഒരു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ ഫണ്ടിലേക്കു വരവു ക ഇല്ല ക, ചെലവു ക ഉണ്ടു ക.  അങ്ങനെയാവുമ്പോൾ കവി മന്ത്രിയുടെ  ജയിൽ കോളജും സ്വാഹ.

- കെ. എ സോളമൻ