Saturday, 28 March 2015

മാണിയും ജോര്‍ജും കടുപ്പിച്ച്

mani-george

: മുന്നണിയും സര്‍ക്കാരും നടുക്കടലില്‍ കെ. വി. വിഷ്ണു March 28, 2015   തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി. ജോര്‍ജിനെ നീക്കണമെന്ന കെ.എം. മാണിയുടെ അന്ത്യശാസനം നടപ്പാക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണമുന്നണിയിലെ തലതൊട്ടപ്പന്‍മാര്‍ക്ക് വ്യാഴാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇന്നലെ ദുഃഖ വെള്ളിയും. യുഡിഎഫിനെയാകെ വെട്ടിലാക്കിയ പി.സി. ജോര്‍ജ്ജും മാണിയും തമ്മിലുള്ള ഉടക്ക് ഒത്തുതീര്‍പ്പാക്കാന്‍ നേരം വെളുക്കും മുമ്പേ നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. രാവിലെ എട്ടരയോടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്ഥാനം ഒഴിയാനുള്ള കത്തുമായി പി.സി. ജോര്‍ജ്ജ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിറകെയെത്തി നെടു നീളന്‍ ചര്‍ച്ച. ചര്‍ച്ചകള്‍ക്കൊടുവില്‍ ജോര്‍ജ് രാജിക്കത്ത് കീശയില്‍ തന്നെ തിരികി. അരുവിക്കര ഉപതെരഞ്ഞെടുപ്പും രാജ്യസഭാ തെരഞ്ഞെടുപ്പും കഴിയും വരെ മൗനം പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി മാണിയോടും പി.സി. ജോര്‍ജിനോടും അഭ്യര്‍ത്ഥിച്ചു.

കമന്‍റ് 
ഏണിയും പാമ്പും (മാണിയും ജോര്‍ജും) കളിയല്ലാതെ കേരളത്തില്‍ വേറൊരു പ്രശ്നവുമില്ല !
-കെ എ സോളമന്‍ 


Friday, 27 March 2015

ഗാന്ധിജിയെ വിമര്‍ശിക്കാം പക്ഷേ നിന്ദിക്കരുത്-ലേഖനം- കെ എ സോളമന്‍




ജനുവരി 30- എക്കാലവും എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന മഹാത്മാ  ഗാന്ധിജിയുടെ ചരമദിനം. കാലം മാറിയതോടെ അദ്ദേഹത്തെ വിമര്‍ശിക്കാനും  ചിലര്‍ക്കൊക്കെ നിന്ദിക്കാനുമുള്ള ദിനമായി  ഇത് മാറി. ഗാന്ധിജിയുടെ ചിത്രം കറൻസി നോട്ടുകളിൽ നിന്നുപോലും മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു തുടങ്ങി. പിറന്ന നാടിനു സ്വാതന്ത്ര്യം നേടിത്തരാൻ പോരാടിയ രാഷ്ട്രപിതാവ് വീണ്ടും വീണ്ടും വധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, ഓരോ ജനു 30 നും.

ഗാന്ധിജി ഒരിക്കലും വിമർശനങ്ങൾക്കതീതനായിരുന്നില്ല. ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സ്വാതന്ത്ര സമരരംഗത്ത് സ്വീകരിച്ചിരുന്ന സമരമുറകളുടെ പേരിലും ഗാന്ധിജി മുന്നോട്ട് വച്ചിരുന്ന നയങ്ങളെ പലരും എതിർത്തിട്ടുണ്ട്. ചിലരൊക്കെ പരിഹസിച്ചിട്ടുമുണ്ട്.

ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാതിരുന്ന ആദ്യകാല കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ വേരുപിടിപ്പിച്ചത്. ഗാന്ധിജിയുടെ സമരരീതികളോടുള്ള്ള വിയോജിപ്പ് മൂലമാണ് സുഭാഷ് ചന്ദ്രബോസിനു കോൺഗ്രസിൽ നിന്നു പുറത്ത് പോകേണ്ടി വരികയും ഒടുവിൽ ഫോർവേർഡ് ബ്ലോക്ക് എന്ന സംഘടനയുണ്ടാക്കി തന്റേതായ നിലക്ക് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകാനിടയാക്കിയതും. ഗാന്ധിജിയോടുള്ള അമർഷം മൂലമാണ് മുഹമ്മദലി ജിന്ന കോണ്ഗ്രസ് വിട്ടു മുസ്ലിം ലീഗില്‍ സജീവമായത്.

സമ്പൂർണ്ണ ലാളിത്യ ജീവിതമാണ് ഗാന്ധിജിയെ നയിച്ചത്. അദ്ദേഹം  സഞ്ചരിച്ചിരുന്നത് ട്രയിനിന്റെ മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിലും.

സ്വാതന്ത്ര്യാനന്തരം അഭ്യന്തരമന്ത്രിയായിത്തീർന്ന സർദ്ദാർ വല്ലഭായി പട്ടേൽ കൈ കൊണ്ട നിലപാടുകളിൽ ചിലത് ഗാന്ധിജിക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്ത്യ സ്വീകരിക്കേണ്ടുന്ന സാമ്പത്തിക നയങ്ങളുടെ പേരിൽ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ദർശനങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജി വൻകിട വ്യവസായങ്ങളെക്കാലുപരി ചെറുകിട വ്യവസായങ്ങളെയാണ്  പ്രോത്സാഹിപ്പിച്ചത്.. വൻകിട വ്യവസായികളായ ജി ഡി ബിർളയെയും ജമൻ ലാൽ ബജാജിനെയും പോലുള്ളവരോടുള്ള നെഹ്റുവിന്റെ സമീപനമായിരുന്നില്ല  ഗാന്ധിജിയുടേത്.

ആരാധിക്കപ്പെടുന്ന ഗാന്ധിജി

ഭൂരിഭാഗം ഇന്ത്യക്കാർക്കും ഗാന്ധിജി ആരാധനയോടെ നോക്കിക്കണ്ട വ്യക്തിത്വത്തിനുടമയായിരുന്നു. വിമർശനാതീതനായിരുന്നു ആ മഹാത്മാവിനു നമ്മുടെ മനസ്സുകളിൽ സ്ഥാനം.   ആരാധനയോടെ നോക്കിക്കണ്ട മനസ്സുകൾ അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾ ഉൾക്കൊള്ളുന്നതിൽ പലപ്പോഴും പിന്നോട്ട് വലിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പഠിപ്പിച്ച ഗാന്ധിജിക്ക് വിശേഷാവസരങ്ങളിൽ പൂമാലകൾ ചാർത്തപ്പെടാനുള്ള്ള വിഗ്രഹങ്ങളുടെ സ്ഥാനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്മുറക്കാർ പിൽക്കാലത്ത് നൽകിയത്. മറ്റ് ചിലക്കാകട്ടെ വോട്ടുനേടാന്‍ ഒരു സര്‍ നെയിം കൂടിയായിരുന്നു അദ്ദേഹം..

ഒഡീഷയിലെ സാമ്പൽപൂറിൽ ഗാന്ധിയുടെ പ്രതിഷ്ഠ വച്ച് ആരാധിക്കപ്പെടുന്ന ഒരു അമ്പലം തന്നെയുണ്ട്. ത്രിവർണ്ണപതാകയ്ക്കു താഴെയാണ് ഗാന്ധി ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. വിശേഷ ദിവസങ്ങളായ ഗാന്ധി ജയന്തി, സ്വതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം പോലെയുള്ള അവസരങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.

വിശിമര്‍ക്കപ്പെടുന്ന ഗാന്ധിജി

ഗാന്ധി വിമര്‍ശകരുടെ എണ്ണം ക്രമാതീതമായി വളരുന്ന കാലമാണിത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, സോഷ്യല്‍ ആക്റ്റിവിസ്റ്റ് അരുന്ധതി റോയി, കവി മീന കന്തസ്വാമി, എന്നിവരെ വിമര്‍ശകരുടെ കൂട്ടത്തില്‍പ്പെടുത്താം. എല്ലാവരും ചരിത്രം വായിച്ചിട്ടാണ്. ഇങ്ങനെ ചെയ്യ്ന്നത് എന്നുപറയുന്നു.  മുഹൂര്‍ത്തം മൂന്നു പകര്‍ത്തിയാല്‍ മൂത്രമാകുമെന്നാണ് ചൊല്ല്. നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഈ മൂത്രാരാധകര്‍  ചെയ്യുന്നതെന്ന് ഇവരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ബോധ്യമാകും.

പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്റെ ബ്ലോഗ് പോസ്‌ടില്‍ പറഞ്ഞു, ഇന്ത്യയിക്കു വലിയ ദോഷം ചെയ്ത ഒരു ബ്രിട്ടീഷ് ഏജന്റാണു മഹാത്മാഗാന്ധി യെന്ന്. അദ്ദേഹം ബ്രിട്ടീഷ്കാരെ പോലെ മതത്തിന്റെ പേരില്‍ ഇന്ത്യയെ ഭിന്നി പ്പിക്കുകയായിരുന്നുവെന്ന്. ഇത് അങ്ങേയറ്റം പിശകാണ്.
കുറ്റമില്ലാത്തവരായി ഒരുനേതാവും ഇല്ല എന്ന തത്ത്വം അംഗീകരിച്ചുതന്നെ പറയാം, ഗാന്ധിജിയെപ്പോലെ അര്‍പ്പണബുദ്ധിയുള്ള, ആത്മാര്‍ഥതയുള്ള, ഈശ്വര വിശ്വാസമുള്ള ഒരു നേതാവ് വേറെയില്ല. ഇന്ത്യ ഭാഗിക്കപ്പെടാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നില്ല. കട്ജുവിന് ഗാന്ധിജിയെ ഇഷ്ടമില്ല, ഒപ്പം മറ്റു താല്‍പര്യമുണ്ടുതാനും. വിരമിച്ച ജഡ്ജിമാര്‍ക്ക് ഗവര്‍ണര്‍ പദവിപോലുള്ള സ്ഥാനങ്ങള്‍ ഇനിയുമുണ്ടെന്ന് ചരിത്രത്തിന്ടെ പിന്‍ബെലമില്ലാതെതന്നെ അദ്ദേഹം മനസ്സിലാക്കുന്നു.
 രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് സ്പോണ്‍സേഡ് എന്‍.ജി.ഒ ആണ് ഗാന്ധിജിയെന്നാണ് അരുന്ധതിയുടെ വിമര്‍ശം. ദലിതുകള്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവരെ പറ്റി ഞെട്ടിപ്പിക്കുന്ന രീതിയില്‍ എഴുതിയ ഗാന്ധിജിയെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്നും അവര്‍ പറഞ്ഞു.
രാജ്യം രാഷ്ട്രപിതാവായി ബഹുമാനിക്കുന്ന ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍  അതിനനുസരിച്ച ഗൌരവമുണ്ടായിര്രിക്കണം വിശദമായ പഠനത്തിന്റെ വെളിച്ചത്തില്, വ്യക്തമായ തെളിവുകളുടേയും വസ്തുതകളുടേയും പന്ബലത്തോടെ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിര്വ്വഹിക്കേണ്ടകാര്യം കാര്യം ഇവര്അരമണിക്കൂര്പ്രസംഗത്തിലൂടെയും തികഞ്ഞ ലാഘവബുദ്ധിയോടെ നടത്തിയത്.  ഇത്തരം വിപ്ലവകാരികള്‍  സ്വന്തം വില കളഞ്ഞ് പരിഹാസ്യരാകാമെന്നല്ലാതെ ഗാന്ധിജിക്ക്  ലോക  ജനമനസ്സുകളില്നിലനില്ക്കുന്ന ശോഭ കെടുത്താനാവില്ല.
രാഷ്ട്രത്തിന്റെ പതാകയെ, ദേശിയ ഗാനത്തെ അപമാനിച്ചാൽ ശിക്ഷയുണ്ട് - രാഷ്ട്ര പിതാവിനെനിന്ദിച്ചാല്‍ ശിക്ഷയില്ല, ഇത് മാറേണ്ടതുണ്ട്.
റോയിയും കൂട്ടരും കുറെ നാളുകളായി മാഹാത്മാ ഗാന്ധിയെ താഴ്ത്ത്തികെട്ടി വലിയ ആളാവാൻ നോക്കുകയാണ്. ഹരിജൻ എന്നാ പദത്തിനോട് എതിര്പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഇന്ന് നാട്ടിൽ കാണുന്ന അനീതികൾക്കെതിരെ, അഴിമതിക്കെതിരെ, അപചയങ്ങൾക്കെതിരെ ശദ്ബമുയർത്തുന്നതിനു പകരം 66 വര്ഷം മുമ്പ് നമ്മെ വിട്ടുപോയെ ഗാന്ധിജിയെ അധിക്ഷേപിക്കാൻ ഇവര ചരിത്രം പുനര്‍വായന ന്നടത്തുകായാണെന്ന് മേനി നടിക്കുന്നു. അരുന്ധതി  റോയിയും കട്ജുവും മറ്റുപലരും നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക്  മറുപടിയുമായി നമ്മുടെ പല ബുദ്ധിജീവികളും പരസ്യമായി രംഗത്തുവരാത്തത് അപലപിക്കേണ്ടതാണ്. .
ഗാന്ധി വിമര്‍ശകര്‍ക്ക് ആദേഹത്തെക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ല. ആരോക്കയോ എഴുതിയ ചരിത്ര  വങ്കത്തങ്ങൾ ശരിയെന്ന് സ്വയം ധരിച്ച് ഗാന്ധിജിയെ അധിക്ഷേപിക്കുകയാണ് ഇവര്‍. ഗാന്ധിയെ കോര്‍പറേറ്റ് എന്‍.ജി. ആക്കിയ റോയിയും ബ്രിട്ടീഷ് ഏജന്‍റ് ആക്കിയ കട്ജുവും  ചില ബാഹ്യ ശക്തികളുടെ ചട്ടകങ്ങളായി മാറിയിരിക്കുകയാണെന്ന് സംശയിക്കണം.
പ്രബലരാബ്രിട്ടീഷ് ഭരണവർഗ്ഗത്തിനെതിരെ സാധാരണ ജനങ്ങൾ പോരാടുമ്പോൾ അഹിംസ മാര്‍ഗ്ഗത്തിന്റെശക്തിയാണു ഗാന്ധിജി കാണിച്ചുതന്നത്. അക്രമത്തെ അവർ അടിച്ചമർത്തും!! പോരാടുന്നവരെയും സ്വാതന്ത്ര്യ സമരം തന്നെ അക്രമമായി  ചിത്രീകരിച്ച് തകര്ത്തു തരിപ്പണമാക്കും. പക്ഷെ സമാധാനമാർഗ്ഗത്തെ എങ്ങനെ തകര്ക്കാം പറ്റും? മാർട്ടിൻ ലൂതർ കിംഗ് ഇത് തിരിച്ചറിഞ്ഞ് പ്രവര്ത്തിച്ചതിന്റെ ഫലം അമേരിക്കയിൽ കാണാന്‍ കഴിഞ്ഞു.

ആരും വിമർശങ്ങൽക്കതീതമല്ല , എന്നാൽ വിമർശിക്കുന്നവർ തങ്ങള് എന്ത് വിലപ്പെട്ടതാണ്‌ രാജ്യത്തിനും സമൂഹത്തിനും നല്കിയതന്നു ഒന്ന് സ്വയം വിമര്ശനം നടത്ത്തെണ്ടതുണ്ട് . ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം അല്ല ,മറിച്ചു എന്തും പറയാം എന്ന സ്വാതന്ത്ര്യം ആണ് ഉള്ളത് .രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി  പൂര്ണ മനുഷ്യനല്ലയിരിക്കാം ,പക്ഷേ രാഷ്ട്ര പിതാവാണ്  നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന നന്‍മയുടെ പ്രതീകമാണ്., ഇന്ത്യയുടെ അഭിമാനമാണ് .രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് ഒരുതരത്തില് അംഗീകരിക്കാനാവില്ല.
മഹാത്മജിയുടെ ആദർശങ്ങളിൽ അടിച്ചുറച്ച് വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. അദ്ദേഹമെഴുതി:-
.ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍ ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

വള്ളത്തോള്‍ പഠിച്ച ചരിത്രമല്ല ഗാന്ധി വിമര്‍ശകര്‍ വായിച്ചിട്ടുള്ളത് എന്ന സത്യം നമ്മെയൊക്കെ അല്‍ഭുതപ്പെടുത്തുന്നു, ലജ്ജിപ്പിക്കുന്നു.


കെ എ  സോളമന്‍ 

Friday, 20 March 2015

കമ്യൂണിറ്റി കോളേജുകള്‍ എന്തിന്?





മലയാളികളുടെ  സൌന്ദര്യബോധം കുറയുന്നില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ അത് കൂടിക്കൊണ്ടിരിക്കുകയാണ് അതിനു തെളിവാണ് കൂണുപോലെ മുളയ്ക്കുന്ന ബ്യൂട്ടി പാര്‍ലരുകള്‍. സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്ന  ബ്യൂട്ടി പാര്‍ലരുകള്‍ പുരുഷന്‍മാര്‍ക്ക് വേണ്ടിയും തുറന്നുകൊടുത്തു തുടങ്ങി. പഴയ ബാര്‍ബര്‍ ഷാപ്പുകള്‍ ജെന്‍റ്സ് ക്ലിനിക്കുകളായി രൂപാന്തര്‍പ്പെട്ടു കഴിഞ്ഞു. ബാര്‍ബര്‍മാരെല്ലാം ബ്യുട്ടീഷ്യന്‍മാരോ  ബ്യൂട്ടി ടെക്നീഷ്യന്‍മാരോ ആയി, തെങ്ങ്ചെത്തു കാരെ നീരടെക്നീഷ്യന്‍ എന്നു വിളിക്കുന്നത് പോലെ.

എന്തൊക്കെയാണ് ഈ ബ്യൂട്ടി ക്ലിനിക്കുകളില്‍ ചെയ്തുകൊടുക്കുന്നത്? മുടി വെട്ടിക്കൊടുക്കും, പുരികം പറിച്ചുമാറ്റും, മുടിവെച്ചുപിടിപ്പിക്കും, മസ്സാജും നടത്തും മസാജ് നടത്തുന്ന ആളിന്റെ ജെണ്ടര്‍ അനുസരിച്ചു റേറ്റിനുംവ്യത്യാസമുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ക്വാളിഫയിട് ടെക്നീഷ്യന്‍മാരെ കിട്ടാനില്ല എന്ന വലിയൊരു ഹാന്ടിക്കാപ്പുണ്ട്.അത് പരിഹരിക്കുന്നതിനാണ് കമ്യൂണിറ്റി കോളേജുകള്‍.

കമ്യൂണിറ്റി കോളേജുകള്‍ ഒട്ടുമിക്കവയും പ്രവര്‍ത്തിക്കുന്നത് ആര്‍ട്സ് ആന്ഡ്സയന്‍സ്-എന്‍ജിനിയറിങ് കോളേജുകള്‍ക്കൊപ്പമാണ്. കോളേജിന്റെ ഒരു ചാര്‍ത്തോ, കാന്‍റീനൊപ്പമുള്ള ഒരുമുറിയോ ആയിരിയ്ക്കും കമ്യൂണിറ്റി കോളേജായി പരിണമിക്കുക. ഇവ നടത്തുന്നതിന് കോളേജ് മാനേജുമേന്‍റിന് പണം മുടക്കില്ലെന്ന് മാത്രമല്ല, വലിയൊരുതുക കയ്യില്‍ തടയുകയും ചെയ്യും. അതെങ്ങനെയെന്നല്ലേ?
പ്രാഥമിക വിദ്യാലയങ്ങളില്‍ എന്തുനടന്നാലും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം താഴേക്കു വീഴാതെ താങ്ങി  നിര്‍ത്തുന്ന കേന്ദ്ര സര്ക്കാര്‍ സ്ഥാപനമാണ് യു ജി സി എന്ന യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍. ഗ്രാന്‍റിനത്തില്‍ കോളേജുകള്‍ക്ക് കൊടുക്കാന്‍ യു ജി സിയുടെ കൈവശം ഒത്തിരി  പണമുണ്ട്. ഇതാര്‍ക്കെങ്കിലും കൊടുത്തേ പറ്റൂ. പ്രൊജക്റ്റ് വര്‍ക്ക്, നെറ്റ് കോച്ചിങ്, കമ്മുണിറ്റി കോളേജ് എന്നൊക്കെ പറഞ്ഞുകൊണ്ടു ആരെങ്കിലുംചാടിവീണാല്‍  മതി, യു ജി സി ഉടന്‍ ചെക്കെഴുത്തിക്കൊടുക്കും. ഈ തുകയത്രയും പാഴായിപ്പോകുന്നുവെന്ന് ആരെങ്കിലും പരിതപിച്ചാല്‍ അതിലും എത്രയോ ഇരട്ടിയാണ് മറ്റുവഴിയില്‍ ഒഴുകിപ്പോകുന്നത് എന്നെചോദിക്കാനുള്ളൂ. പണംഎങ്ങനെ ചെലവഴിച്ചാലും അതിന്റെ കൃത്യമായകണക്കു മാത്രം യു ജി സിക്കു ലഭിച്ചാല്‍ മതി. 10-ഉം 30-ഉം ലക്ഷം കോഴപ്പണമായി വാങ്ങിയിട്ടു, ഒടുക്കം കൈമലര്‍ത്തി കാണിക്കുന്ന മാനേജമെന്റിനാണോ കണക്കുണ്ടാക്കാന്‍  വിഷമം?

കമ്യൂണിറ്റി കോളേജുകളില്‍ പ്രധാന കോഴ്സുകളാണ്, കുക്കറി, ഫാഷന്‍ ഡിസൈന്‍, ബ്യൂടീഷിയന്‍, ഹാര്‍ഡ്വെയര്‍ മെയ്ന്‍റനന്‍സ്,ടയിലറിങ് തുടങ്ങിയവ. സമൂഹത്തിലെ പ്രായമായവരെയും, തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചാണ് ഇത്തരം കോഴ്സുകള്‍ നടര്‍ത്തുന്നതെങ്കിലും ചില കോഴ്സിന് പഠിക്കാന്‍ ആളെകിട്ടുന്നില്ല. ഉദാഹരണത്തിന് സമീപപ്രദേശത്തെ ഒരു എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയ്ന്‍റനന്‍സ് കോഴ്സിന് ചേര്‍ന്ന ഒരു റിട്ടയര്‍ഡ് കോളേജ് അദ്ധ്യാപകനും അദ്ദേഹത്തിന്റെ റിട്ടയര്‍ ആയ ഭാര്യയും ക്ലാസില്‍ ഇരുന്നു പഴയ മധുവിധു കാലം അയ വിറക്കുകയാണ്. അവര്‍ അതിനു കാരണമായി പറയുന്നതു കൂടെ ചേര്‍ന്നവര്‍ ക്ലാസില്‍ വരുന്നില്ലെന്നത് മാത്രമല്ല പഠിപ്പിച്ചിരുന്ന ടീച്ചര്‍ വിവാഹം കഴിഞ്ഞു മധുവിധുവിന് പോയിരിക്കുകയാണെന്നാണ്. കമ്പ്യൂട്ടര്‍ കമ്പനികള്‍ ദിനം പ്രതി അവരുടെ ഉല്പന്നങ്ങള്‍ നവീകരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കോഴ്സ് പഠിച്ചിട്ടു കാര്യമില്ലെന്നു മധു വിധു കഴിഞ്ഞു തിരികെ എത്തിയ ടീച്ചറും സമ്മിതിക്കുന്നു. അപ്പോഴെല്ലാം കമ്യൂണിറ്റി കോളേജിന് വേണ്ടി ചെലവഴിച്ച തുകയുടെ കണക്ക് യു ജി സിക്ക് വേണ്ടി കൃത്യമായി തയ്യാറാക്കുകയായിരുന്നു കോളേജ് മാനേജര്‍.
എന്നാല്‍  ബ്യൂട്ടീഷ്യന്‍ കോഴ്സിന് പഠിതാക്കുളുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ട്. ആയിരം രൂപ കൊടുത്താല്‍ ഒരുവര്‍ഷം മുഴുവന്‍ കോളേജില്‍ നിരങ്ങാമെന്നുള്ളതിനാല്‍ അട്ടിമറിക്കാരും നോക്കുകൂലിക്കാരും ബ്യൂട്ടീഷ്യന്‍ കോഴ്സിന്ചേരുന്നുണ്ട്.. വെറുതെ ഷെഡും കെട്ടി വഴിയരി കില്‍ ഇരിക്കുന്നതിന് പകരം കോളേജില്‍ ഇരിക്കുക, നോക്കുകൂലി വാങ്ങേണ്ട സമയത്ത് മാത്രം പുറത്തേക്കിറങ്ങുക, അതാണ് രീതി

ബ്യൂട്ടി ക്ലിനിക്കുകളിലും, കമ്മുണിറ്റി കോളേജുകളിലും ജോലിക്കു യോഗ്യത്യുള്ള ആദ്ധ്യാപകരെ കിട്ടാത്തതുകൊണ്ടാണ് സര്ക്കാര്‍ നേരിട്ടു തടവുകാരെ ബ്യൂട്ടീഷ്യന്‍ കോഴ്സും, കുക്കറിയും ജയിലില്‍ വെച്ചുതന്നെ പഠിപ്പിക്കുന്നത് . ശിക്ഷ കഴിഞ്ഞു  ജയില്‍ നിന്നറങ്ങുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കട്ടും നല്കും. യു ജി സി ഫണ്ട് വിനിയോഗത്തിന് കമ്മുണിറ്റി കോളേജുകള്‍ മുന്നിട്ടറങ്ങിയിട്ടുള്ളതിനാല്‍ വരാനിരിക്കുന്നത് ജയില്‍ പുള്ളികളുടെ നല്ല കാലം. ജയിലുകളിലെ കോഴ്സ് അഡ്മിഷന് ടെസ്റ്റും റാങ്ക് ലിസ്റ്റും തലവരിയും ഉണ്ടാകുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

                                                               ----------------------------

Wednesday, 18 March 2015

മസ്തിഷ്ക മരണം –കവിത-കെ എ സോളമന്‍




മസ്തിഷ്ക മരണം
അതെന്തെന്നെനിക്കറിയില്ല
എങ്ങനയോ അകപ്പെട്ടുപോയി
വമ്പന്‍ ആശുപത്രിയുടെ വെന്റിലേറ്ററില്‍
ശ്വാസംവലിക്കുവാനും പതുക്കെ –
പുറത്തേക്കു വിടുവാനുമാവുന്നുണ്ട്
കണ്ണുകള്‍ താനേ അടയുമെങ്കിലും
വൈകാതെ പതിയെ തുറക്കും
എന്തിനോ തിരയും
എന്റെ കണ്‍പീലികള്‍ അനങ്ങുന്നുണ്ട്
കണ്ണുകള്‍ നിറയുന്നതും കാണാം
വിരല്‍ സ്പര്‍ശം
തൊടുന്നതാരെന്ന് പോലും സ്പഷ്ടം
ഹൃദയസ്പന്ദനം
മരിക്കാതെ ചിന്തകള്‍ അകലുമോ?
അവയവദാനപത്രം കാട്ടി ഡോക്ടര്‍
“ ഇയാള്‍ മരിച്ചു, മസ്തിഷ്ക മരണം”
സര്‍വ സന്നാഹങ്ങളുമായി പോരാളികള്‍
അവരെന്റെ‍ കണ്ണുകള്‍കള്‍ ചൂഴ്ന്നെടുത്തു
കരള്‍ സുരക്ഷിതമായി പാക്ചെയ്തു
കിഡ്നികള്‍ പ്രത്യേകം കവറുകളില്‍
ഹൃദയവും രക്തധമനികളുമങ്ങനെ
വിലപ്പെട്ടഎല്ലാം വീതംവെച്ചു
എന്നിട്ട് പത്രക്കുറുപ്പില്‍ എഴുതിച്ചേര്ത്തു
“മഹാനായമനുഷ്യന്‍
മറ്റേഴുപേരിലൂടെ ജീവിക്കുന്നു”
ഏഴുപേരും പണക്കാര്‍
എന്നതു മാത്രം പറഞ്ഞില്ല
എന്റെ കുഴിമാടം
അവിടെ ഞാന്‍സുരക്ഷിതന്‍
വിലപ്പെട്ടതൊന്നുമില്ലായിരുന്നു കൂടെ
പുതുതായി വാങ്ങിയ വെള്ളമുണ്ടും
കറുത്തൊരുജോഡി പ്ലാസ്റ്റിക് ഷൂവുമല്ലാതെ.!