ശ്രേഷ്ഠ ഭാഷയാണ് മലയാളം, അതോടൊപ്പം കേരളസംസ്ഥാന ഭരണ ഭാഷയും. എല്ലാ സംസ്ഥാന ഇടപാടുകളും മലയാളത്തില്‍ തന്നെ വേണം. അതുകൊണ്ടാണ് കോളേജിയേറ്റ് എഡ്യുകേഷന്‍ ഡിപാര്ട്ട്മെന്റ് കോ. വി വ ആയത്. കോ.വി. വ എന്നു വെച്ചാല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ്, ഉല്സവകമ്മിട്ടി സെക്രറ്ററിയെ ഉ. ക. സെ.എന്നു വിളിക്കും പോലെ.
മലയാളത്തില്‍ ഇറങ്ങുന്ന ഒരുവിധപ്പെട്ട പൊളിസിനിമകള്ക്കെല്ലാം ഇടക്കാലത്ത് ടൈറ്റില്‍ ഇംഗ്ലിഷിലായിരുന്നു.മലയാളസിനിമക്ക് മലയാളത്തില്‍ തന്നെ പേരുവേണമെന്ന് ശഠിക്കാന്‍ കാരണം തന്നെ പൊളികളെല്ലാം മലയാളത്തില്‍ മതിയെന്ന വാശികൊണ്ടാണ്. സിനിമയ്ക്കു മലയാളം പേരില്ലെങ്കില്‍ സബ്സിഡിയില്ല. പക്ഷേ ഇംഗ്ലിഷ് ടൈറ്റിലും സബ് ടൈറ്റിലുമായി ഇറങ്ങിയ “ഹൌ ഓള്ഡ്ി ആര്‍ യു” എന്ന സിനിമയ്ക്കു സബ്സിഡിയും ഇതര ആനുകൂല്യങ്ങളും നിഷേധിച്ചില്ല. പേറും പൊറുതിയുമുപേക്ഷിച്ചു പടം നടിപ്പിനു തിരികെയെത്തിയ മഞ്ജു വാരിയരെ അഭിനന്ദിച്ചുകളയാമെന്ന് സര്ക്കാര്‍ കരുതി. പോരാത്തതിന് അവരെ വിളിച്ചു ജൈവ കൃഷിയുടെ അംബാസഡറുമാക്കി. അതുകൊണ്ടിപ്പോള്‍ സാധാരണ ജനത്തിന് മുറ്റത്തു വല്ല ചേമ്പോ ചേനയോ കുഴിച്ചുവെക്കാന്‍ മഞ്ജുവോ , മമ്മൂട്ടിയോ, ശ്രീനിവാസനോ ആരെങ്കിലും വേണം. ഇവരാണല്ലോ കേരളത്തിലെ ജൈവ കൃഷിയുടെ മൊത്ത വിതരണക്കാര്‍.
ഇങ്ങനെ ജനം നീരകുടിച്ചും ജൈവകൃഷിയില്‍ സന്തുഷ്ടരായും കഴിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അശനിപാതം പോലെ റേഷന്‍ കാര്ഡ് പൂരണം വന്നു വീണത്. മഹാവ്യാധികള്‍ പലതുകണ്ടിട്ടുണ്ടെങ്കിലും കേരളത്തെ ഒന്നായി ബാധിച്ച ഇതുപോലൊന്നു വേറെയില്ല. കാര്ഡിനുള്ള അപേക്ഷ പൂരിപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക കോച്ചിങ് ക്ലാസുകള്‍ തന്നെ ചില എന്റ്റന്സ്കേ ന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്റ്റന്സ് ഇല്ലാതെയും അഡ്മിഷന്‍ ആകാം എന്ന മാനദണ്ഡം വെച്ചു കോച്ചിങ് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്ക്ക് ഫാറം ഒന്നിനു അന്പത് രൂപ നിരക്കില്‍ പൂരിപ്പിച്ചു കൊടുക്കുന്ന ഏജന്സികളുമുണ്ട്.
മലയാള സിനിമയില്‍ എന്നതുപോലെ റേഷന്‍ അപേക്ഷ പൂരണത്തിലും ശ്രേഷ്ഠ ഭാഷ ഔട്ട്. കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഇംഗ്ലിഷ് അക്ഷരങ്ങളായ വൈ(Y), എന്‍(N) എന്നിവ ഉപയോഗിക്കണം. ഇവയ്ക്കുപകരമുള്ള മലയാള അക്ഷരങ്ങള്‍ കണ്ടുപിടിക്കാത്തതുംഒരു പ്രശ്നമാണ് . ഏത് അപേക്ഷകിട്ടിയാലും ഉടന്‍ പൂരിപ്പിച്ചുകളയുമെന്ന് ധിക്കാരം പറയുന്ന അര്ദ്ധശതോല്ഭവന്‍ എന്ന ഗവ. കോളേജ് അദ്ധ്യാപകന്‍ റേഷന്‍ ഫാറത്തിന്റെ കാര്യത്തില്‍ തോറ്റുതുന്നം പാടി. തൊഴിലിന്റെ കോളത്തില്‍ അധ്യാപനത്തിന്റെ കോഡ് പൂരിപ്പിക്കണോ അതോ സര്ക്കാര്‍ സേവനത്തിന്ടേതു മതിയോ എന്നതാണു സംശയം. മണിക്കൂറുകള്‍ ഇടവിട്ടു സര്ക്കാര്‍ വാര്ത്താ ക്കുറിപ്പ് ഇറക്കുന്നതുകൊണ്ടു ഒടുക്കം ഫാറം തന്നെ വേണ്ടെന്ന് വെയ്ക്കില്ലെന്ന് ആരറിഞ്ഞു? അതെന്തായാലും പൊതുജനത്തിനു റേഷന്‍ നല്കാന്‍വേണ്ടിയുള്ള അപേക്ഷ ഫാറത്തില്ഇലത്രയും കോംപ്ളികേഷന്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥവിരുതനെ നമിക്കാതെ വിട്ടുകൂടാ.
പുതിയ റേഷന്‍ കാര്ഡിില്‍ കുടുംബ നാഥയ്ക്കാണ് പ്രാധാന്യം, നാഥനല്ല. അതെന്തുകൊണ്ടും നന്നായി എന്നതാണു രാമന്‍ നായരുടെ അഭിപ്രായം. ഇത്രയും നാള്‍ കുടുംബനാഥന്ടെ നുകവും കഴുത്തില്‍ വെച്ചു നടക്കുകയായിരുന്നു. എന്നിട്ടും ഭാര്യ കാര്ത്തിയായനിപ്പിളളക്കു വലിയ മതിപ്പില്ല. ഇനിയിപ്പോ പോയി കാത്തുനിന്നു മനസ്സിലാക്കട്ടെ റേഷന്‍ കാര്ഡിിനുള്ള ഫോടോയെടുപ്പിന്റെ സുഖം.
അടിസ്ഥാന രേഖയായ ‘ആധാറി’ല്‍ ഫോട്ടോയുണ്ടെകിലും റേഷന്കാര്ഡിനു അതുപോര.. ആധാറിലെ ഫോട്ടോ കണ്ടാല്‍ അപ്പുപ്പനാണോ കൊച്ചുമോളാണോ എന്നു മനസ്സിലാവില്ല. ഇനി റേഷന്‍ കാര്ഡു്കൂടി കിട്ടിയിട്ടു വേണം ഫോട്ടോനോക്കി “അമ്മയാര്, അച്ഛനാര്?” എന്ന കളികളിക്കാന്‍.
-----------------------
No comments:
Post a Comment