Sunday, 7 September 2014

മാവേലി നാടു വാണീടും കാലം




“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”

പാടിപ്പഴകിയതാണെങ്കിലും ഓരോ ഓണത്തിനും പുതുമയോടെ നാം  പാടുന്ന വരികള്‍.
ആരാണീ വരികള്‍ രചിച്ചതെന്നോ ആരാണിതിന് ഈണം പകര്‍ന്നതെന്നോ നമുക്കറിവില്ല. ഈ നാടു ഭരിച്ചു എന്നു പറയപ്പെടുന്ന മാവേലി മന്നന്റെ അപദാനങ്ങള്‍ !
മാവേലിപ്പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ? തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് നമുക്കീ നാടന്‍ പാട്ട്. നിങ്ങള്‍ക്കീ പാട്ടിന്റെ എത്ര വരികള്‍ അറിയാം? . വരികള്‍ വിട്ടിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കുക
.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.
വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.
മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.

No comments:

Post a Comment