കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചുപൂട്ടണമെന്ന് ബാറുടമകള്‍.
മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ബാറുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടുന്ന അതേ അനുപാതത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നാണ് ബാറുടമകളുടെ ആവശ്യം.
അന്താരാഷ്ട്ര കുത്തകകളേയും വന്‍കിട ഹോട്ടലുകളേയും സഹായിക്കാനാണ് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തങ്ങളോട് കാണിച്ചത് വിവേചനമാണ്. കോടതിക്ക് മദ്യനയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നുണ്ട്.
പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കും.

കമന്‍റ്: കുടിപ്പിച്ചു കിടത്താന്‍ ഞങ്ങളെ അനുവദിക്കാത്ത പക്ഷം ആരെയും അതിനു അനുവദിക്കില്ല.
-കെ എ സോളമന്‍
No comments:
Post a Comment