അങ്ങനെ സിനിമാമെഗാസ്റ്റാറിനെ കോണ്‍ഗ്രസ് റാഞ്ചി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ഇത്രനാള്‍. അതുകൊണ്ടാണ്
സി പി എം ചാനലിന്റെ ചെയര്‍ മാനായി ഇരുന്നുകൊണ്ടു ചെട്ടിവിരിപ്പ് കൃഷിയും ശുദ്ധവായു നിരമ്മാണവും
നടത്തിക്കൊണ്ടിരുന്നത്. കുടിക്കാന്‍ മൌണ്ടന്‍ഡ്യൂ വാട്ടര്‍ വേണം, ശ്വസിക്കാന്‍
ശുദ്ധ വായുവേണം, ഉണ്ണാന്‍ നല്ലരി ചോറുവേണം. സാദാജനം ഒരുരൂപ രണ്ടുരൂപ
നിരക്കില്‍ അരി വാങ്ങി ഭക്ഷിക്കുമ്പോള്‍ 150 രൂപയുടെ ജൈവ അരിയാണു മമ്മൂട്ടിയും കുടുംബവും
ഭക്ഷിക്കുക. ഓര്‍ഗാനിക് ഫാമിങ്ങിലൂടെ മമ്മൂട്ടി ഉല്‍പാദിപ്പിക്കുന്ന ചെട്ടിവിരിപ്പ്
അരിക്ക് 150 രൂപ വില നിര്‍ണ്ണയിക്കാമെന്നാണ് അദ്ദേഹത്തിന്റെ കൃഷി ഉപദേശകനായ താടിക്കാരന്‍
പറയുന്നത്. താടിക്കാരന് എല്ലാം നാച്ചുറല്‍ ആവണം. അതുകൊണ്ടു പല്ല്തേക്കാന്‍ പാടില്ല, മുടിവെട്ടാന്‍ പാടില്ല, മുഖക്ഷൌരം ഒരിയ്ക്കലും പാടില്ല.
സ്കൂളുകള്‍ അനാവശ്യ ഏര്‍പ്പാടായതുകൊണ്ടു മക്കളെ സ്കൂളില്‍ അയക്കാനും പാടില്ല. മക്കളെ
അച്ഛന്‍ പഠിപ്പിക്കും, എന്നുവെച്ചാല്‍ മക്കള്‍ക്ക് വിവരം അച്ചനെക്കാള്‍കൂടുതല്‍
ആവാന്‍ പാടില്ല.
മുന്‍മുഖ്യമന്ത്രി കെ കരുണാകരനൊപ്പം വോട്ടുപിടിച്ചും
ഇലയിട്ടുണ്ടും നടന്ന മറ്റൊരു സൂപ്പര്‍ നടന്‍ സുരേഷ്ഗോപി ഇപ്പോള്‍ ബി ജെ പി യിലാണ്.
‘ജനങ്ങളാണ് യഥാര്‍ത്ഥ കാലുവാരികള്‍’ എന്നു
പറഞ്ഞാണ് ബി ജെ പിയിലേക്ക് വന്നതെങ്കിലും ജൈവ നെല്‍കൃഷി നടത്തി ബ്ലാക്ക് വൈറ്റാക്കുന്നഏര്‍പ്പാട്
അദ്ദേഹത്തിനില്ല.
തന്റെ സിനിമ-ഹോട്ടല്‍- ഹോസ്പിറ്റല്‍ വ്യവസ്സായത്തിനു
ഒരു ഭരണപക്ഷ പിന്തുണ വേണം. സ്വന്തമായി തുടങ്ങിയ മെഡിസിറ്റിക്ക് ആളെക്കൂട്ടണമെങ്കില്‍
അമൃതാ ആശുപത്രി പൂട്ടണം. സുഹൃത്തു ജോണ്‍ ബ്രിട്ടാസിനെ കൂട്ടുപിടിച്ചു ഗെയില്‍ ട്രേഡ്
വെല്ലിന്റെ ഇന്‍റര്‍വ്യു സ്വന്തം ചാനലിലൂടെ സംപ്രേഷിച്ചെങ്കിലും അമൃത പൂട്ടിയില്ല.
സംഗതി ഗുലുമാലെന്ന്കണ്ട ബ്രിട്ടോച്ചന്‍ പതിനാലുകാരികളുമായി മരം ചുറ്റാന്‍ സിനിമയില്‍
കേറിയിരിക്കുകയാണ്. സിനിമ എട്ടുനിലയിലാണോ അതോ പത്തുനിലയിലാണോ പൊട്ടുന്നതെന്നറിയാന്‍
റിലീസാകുന്നതുവരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ.
മമ്മൂട്ടി, കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം
കാട്ടിയതോടെ, അദ്ദേഹം വലിയ മനുഷ്യസ്നേഹി ആയെന്നാണ് മുഖ്യമന്ത്രിയെ
ഉമ്മന്‍ചാണ്ടി പറയുന്നത്. താരപ്രഭയല്ല, മമ്മൂട്ടിയില്‍ പ്രകടമായിട്ടുള്ളതു
മനുഷ്യത്വം. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടി സാമൂഹിക പ്രതിബദ്ധതയുള്ള
ദൌത്യങ്ങളിലൂടെ മമ്മൂട്ടി തിരികെ നല്കുന്നു. പാവപ്പെട്ടവരുടെ നേത്രരോഗ ചികില്‍സക്കായി
മാമ്മൂട്ടി നടപ്പാക്കുന്ന ‘കാഴ്ച 2020’
എത്ര മഹത്തരം?- മുഖ്യമന്ത്രി വാചാലനാകുന്നു.
കാഴ്ച 2020 നടപ്പാക്കാന്‍ മമ്മൂട്ടിക്കു പ്രത്യേക
സംഘമുണ്ട്. സംഘത്തിന്റെ ആദ്യ പര്യടനംആദിവാസി ഊരുകളിലേക്കാണ്. ഒട്ടു മിക്ക ആദിവാസികളും
സെക്രട്ടേറിയറ്റിന് മുന്നില്‍ നില്പു സമരത്തില്‍ ആയതിനാല്‍ സംഘത്തിന് ആദിവാസികളെ കണ്ടെത്താനാവുമോ
എന്ന സംശയം ഉണ്ട് .അവശേഷിക്കുന്ന ആദിവാസികള്‍ സംഘം വരുന്നതും നോക്കി കാത്തിരിപ്പാണു, മുന്‍കൂട്ടി
അറി ഞ്ഞെങ്കിലല്ലെ ഊരില്‍ നിന്നു മാറിനില്‍ക്കാന്‍
കഴിയൂ.
സംഘാംഗങ്ങള്‍ ആരരൊക്കെയെന്നല്ലേ.? മമ്മൂട്ടി
വെല്‍ഫയര്‍ അസ്സോസിയേഷന്‍ അംഗങ്ങളുംമമ്മൂട്ടി ഫാന്‍സില്‍പ്പെട്ടവരുമാണ് സംഘാംഗങ്ങള്‍.
നടന്റെ സിനിമ റിലീസാകുമ്പോള്‍ തിയറ്ററിന് മുന്നില്‍ തിരുവാതിരകളിക്കുക, പോസ്റ്ററില്‍ പാലഭിഷേകം നടത്തുക, എതിര്‍ നടന്റെ സിനിമഓടുംപോള് കൂവിനാറ്റിക്കുക ഇതൊക്കെയാണ്
ഫാന്‍സ് എന്ന വങ്കന്‍മാരുടെ പണി. സംശയമുണ്ടെങ്കില്‍
മനുഷ്യരുടേതല്ലാതെ, പിശാചുക്കളുടെയും യക്ഷികളുടെയും സിനിമപിടിക്കുന്ന
സംവിധായകന്‍ വിനയനോടു ചോദിക്കൂ.
മോബയില്‍ ആപ്പിലൂടെയാണ് ഫാന്‍ മെംബേഴ്സ് തിമിര
രോഗികളെ കണ്ടെത്തുക. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇന്‍റര്‍വ്യു. ആന്ടറോയിഡ്
ആപ്പ് മൊബയില്‍ ഇല്ലാത്ത കണ്ണുപൊട്ടന്‍മാര്‍ക്ക് ചികില്‍സയില്ല.
മധുരയില്‍ ഒരു അരവിന്ദ് ആശുപത്രിയുണ്ട്. സൌജന്യ
തിമിര ശാസ്ത്രക്രിയ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. നേരിട്ടോ, ഏജന്‍സിമുഖേനയോ
രജിസ്റ്റര്‍ ചെയ്യാം. മമ്മൂട്ടി ഫാന്‍ സര്‍വേയോ, ആന്ദറോയിഡ് ഉരുട്ടിപ്പിടുത്തമോ
ഫീസോ വേണ്ട. അതുകൊണ്ടു പ്രിയപ്പെട്ട തിമിരരോഗികളെ നിങ്ങള്‍ മമ്മൂട്ടിയുടെ കാഴ്ചക്കുലയ്ക്ക്
കാത്തുനില്‍ക്കാതെ കാഴ്ച തിരിച്ചുകിട്ടാനാണു
ആഗ്രഹിക്കുന്നതെങ്കില്‍ നടപ്പുള്ള കാര്യം എന്തെങ്കിലും ചെയ്യൂ.
--------------------