ബ്ലാക്കു ബോര്ഡിാല്‍ അദ്ധ്യാപകന്‍ നിര്ത്താ തെ എഴുതിക്കൊണ്ടിരുന്നു. ബോര്ഡില്‍ നോക്കി കുട്ടികളും. ഇടയ്ക്കു അദ്ധ്യാപകന്‍ തിരിഞു നോക്കും. കുട്ടികള്‍ അപ്പോഴും എഴുത്ത് തന്നെ. അദ്ധ്യാപകനു സന്തോഷം തോന്നി.
അധ്യാപകന് എഴുതിക്കൊണ്ടിരുന്ന ചോക്കില്‍ നിന്നു ഒരു കഷണം ഒടിഞ്ഞു ദൂരെ തെറിച്ചുവീണത് അദ്ധ്യാപകന്‍ കണ്ടു, കുട്ടികളും.
പിന്നീടെപ്പോഴോ, അദ്ധ്യാപകന്റെ എഴുത്ത് ബോര്ഡ് കവിഞ്ഞു കുമ്മായം തേച്ച ഭിത്തിയിലേക്ക് നീണ്ടു. കുട്ടികള്‍ ചിരിച്ചു, അദ്ധ്യാപകനും. തങ്ങള്ക്ക് വായിക്കാന്‍ പറ്റുന്നില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. അദ്ധ്യാപകന്‍ അപ്പോഴും ചിരിച്ചു.
ദൂരെക്കിടന്നിരുന്ന ചോക്കുകഷണത്തില്‍ അദ്ധ്യാപകന്‍ നോക്കി.
കുട്ടികളുടെ ചിരി കുറഞ്ഞുകുറഞ്ഞു വരുന്നതായി അദ്ധ്യാപകന് തോന്നി. ഇപ്പോഴിതാ ചിരി നിശ്ശേഷം നിലച്ചു. കുട്ടികലെല്ലാം മുഖം ഇല്ലാത്തവരായി അദ്ധ്യാപകന് തോന്നി.
ദൂരെക്കിടന്നിരുന്ന ചോക്കു കഷണത്തിലേക്ക് അദ്ധ്യാപകന്‍ നോക്കി. അതവിടെക്കിടന്നു ചിരിക്കുന്നു.
ആഹ് ഹ ഹ,..... അദ്ധ്യാപകനു ചിരിയടക്കാനേ കഴിഞ്ഞില്ല..
-കെ എ സോളമന്‍
No comments:
Post a Comment