ഹൈക്കു
ജാപ്പനീസ് കവിതയിലെ മൂന്നു വരിച്ചിട്ടയാണ് ഹൈക്കു
പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മ കവിതാ സമ്പ്രദായത്തെയുംസ്വീകരിച്ചിട്ടുണ്ട്' ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിൽ ഹൈക്കു കവിതകൾ ധാരാളം പ്രചാരത്തിലുണ്ട്.
ഹൈക്കു ആളുകളെ കവിത രചനക്ക് പ്രേരിപ്പിക്കുന്നു . മൂന്നു വരി ഉള്ളടക്കം അനുവാചകന്റെ മനസ്സിൽ കിടന്നു വികാസം പ്രാപിക്കുന്നു എന്നുള്ളതാണ് ഈ കവിത സമ്പ്രദായത്തിന്റെ പ്രത്യേകത
.1) ഗദ്ഗദം
ഉള്ളിൽ ഗദ്ഗദമുണ്ട്
കരയാനാവുന്നില്ല.
മറ്റുള്ളവർഎന്തുവിചാരിക്കും?
2) ആപ്
ഗാലറിയിലെ മങ്ങിയ ഫോട്ടോകൾ
നിറം വീണ്ടെടുത്തു തരാമെന്ന് ആപ്
ആരെ കാണിക്കാനെന്നറിയില്ല.
3) ജീവിതം
ചരടിൽ കെട്ടിയ പട്ടം പോലെ ജീവിതം
പറന്ന് നടക്കാം, ഉല്ലസിക്കാം
ചരടു പൊട്ടും വരെ.
4) ഹൃദയം
എൻ്റെ ഹൃദയം ശൂന്യമാണ് വേദനിപ്പിക്കലാണ് ജോലി
ഹൃദയശൂന്യർക്ക് അതല്ലേ കഴിയൂ ?
5) സൗന്ദര്യം
ഒരു ഭിന്നശേഷിയാണ് സൗന്ദര്യം
ഭിന്നശേഷി വൈകല്യമെന്നു പഴയ ഭാഷ്യം
ഓരോ സ്ത്രീക്കും സുന്ദരിയാകാൻ മോഹം
6) റീൽസ്
ഒരുത്തൻ കടലിൽ ചാടി ചാകുന്നു
മറ്റൊരുത്തൻ രംഗം ക്യാമറയിൽ പകർത്തുന്നു
വൈറൽ റീൽസാണ് ലക്ഷ്യം
7) സ്വർഗം
സ്വർഗ്ഗജീവിതംഅതിമനോഹരം
സ്വർഗ്ഗത്തിൽ പോകാൻ മരിക്കണം
പക്ഷേ മരിക്കാൻ വേറെ ആളെ നോക്കിക്കോ.
8) മിത്രങ്ങൾ
സ്വർഗ്ഗമായാലെന്ത് നരകമായാലെന്ത്
എങ്ങോട്ടായാലും ഞാൻ റെഡി
രണ്ടിടത്തും എനിക്ക് മിത്രങ്ങൾ ഉണ്ട്
9) ചിന്ത
വെളിച്ചത്തേക്കാൾ വേഗത ചിന്തയ്ക്ക്
അനന്തമായ യാത്ര ഒഴിവാക്കാൻ
നിങ്ങൾ ചിന്തിക്കാതിരിക്കു
10) സ്നേഹം
നിയന്ത്രിക്കു നിങ്ങളുടെ സ്നേഹം
അല്ലെങ്കിൽ മരിച്ചവരുടെ നിഴലുകൾ
രാത്രിയിലും നിങ്ങളെ
പിന്തുടരും
No comments:
Post a Comment