Tuesday, 28 January 2025

പവിത്രൻ - കഥ

പവിത്രൻ - കഥ

-കെ എ പവിത്രൻ - കഥ

ചീട്ടുകളി സംഘത്തിലും ഗ്രാമസഭകളിലും ചെറു യോഗങ്ങളിലും കാലേകൂട്ടിഎത്തി ഗൗരവ ഭാവത്തിൽ നോക്കിയിരിക്കുന്നതായിരുന്നു പവിത്രന്റെ പതിവ്.

താടിയിൽ തടവി ചിന്ത മഗ്ദ   രായിരിക്കുന്ന ബുദ്ധിജീവി പരിവേഷക്കാരെ പോലെ തന്റെ മുഖത്തെ രോമത്തിൽ പിടിച്ചു വലിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. മുഖരോമം എന്നു പറയുമ്പോൾ താടിയിലെ രോമമല്ല മറിച്ച് മേൽ മീശയിലെ രോമം ആയിരുന്നു പവിത്രൻ പിടിച്ചുവലിച്ചു കൊണ്ടിരുന്നത്.

നിലവിൽ പവിത്രന്  മേൽമീശ ഇല്ല.  എന്തുകൊണ്ടെന്നാൽ പിടിവലിയിലൂടെ മീശയിലെ രോമമെല്ലാം  ഇതിനകം തന്നെ ഊരിപ്പോയിരിന്നു!

എങ്കിലും  പവിത്രൻ ചീട്ടുകളി സംഘത്തിലും ചെറുയോഗങ്ങളിലും സപ്താഹ യജ്ഞങ്ങളിലും
ഗൗരവം വിടാതെ പങ്കെടുന്നതു തുടർന്നു കൊണ്ടിരിക്കുന്നു.
-കെ എ സോളമൻ

No comments:

Post a Comment