തിരുമേനിയുടെ വിശ്വസ്തനാണ് അലിക്കുഞ്ഞ്, മന:സാക്ഷി സൂക്ഷിപ്പുകാരൻ.
ആ ക്രിക്കച്ചവടമാണ് തൊഴിൽ. സാമാനങ്ങൾ സൂക്ഷിക്കാൻ പീടീകകൾ ലോകമെമ്പാടും. ചൈനയിൽ പത്തെണ്ണമുണ്ട് , ജപ്പാനിൽ പുതിയ അഞ്ചെണ്ണം ഉടൻ തുടങ്ങും. സൗദിയിൽ പണ്ടേ കച്ചോടമുണ്ട്. അവിടത്തെ രാസാവുമായി നല്ല മൊഹബത്തും . അലി ദൈവത്തിന്റെ നാട്ടിലെത്തുമ്പോൾ തിരുമേനിയെ കാണാതിരിക്കില്ല.
" ഇതാര് അലിയോ? കേറി വരുക ഇങ്ങട്. ദുഫായിൽ എങ്ങനൊക്കെയുണ്ട്, ആ ക്രികളെല്ലാം ഓടുന്നുണ്ടാ?" ചാരു കസാലയിൽ കിടന്നു കൊണ്ടുതിരുമേനി ചോദിച്ചു.
അലി: " തിരുമേനിടൊക്കെ സഹായോള്ളതുകൊണ്ടു കൊഴപ്പോല്ല. ജപ്പാനിലെ കാര്യത്തിന്റെ തിരക്കിലാ"
" കൊള്ളാം, ഇബിടുത്തെ കാര്യോല്ലാമറിഞ്ഞില്ലേ. മലവെള്ളം കേറി എല്ലാം കൊളായി "
'' അറിഞ്ഞു തിരുമേനി, രാസാവു ചോദിക്കയും ചെയ്തു"
" ഏതു രാജാവ് ?"
" സൗദി രാജാവ്, പെരുത്തിഷ്ടമാ തിരുമേനിയെ, എന്തേലും വേണേൽ ചോദിച്ചാൽ മതി"
" ഉവ്വോ, എത്ര വരെ ചോദിക്കാം. 5 കോടി "
" എന്താ കഥ , അബിടെ കായ് പുളീന്റെ കുരുപോലെയല്ലേ, തിരുമേനി "
" അപ്പാ ഒരു 10 കോടി ചോദിക്കാല്ലേ?"
" 100 മില്യൺ ഡോളർ ചോദിക്കാം തിരുമേനി "
" അത് എത്ര ഉറുപ്പിക വരും അലി?"
" ഒരു ഡോളർ 70 ഉറുപ്പിക വരും തിരുമേനി, മില്യൺ എന്നു വെച്ചാൽ 10 ലക്ഷം. അപ്പോ ആകെ 70000 ലക്ഷം ഉറുപ്പിക, 700 കോടി. 700 കോടിയിൽ ഉറപ്പിക്കട്ടെ തിരുമേനി? "
" കിട്ടുമോ? എന്നാ പിന്നെ ഒറപ്പിച്ചോളിൻ. ഇവിടെ ഒന്നും കിട്ടീല്ലെന്നും പറഞ്ഞു കുറെയെണ്ണം ഇരുപ്പുണ്ട്. എല്ലാറ്റിനും കൊടുത്തേക്കാം"
" ഞാൻ ഏറ്റു തിരുമേനി. ചാനൽ കാരോടു പറഞ്ഞോളൂ"
തിരുമേനി പ്രസ്താവന ഇറക്കിയതോടെ നാട്ടിൽ എമ്പാടും തല്ലു പിടുത്തം ആരംഭിച്ചു. തിരുമേനിക്ക് നേരിട്ടു പണം വാങ്ങാൻ റൈറ്റില്ലെന്നു ഒരു കൂട്ടർ. ഉണ്ടെന്നു മറ്റൊരു കൂട്ടർ. സൗദി രാജാവിനും പൊറുതിമുട്ടി . സൗദി അംബാസഡർ ഇടപാട് നിഷേധിക്കയും ചെയ്തതോടെ തിരുമേനി വല്ലുണ്ടുവെട്ടിലുമായി.
തിരുമേനി അലിയെ വിളിച്ചു.
" രേഖ കിട്ടുമോ അലി, 700 കോടിയുടെ "
അലി: " എന്തുരേഖ തിരുമേനി? എന്റെ വാടസ് ആപ് ആദ്യംതിരുമേനി നോക്ക്. ചാനൽകാർ രേഖ ചോദിക്കുമ്പോൾ പടത്തിൽ കാണുന്നതുപോലെ വലതു കൈ മേലോട്ടു പൊക്കണം. എന്നിട്ടിങ്ങനെ പറയണം
" ഇതാണാ രേഖ, അതോടെ ശുഭം "
* * * * * *
No comments:
Post a Comment