"ടീ, കുറത്തീ. . . "
" ദേ പറഞ്ഞേക്കാം, വേല വേണ്ട. തിരുമേനിക്ക് എന്തിന്റ സുക്കേടാ, എനിക്കൊരു പേരൊണ്ട്, കല്യാണി, അങ്ങന വിളിച്ചാ മതി"
രാമൻ നായർ " പോട്ട കല്യാണി, തമാശിച്ചതല്ലേ, അതുപോട്ട്, ഇപ്പഴും പഴയതുപോലക്കത്തന്നയാ?"
കല്യാണി: എന്തോന്ന്?
"അല്ല, വിഷമം തോന്നുമ്പോൾ കുറേ കക്ക വാരിട്ടങ്ങു നീറ്റുന്ന പണി. അതിന്റെ ആവീം ചൂടും പൊകേംഏല്ക്കുമ്പോൾ അമ്മിണി ഉമ്മിണി വിഷമമൊക്കെ തീരുമെന്ന് നീ പറഞ്ഞതേ "
"അതൊക്കെ വിട്ടു തിരുമേനി. നീറ്റാനിപ്പോ കായലിൽ എവിടാ കക്കാ? ഹൗസ് ബോട്ടുകാരെല്ലാം ചേർന്നു ഒള്ള മണ്ണണ്ണേം ഡീസലുമൊക്കെ കലക്കിയതിപ്പിന്നെ കായലിൽ കക്കേയില്ല, മീനുമില്ല"
" അപ്പോ, എന്താണൊരുവഴി?"
"വഴിയെന്നതാണെന്നു ചോദിച്ചാൽ തൊഴിലുറപ്പിനു പോകും. അല്ലറ ചില്ലറ പണിയൊക്കെ ചെയ്തു രണ്ടറ്റവും മുട്ടിക്കും "
" അതല്ല കല്യാണി, വിഷമം മാറ്റാൻ?"
" അതോ, തിരുമേനിക്ക് അതും ഞാൻ പറഞ്ഞു തരണം ല്ലേ? പുതിയ പുസ്തകത്തിന്റെ രണ്ടു താളു വായിക്കും. എന്നിട്ട് അതു കീറി അടുപ്പിൽ തീ പിടിപ്പിക്കും. അതിന്റെ പുക കൊള്ളുമ്പോൾ വല്ലാത്തൊരുശമനം"
" ഏതു പുസ്തകം?"
" മീശ "
-- - - - - - - -
- കെ എ സോളമൻ
No comments:
Post a Comment