റീമാ കല്ലുങ്കലും ഭർത്താവു ആഷിക് അബുവും ചേർന്ന് പോളിറ്റ് ബ്യൂറോ ഹൈജാക്ക് ചെയ്ത ലക്ഷണമുണ്ട്. ഇടതു എം പി ഇന്നസെന്റ്, എം എൽ എ മുകേഷ്, അനഭാവി എം എൽ എ യും മാപ്പിസ്റ്റുമായ കൊട്ടാരക്കര ഗണേശൻ തുടങ്ങിയ അമ്മ അംഗങ്ങളെല്ലാം മാർക്സിസ്റ്റു പാർട്ടിക്കുവേണ്ടി ഇത്രയും നാൾ വെള്ളം കോരിയതു വെറുതെയായി. ധനമന്ത്രി തോമസ് ഐസക്. മരാമത്തുമന്ത്രി സുധാകരകവി തുടങ്ങിയവരെല്ലാം അമ്മയെ തള്ളിപ്പറഞ്ഞു റീമാ കല്ലുങ്കലിനൊപ്പം ചേർന്നു അവൾക്കൊപ്പം, ഇരക്കൊപ്പം എന്നൊക്കെ പ്രസംഗിക്കുകയും പ്രസ്താവന ഇറക്കുകയു ആണ്.
അമ്മ പ്രസിഡന്റായി മോഹൻലാൽ വന്നതിലെ അമർഷമാണ് അവൾക്കൊപ്പം ചേർന്ന്, ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബി-ജെ പി യോടു ആഭിമുഖ്യമില്ലെന്നും തനിക്കു സി പി എമ്മിൽ ചേരാൻ താല്പര്യമുണ്ടെന്നും മോഹൻലാൽ പറഞ്ഞാൽ അവൾ പോകാൻ പറ, ഞങ്ങൾ അവനൊപ്പമെന്ന് ഈ നേതാക്കൾ പറയുകയും ചെയ്യും.
നടി ഏതെന്നു എല്ലാവർക്കുമറിയാ മെങ്കിലും അക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു പറയാൻ പാടില്ലെന്നാണ് നിയമം..
അതുകൊണ്ടാണ് അമ്മയിൽ നിന്നു രാജിവെച്ചത് ഭാവന, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നീ നാലു നടികളാണെന്നു പറഞ്ഞതിനു ശേഷം അടുത്ത വാചകത്തിൽ അക്രമിക്കപ്പെട്ട നടി, റീമാ കലുങ്കൽ, രമ്യാ നമ്പീശൻ ഗീതുമോഹൻദാസ് എന്നിങ്ങനെ നാലു പേർ എന്നു തട്ടി വിടുന്നത്. തുടർന്നു ചേരും പടി ചേർക്കേണ്ടത് വായനക്കാരന്റെ ജോലിയാണ്.
സഖാക്കന്മാരും, സാംസ്ക്കാരിക - മാധ്യമ- മനുഷ്യാവകാശികളും രണ്ടുദിവസമായി ആക്രമിക്കപ്പെട്ട നടിക്ക് പുൻർപിന്തുണ അർപ്പിച്ചു ചർച്ചകൾ നടത്തുകയും കവിതകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയുമാണ്. കഴിഞ്ഞ കൊല്ലം ഇതേ ദിവസങ്ങളിൽ നടത്തിയ പിന്തുണ പോരാത്തതിനാലാവണം പുതിയ പിന്തുണയായി എത്തിയിരിക്കുന്നത്.
നടി ആക്രമണ കേസിൽപ്പെട്ട നടൻ ദിലീപിനെ അമ്മയിലേക്കു തിരികെയെടുത്തതാണ് പുതിയ മോങ്ങലിനു കാരണം പറയുന്നതെങ്കിലും കേരളത്തിലെ നീറുന്ന പ്രശ്നളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധതിരിക്കാൻ ഇതേക്കാൾ പറ്റിയ മാർഗ്ഗമില്ല. മഴക്കെടുതി, കടലാക്രമണം, റേഷൻ വിതരണത്തിലെക്രമക്കേട്, നിയമന നിരോധനം, മദ്യവിപത്ത്, മയക്കുമരുന്നു വ്യാപനം, പൂഴ്ത്തിവെയ്പ്പ്, മായം ചേർക്കൽ , പെൺകുട്ടികളെ കാണാതാ കൽ, ഡങ്കിപ്പനി ഇതെല്ലാം ജനം മറക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം:
നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭർത്താവ് ദിലീപിനെ സംശയമുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജു വാര്യർ അതു വീണ്ടും പറയണമെന്നതാണ് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനിന്റെ ഡിമാന്റ്. കുറച്ചു ഡാൻസും പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കലുമായി സ്വസ്ഥതയോടെ കഴിയുന്ന മഞ്ജുവാര്യർ അങ്ങനെ കഴിയാൻ പാടില്ലെന്നാണ് കമ്മീഷൻ അധ്യക്ഷയുടെ ആവശ്യം
ദിലിപ് കുറ്റക്കാരനെന്നു അമ്മയിൽ നിന്നു രാജി വെച്ച നാലുനടികൾ ഉറക്കെ പ്രഖ്യാപിക്കുകയും അതിന് ഭരണകക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണ്. പഴുതടച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നു അന്വേഷണ സംഘം അവകാശ പ്പെടുമ്പോൾ കോടതി വിധിക്കു കാത്തിരിക്കുകയെന്നതു സാമാന്യ മര്യാദയാണ്.
നടിമാർ വിധി കല്പിക്കുകയും മന്ത്രിമാർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സ്ഥിതിക്ക്അമ്മയുടെ മേൽനോട്ടക്കാരായ മെഗസ്റ്റാർ മമ്മൂട്ടി, നടൻ മുകേഷ് എം എൽ എ,, പാർട്ടി എംപി ഇന്നസെന്റ്, സഖാവും മദ്യവിരുദ്ധ പ്രവർത്തകയുമായ നടി കെ പി എ സി ലളിത എന്നിവർക്കും അഭിപ്രായം പറയാവുന്നതാണ്. കൊട്ടാരക്കര ഗണേശന് ഒരു മാപ്പും ആകാം. അല്ലെങ്കിൽ ഞങ്ങൾ അവൾക്കൊപ്പമുണ്ട് പക്ഷെ അതിനു കോടതി വിധി വരെ കാത്തിരിക്കു എന്നെങ്കിലും പറയാമായിരുന്നു.
സാധാരണ ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നത് കോടതി വിധി വരുമ്പോഴാണ്. വിധി ന്യായമാണെങ്കിലും
അല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ, അതാണ് ശരിയായ കീഴ് വഴക്കം. ഓപ്പൺ മുലയൂട്ടൽ അശ്ളില്ലമല്ല, കവിതയാണെന്നു കോടതി പറഞ്ഞപ്പോൾ മുലയൂട്ടൽ വിവാദം അവിടെ അവസാനിച്ചു. ആരും അതേക്കുറിച്ചു ഇപ്പോൾ സംസാരിക്കുന്നില്ല, ഫോട്ടോ പ്രസി ദ്ധീകരിച്ച വാരിക ഇടയ്ക്കിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നതല്ലാതെ.
അതു കൊണ്ട് കോടതിവിധി വരും മുമ്പേ ദിലീപിനെ കുറ്റവാളിയാക്കി മുദ്രകുത്തി വേട്ടയാടുന്നത് നടിമാർക്കു മാത്രമല്ല മന്ത്രിമാർക്കും ചേർന്ന നടപടിയല്ല, കോടതികുറ്റവാളിയെന്ന് വിധികൽപ്പിക്കും വരെ ഒരു സാധാരണ പൗരന്റെ അവകാശം ദിലീപിനുണ്ട്. അതംഗീകരിക്കാൾ എല്ലാവരും തയ്യാറാകണം.
- കെ എ സോളമൻ