അതിവിനയക്കാരൻ! കഥ - കെ.എ സോളമൻ
പേരു ഉപേന്ദ്രൻ , അതി വിനയക്കാരനാണ്. വെള്ളമുണ്ടും ചട്ടയു മാണ് വേഷം . ബട്ടൺ ഇല്ലാത്തതുകൊണ്ടു് രണ്ടു കൈയ്യും ഉയർത്തി വേണം ചട്ട ധരിക്കാൻ. മറ്റു വ്യായാമങ്ങൾ കാര്യമായി ചെയ്യാത്തതിനാൽ ഇതു വലിയ വ്യായാമായാണ് കരുതുന്നത്. ചട്ട ഇടുമ്പോഴും ഊരുമ്പോഴും വ്യായാമം.
വ്യായാമക്കറുവാ അതോ തീറ്റയുടെ കടുപ്പമോ എന്നറിയില്ല തടി അല്പം കൂടുതലാണ്, 110 കിലോ. നല്ല വരുമാനവുമുണ്ട് ് . കടുംബപരമായി ലഭിച്ച കെട്ടിടങ്ങളിലെ വാടക തന്നെ മാസം ലക്ഷം വരും. വാടകയെല്ലാം ബാങ്ക'് അക്കാണ്ടിലേക്കു വന്നു ചേരുന്നതു കൊണ്ട് അതു പിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല. ആകെ ചെയ്യേണ്ടതു ഇടയ്ക്കിടെ ബാങ്കു പാസ ബുക്കു പരിശോധിക്കുക എന്നതാണ്. അതു കൃത്യമായി ചെയ്യുന്നുണ്ടുതാനും
ലക്ഷം രൂപാ വാടക കിട്ടുമെന്നു കരു തി ചുമ്മാ ഇരിക്കുന്ന പണി ഉപേന്ദ്രനില്ല. തന്റെ തന്നെ കെട്ടിടത്തിലെ ഒരു മുറിയിൽ ഫോട്ടോസ്റ്റാറ്റ് കടയും നടത്തുന്നു.
മറ്റെല്ലായിsത്തും ഫോട്ടോസ്റ്റാറ്റിനു 50 പൈസ ഉണ്ടായിരുന്ന കാലത്തുപോലും ഉപേന്ദ്രന് പേജ് ഒന്നിന് 2 രൂപായിരുന്നു ചാർജ്. ഇപ്പോൾ പേജിനു 3 രൂപായാണ് ഈ ടാക്കുക. കോളെജും സ്കൂളും സമീപത്തുള്ളതും അധ്യാപകർ ഫോട്ടോസ്റ്റാറ്റിന്റെ മൂല്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുള്ളതും മൂലം ഉപേന്ദ്രന്റെ കടയിൽ എപ്പോഴും തിരക്കു തന്നെ,
വീട്ടിൽ ഭാര്യയും രണ്ടു ആൺമക്കളും. ഭാര്യ കൊലുന്ന നേയുള്ളവൾ.
ഭാര്യക്കും തന്നെപ്പോലെ അല്പം ശരീരമുണ്ടായിരുന്നെങ്കിലെന്നു ഉപേന്ദ്രൻ ആ ഗ്രഹിച്ചിരുന്നിരിക്കണം.്
ഉപേന്ദ്രൻഅതിവിനയക്കാരാനാണെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതികൾ .നടപ്പുവഴിയിൽ പരിചയക്കാരെ കണ്ടാൽ മുണ്ടഴിച്ചിട്ടു തൊഴുതു കൊണ്ടങ്ങനെ ഒരു നില്പു നില്ക്കും. ആഗതൻ പോയ്ക്കഴിഞ്ഞാലും ഉപേന്ദ്രൻ കൂനിയപടി അവിടെത്തന്നെ നില്പുണ്ടാകും. ഇതറിയാവുന്ന പരിചയക്കാരെല്ലാം ഉപേന്ദ്രനെ വഴിയിൽ കണ്ടാൽ ഒഴിഞ്ഞു മാറുകയാണ് പതിവ്.
ബാങ്കിടപാടിന്റെയും ഫോട്ടോസ്റ്റാറ്റിന്റെയും ബഹളത്തിടയിലും തന്റെ മറ്റൊരു ബിസിനസ്സായി സാഹിത്യ പ്രവർത്തനവും നടത്തിപ്പോരുന്നു. അതിനായി അദ്ദേഹത്തിനു ഒരു സാഹിത്യ ട്രൂപ്പു തന്നെ യുണ്ട്.
കോയക്കുഞ്ഞുമുതലാളിയുടെ സാംസ്കാരിക ട്രൂപ്പിലും തന്റെ സാഹിത്യ വേദിയിലും ഒരേ കൂട്ടർ തന്നെയാണ് സ്വന്തം സൃഷ്ടികളുമായി വരുന്നത് എന്നു ഉപേന്ദ്രനു അറിയാം. അതു കൊണ്ടു കോയക്കുഞ്ഞുമായി ഒരു അണ്ടർസ്റ്റാന്റിംഗിലാണ് ഉപേന്ദ്രൻ . കുഞ്ഞു പരിപാടി വെയ്ക്കുമ്പോൾ ഉപേന്ദ്രനു പരിപാടിയില്ല, ഉപേന്ദ്രനള്ളപ്പോൾ കോയാക്കുഞ്ഞിനുമില്ല. കോ യാക്കുഞ്ഞു അറബി സാഹിത്യമാണ് പകർത്തി വായിക്കുന്നതെങ്കിൽ ഉപേന്ദ്രൻ പുരാണങ്ങളെയാണ് ആശയിക്കുന്നത്. പുരാണങ്ങൾക്ക് കോപ്പിറൈറ്റ് ഇല്ലാത്തിനാൽ എത്ര വേണമെങ്കിലും പകർത്തുകയുമാവാം.
കവിതയിലെ മൂന്നു വരിച്ചിട്ട ഹൈക്കു പോലെ ഉപേന്ദ്രൻ 3 വരിയിലാണ് കഥയെഴുതുക. തന്റെ കഥ ലോ കോത്തര നിലവാരത്തിലുള്ള തെന്നു സ്വന്തം വേദികളിൽ അദ്ദേഹം അവകാശപ്പെടുകയും ചെയ്യാറുണ്ട്.
" പുഴ ഒഴുകി ഒഴുകി ഒഴുകിപ്പോയി. ഇപ്പോൾ മണ്ണു മാത്രം'' അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥ പുഴ ഇതാണ്. " പാലത്തിൽ കൂടി ഒരു ബസു പാഞ്ഞു പോയി. ഇതറിയാതെ പാലത്തിനു കീഴെ ഉറുമ്പു നിദ്രയിലായിരുന്നു." ഉറുമ്പ് എന്ന കഥ ഇങ്ങനെ വായിക്കാം .
ഈ കഥകൾക്കൊക്കെ ഭയങ്കര അർത്ഥമാണെന്നാണ് ഉപേന്ദ്രൻ അവകാശപ്പെടുന്നത്. മനസ്സിലാകാത്തതാണോ എന്തോ പത്രക്കാരൊന്നും ഇവയൊന്നും പ്രസിദ്ധീകരിക്കാൻ തയ്യറായില്ല. അതു കൊണ്ടാവണം അദ്ദേഹം നാലു പേജുള്ള ലിറ്റിൽ മാഗസിൻ സ്വന്തമായി തയ്യറാക്കി സ്വന്തം വേദികളിൽ വിതരണം ചെയ്തു തുടങ്ങിയത്. മാഗസിനിൽ കൂടുതൽ സ്ഥലവും അപഹരിക്കുന്നത് തന്റെ നാനോ ക്കഥകളും എഡിറ്റോറിയലുമാണ്. എ ഡിറ്റോറിയൽ എല്ലാം തന്നെ ഭരണക്കാരെ പൊക്കുന്ന എഴുത്തുകളാണ്.
ലിറ്റിൽ മാഗസിൻ സൗജന്യമായാണ് കൊടുക്കുന്നതെന്നു ആരെങ്കിലും കരുതിയാൽ തെറ്റി. 50, 100 എന്ന മുറയ്ക്കു വാങ്ങുകയും " ഒരു കൈ സഹായം " എന്ന ടൈറ്റിലിൽ മാഗസിനിൽ രേഖപ്പെടുത്തുകയും ചെയ്യും
സാഹിത്യ സമ്മേളനം നടക്കുമ്പോൾ കാണുന്ന മറ്റൊരു ചടങ്ങളാണ് സൃഷ്ടികളുടെ വിലയിരുത്തൽ. അവതരിപ്പിക്കപ്പെട്ടതും ലിറ്റിൽ മാഗസിനിൽ അടിച്ചു വന്നതുമായി കഥയും കവിതയുമാണ് വിലയിരുത്തപ്പെടുന്നത്. ഒരു പണിയുമില്ലാത്ത റിട്ടയർഡ് പ്രഫസ റോ നേരം കൊല്ലാനെത്തുന്ന ഏതെങ്കിലും റിട്ടയേർഡ് ബാങ്ക് മാനേർ ജരോ ആയിരിക്കും ഈ സാഹസം ഏറ്റെടുക്കുന്നത്. ഉപേന്ദ്രന്റേതുൾപ്പെടെ എല്ലാ ചവറുകളും 'സൂപ്പർ' എന്നു പറഞ്ഞില്ലെങ്കിൽ പിന്നെ സംഘർഷമാണ് . വിലയിരുത്തൽ കാരനെ ചീത്ത വിളിക്കും. ചീത്ത വിളി കേൾക്കാതിരിക്കാം വേദിയിൽ നിന്നു സ്ഥിര വിട്ടു നില്ക്കുന്ന വിലയിരുത്തൽ കാരുവരെയുണ്ടു്.
എന്നാൽ പ്രഫസർ ഇസ്മയേൽവിലയിരുത്തൽ ഉപേക്ഷിക്കുകയും വേദിയിൽ നിന്നു വിട്ടു പോകുകയും ചെയ്തതിനു വേറെ കാരണമാണ്. ഇസ്മായേൽ വിലയിരുത്തിക്കൊണ്ടിരുന്ന കാലത്താണ് മോളി സുഗണൻ എന്ന
എന്ന കവയിത്രി വേദിയിൽ എത്തുന്നത്. ഉപേന്ദ്രൻ തന്നെ എവിടെന്നോ കണ്ടെടുത്തു കൊണ്ടുവന്നതാണ്.
മോളിക്കു ശരീരത്തിനു അല്പം തുടിപ്പ് ഉണ്ടെന്നതും ഭാര്യക്കു അതില്ലെന്നതും മോളിയുടെ കവിത അത്യുഗ്രൻ എന്നു പറയാൻ ഉപേന്ദ്രനെപ്രേരിപ്പിച്ചു.
പക്ഷെ ഇസ്മയിൽ ഇതംഗീകരിക്കാൻ തയ്യാറല്ലായിരുന്ന .മോളിയെ സദസ്സിൽ ഇരുത്തിക്കൊണ്ടു തന്നെ ഇസ്മായിൽ പറഞ്ഞു മോളിയുടെ കവിത തനി കോമാളിത്തരമാണെന്ന് . ഇതു ഏറെ ചൊടിപ്പിച്ചത് ഉപേന്ദ്രനെയാണ്
അന്നു ബന്ധം വേർപെടുത്തിയതാണ് ഇസ്മായേലുമായി. അതു ഉപേന്ദ്രന്റെ മറ്റൊരു ബന്ധത്തിന്റെയും സാംസ്കാരിക ട്രൂപ്പിന്റെ സുഗമമായ ഒഴുക്കിന്റെയും പുതിയൊരു തുടക്കമായിരുന്നു.
ഉപേന്ദ്രൻ അതി വിനയത്തോടെ വീണ്ടും പരിചയക്കാരെക്കാണമ്പോൾ കുമ്പിടുകയും നിലം തൊട്ടു വന്ദിക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു!