Friday, 9 September 2016

മഴയെക്കുറിച്ച് എന്തു പറയാന്‍?




മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു
കാര്മേ്ഘത്തേരിലേറിവരും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച്
ഭൂമിയുടെ സ്വസ്ഥതയിലേക്ക്
ചരൽവാരിവിതറിക്കൊണ്ട്
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന,
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
കൊടുംതണുപ്പില്‍ ആകെ തളര്‍ന്നു
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന രോദനം
പുതുരാഗമെന്നുവാഴ്ത്തിയ
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
കൊടിയമഴയും തണുപ്പും
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും
പ്രണയാതുരഗാനമായി പാടിയ
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

No comments:

Post a Comment