രാമന്‍ നായര്‍
മകനെയും
കൂട്ടി മാര്‍ക്കറ്റിലേക്ക് നടക്കുകയായിരുന്നു.. വഴിയില്‍വെച്ചുഒരാളെ കണ്ടുമുട്ടി. മാര്‍ക്കറ്റില്‍
ജൌളി വ്യാപാരം നടത്തുന്ന അയാളുടെ കൂടെ നാലു ഭാര്യമാരും ഉണ്ടായിരുന്നു. ഭാര്യമാരുടെ
കയ്യില്‍ ഓരോ പ്ലാസ്റ്റിക് തൊട്ടിലുമുണ്ടായിരുന്നു. ഓരോ തൊട്ടിലിലും നാലു വീതം പട്ടിക്കുട്ടികളും.
രാമന്‍ നായര്‍ മകനോടു ചോദിച്ചു “ നമ്മള്‍ എത്രപേരാണ്
ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് പോകുന്നത്?”
മകന്‍ കൈവിരലുകള്‍
മടക്കി കണക്ക് കൂട്ടാന്‍ തുടങ്ങി
അവര്‍ ഏതാനും
ദൂരം സഞ്ചരിച്ചപ്പോള്‍ വഴിയരികിലെ പൊതുക്കിണറ്റില്‍
നിന്നു
രണ്ടു സ്ത്രീകള്‍ വെള്ളമെടുക്കുന്നത് കണ്ടു. സ്ത്രീകളുടെ മക്കള്‍ സ്കൂള്‍ വിട്ടു വരുന്ന
സമയമായിരുന്നു അത്. ഒരുത്തിയുടെ മകന്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലും രണ്ടാമത്തേവളുടേത്
മലയാളം മീഡിയത്തിലും പഠിക്കുന്നു
ഇംഗ്ലിഷ് മീഡിയം
വിദ്യാര്‍ഥി അമ്മയെ കണ്ടെങ്കിലും കണ്ടഭാവം നടിക്കാതെ മുന്നോട്ട് നടന്നു പോയി. മലയാളം വിദ്യാര്‍ഥിയാകട്ടെ അമ്മയെ വണങ്ങുകയും ബാഗ്
അമ്മയെ ഏല്പിച്ചിട്ടു വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും ചെയ്തു.
രാമന്‍ നായര്‍
മകനോടു ചോദിച്ചു
“ ഇതില്‍ നിന്നു
നീ എന്തു മനസിലാക്കി?”
“ മലയാളം മീഡിയം
സ്കൂളിലെ വിദ്യാഭ്യാസമാണ് നല്ലത്, വിവേകമുണ്ടാവാന്‍ അത് വേണം” മകന്‍
പിന്നേയും
കുറെ ദൂരം നടന്നപ്പോള്‍ മറ്റൊരു പൊതുക്കിണറ്റില്‍ നിന്നു വെള്ളമെടുക്കുന്ന വേറെയും
രണ്ടു സ്ത്രീകളെ കണ്ടു. അവര്‍ക്കും രണ്ടുമക്കള്‍പഠി ക്കുന്നണ്ടായിരുന്നു ഇംഗ്ലിഷ് മീഡിയത്തിലും
മലയാളത്തിലും. അവരും സ്കൂള്‍ വീട്ടുവരുന്ന സമയമായിരുന്നു അത്. മലയാളം മീഡിയം കാരന്‍
അമ്മയെ കണ്ടെങ്കിലും കാണാത്തമട്ടില്‍ നടന്നു പോയി. ഇംഗ്ലിഷ് മീഡിയം കാരനാകട്ടെ അടുത്തുവന്നു
അമ്മയെ ആശ്വസിപ്പിക്കുകയും വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും
ചെയ്തു.
മകന്‍ പറഞ്ഞു
“ അച്ഛന്‍ ചോദിക്കണമെന്നില്ല, ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസമാണ് നല്ലത്”
“ ശരിയാണ്, ഇത്തരം കഥകള്‍ ഓരോ മീഡിയം കാരനും പറയാനുണ്ടാകും.
ആത്മാര്‍തഥയുള്ള അദ്ധ്യാപകര്‍ ഉണ്ടെങ്കില്‍ ഒരു മീഡിയവും വിദ്യാര്‍ഥിക്ക് പ്രശ്നമാവില്ല, അല്ലെങ്കില്‍ തന്നെ എവിടെയാണ് ഇപ്പോള്‍ പൊതുക്കിണര്‍, അല്ലേ?”
“ അതിരിക്കട്ടെ, നമ്മള്‍ എത്ര പേരാണ് മാര്‍ക്കറ്റിലേക്ക്
പോകുന്നത് എന്ന എന്റെ ചോദ്യത്തിന് നീ ഇതുവരെമറുപടി പറഞ്ഞില്ല”
=========
No comments:
Post a Comment