ഇഷ്ടമില്ലാത്ത ഒരു ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ ലജ്ജാകരമായ സംഭവത്തിനു കേരളം മുമ്പു സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അതിനെക്കാൾ ഹീനമായ ഒരു സംഭവ മാ ണ് കഴിഞ്ഞ ദിവസം പാലക്കാടു ഗവ. വിക്ടോറിയ കോളജിൽ അര ങ്ങേറി യ ത്.ഒത്തിരി പ്പേരുടെ അഭി മാ ന മാ ണ് വിക്ടോറിയാ കോളജ്. അവിടെ പഠിച്ചവരും പഠിപ്പിച്ചവരു മാ യി ഒത്തിരി പേർ സമൂ ഹ ത്തി ന്റെ ഉന്ന ത ശ്രേണി യി ലുണ്ട്. ഏതൊ രു വിദ്യാർത്ഥി ക്കും അയാൾ പഠിച്ച കലാലയം ഗൃഹാതുരത്വം ഉണർത്തുന്ന മധുര മായ ഓർമ്മ യാ ണ്. വിക്ടോ റിയായുടെ മണ ൽത്തരികളിൽ പദമൂന്നിയിട്ടു ള്ള വർ ഹർ ഷ പുളകതരായി മാത്രമേ ആ കലാലയ മുറ്റത്തേ ക്കു വീണ്ടുംകടന്നു ചെല്ലൂ.
എന്നാൽ കഴിഞ്ഞ ദിവസം വിക്ടോറിയയുടെ മണ്ണിൽ ഒരു കുഴി മാടം ഉയർന്നു. പൂക്ക ളും പുഷ്പചക്രവും കൊണ്ടു അല ങ്കരിച്ച കുഴിമാടം . അവിടെ നിന്നു വിരമിച്ച സരസു അജയകുമാർ എന്ന വനിതാ പ്രിൻ സിപ്പലിനെ അടക്കം ചെയ്യാൻ അവരുടെ 'പ്രിയപ്പെട്ട ' ശിഷ്യഗണ ങ്ങൾ ഒരുക്കി തായിരുന്നു. എന്താ അവർ ചെയ്ത കുറ്റം? തെരഞ്ഞെടുപ്പു കോലാഹലത്തിൽ പ്രിൻസിപ്പലിനു വേണ്ടി സംസാരിക്കാൻ ആർക്ക് എവിടെ നേരം? ആരും ഓർക്കാൻ താല്പര്യപ്പെടാത്ത സംഭവം എന്തിനു ചർച്ചയാക്കണം? ചുംബന സമരക്കാരുടെ പുതിയ കാല ത്തു കലാലയ അന്തരീക്ഷം മലീമസമാ കാതിരിക്കാൻ ഒരു പക്ഷെ ഈ വനിതാ പ്രിൻസിപ്പൾ ശ്രമിച്ചു കാണണം.
എന്തു തരം പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും വിരമിച്ച ഗുരു നാഥയ്ക്ക് ആറടി മണ്ണിൽ കബറുതീർത്ത അവരുടെ വിദ്യാർത്ഥികളുടെ കാടത്തം ഈശ്വരൻ പോലും പൊറുക്കില്ല. ഇവരെ കാത്തിരിക്കുന്നത്ത് മഹാ ദുര ന്തമാണ്. വിക്ടോറിയായുടെ മണ്ണിൽ പതിച്ച ഗുരുനാഥയുടെ കണ്ണീർഇവരെ ചുട്ടുപൊള്ളിക്കതന്നെ ചെയ്യും.

വിക്ടോറിയ കോളജിൽ അരങ്ങേറിയ ഈ ഹീന സംഭവം ഒരു പക്ഷെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചേക്കാം.
തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കാതുള്ള നടപടി യും, ഇത്തരം കാടന്മാർക്കു ഒത്താശ ന ൾ കുന്ന രാഷ്ട്രീയ സമീപനവും കൂടുതൽ കുട്ടിക്കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കും.തെറ്റായ വഴിയിൽ നയിക്കപ്പെടുന്ന വിദ്യാർത്ഥി സമൂഹത്താൽ അപമാനിത യാക്കപ്പെട്ടത് സരസു അജയകുമാർ എന്ന ഗുരുനാഥമാത്രമല്ല, വേറെ ഒത്തിരിപ്പേരുണ്ട് മറ്റു പലയിടങ്ങളിലായി . അവരെ നമുക്ക് ഓർക്കാം, നമസ്കരിയ്ക്കാം. അതോടൊപ്പം അധ:പതനത്തിന്റെ മഹാഗർത്തിൽ വീണു പോയ ഒരു കൂട്ടം അക്ഷര വിരോധികളായ വിദ്യാർത്ഥികളെ ഓർത്തു ലജ്ജിക്കുകയുമാവാം.

കെ.എ.സോളമൻ.
No comments:
Post a Comment