Friday, 22 April 2016

പ്രണയം എത്രപ്പെട്ടെന്നാണ്----കവിത



ഒരു പ്രണയം തളിര്ക്കാ ന്‍ എത്ര നേരം?
ആമുഖമില്ലാതെ
ഭയമറിയാതെ 
വര്ണമവിസ്മയങ്ങള്‍ തേടാതെ
നിറവും കുലവുമാറിയാതെ
കണ്ണില്‍ താരകള്‍ മിന്നിച്ചു
കവിളില്‍ റോസാപ്പൂ വിരിയിച്ചു
ചുണ്ടില്‍ ചെഞ്ചായം പൂശി
എത്രപ്പെട്ടെന്നാണ് പ്രണയം തളിര്ക്കു ന്നത്?
എത്രവേഗമാണ് അവര്‍ഒന്നാകുന്നത്?
മേഘങ്ങള്‍ നോക്കിരസിച്ചു
ആകാശക്കുടക്കീഴേ
മഴയെപ്രണയിച്ചു
മഴത്തുള്ളികിലുക്കംകേട്ട്
മഴനീരില്‍ കുളിര്കൊടണ്ടു
മഴക്കവിതയ്ക്ക് ഈണമിട്ട്
ചെടികളെ, പൂക്കളെ, ശലഭങ്ങളെ
നിറഞ്ഞുതുളുമ്പും ഇലപ്പച്ചകളെ
എല്ലാം കണ്ടു രസിച്ചു
എത്രപ്പെട്ടെന്നാണ് അവര്‍ ഒന്നാകുന്നത്?
പ്രണയം എത്ര വേഗമാണ് ശക്തി നേടുന്നത്?
പകലും രാത്രിയുമറിയാതെ
ഇരുളും വെളിച്ചവും വേര്പെ്ടാതെ
ഊണും ഉറക്കവുമുപേക്ഷിച്ചു
പരിസരമറിയാതെ
ഹൃദയങ്ങളെ പിഴുത്തെടുത്ത്
ആത്മാവില്‍ ആനന്ദം കൊണ്ട്
എത്രപ്പെട്ടെന്നാണ് പ്രണയം ശക്തമാകുന്നത്?
പക്ഷേ---
സൂര്യന്‍ അസ്തമിക്കും പോലെ
ഇലകള്‍ കൊഴിയും പോലെ
മഴത്തോര്ന്നു വെയില്‍ പാകുമ്പോലെ
പൂവിനെ തനിച്ചാക്കി
ശലഭം പറന്നകലുമ്പോലെ
കരള്‍ പിളര്ന്നു മാറ്റിക്കൊണ്ട്
പൊട്ടിപ്പോയഹൃദയം കൂട്ടിച്ചേര്ക്കാ തെ
പ്രണയം എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്
എത്രപ്പെട്ടെന്നാണ് ഒരു പ്രണയംനഷ്ടമാകുന്നത്?
--------------------------

Wednesday, 20 April 2016

പൊതുക്കിണര്‍- കഥ- കെ എ സോളമന്‍

 


രാമന്‍ നായര്‍   മകനെയും കൂട്ടി മാര്‍ക്കറ്റിലേക്ക് നടക്കുകയായിരുന്നു.. വഴിയില്‍വെച്ചുഒരാളെ കണ്ടുമുട്ടി. മാര്‍ക്കറ്റില്‍ ജൌളി വ്യാപാരം നടത്തുന്ന അയാളുടെ കൂടെ നാലു ഭാര്യമാരും ഉണ്ടായിരുന്നു. ഭാര്യമാരുടെ കയ്യില്‍ ഓരോ പ്ലാസ്റ്റിക് തൊട്ടിലുമുണ്ടായിരുന്നു. ഓരോ തൊട്ടിലിലും നാലു വീതം പട്ടിക്കുട്ടികളും.

 രാമന്‍ നായര്‍ മകനോടു ചോദിച്ചു “ നമ്മള്‍ എത്രപേരാണ് ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് പോകുന്നത്?”

മകന്‍ കൈവിരലുകള്‍ മടക്കി കണക്ക് കൂട്ടാന്‍ തുടങ്ങി

അവര്‍ ഏതാനും ദൂരം  സഞ്ചരിച്ചപ്പോള്‍ വഴിയരികിലെ പൊതുക്കിണറ്റില്‍   നിന്നു രണ്ടു സ്ത്രീകള്‍ വെള്ളമെടുക്കുന്നത് കണ്ടു. സ്ത്രീകളുടെ മക്കള്‍ സ്കൂള്‍ വിട്ടു വരുന്ന സമയമായിരുന്നു അത്. ഒരുത്തിയുടെ മകന്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലും രണ്ടാമത്തേവളുടേത് മലയാളം മീഡിയത്തിലും പഠിക്കുന്നു

ഇംഗ്ലിഷ് മീഡിയം വിദ്യാര്‍ഥി അമ്മയെ കണ്ടെങ്കിലും കണ്ടഭാവം നടിക്കാതെ മുന്നോട്ട് നടന്നു പോയി.  മലയാളം വിദ്യാര്‍ഥിയാകട്ടെ അമ്മയെ വണങ്ങുകയും ബാഗ് അമ്മയെ ഏല്പിച്ചിട്ടു വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും ചെയ്തു.
രാമന്‍ നായര്‍ മകനോടു ചോദിച്ചു

“ ഇതില്‍ നിന്നു നീ എന്തു മനസിലാക്കി?”

“ മലയാളം മീഡിയം സ്കൂളിലെ വിദ്യാഭ്യാസമാണ് നല്ലത്, വിവേകമുണ്ടാവാന്‍ അത് വേണം” മകന്‍
പിന്നേയും കുറെ ദൂരം നടന്നപ്പോള്‍ മറ്റൊരു പൊതുക്കിണറ്റില്‍ നിന്നു വെള്ളമെടുക്കുന്ന വേറെയും രണ്ടു സ്ത്രീകളെ കണ്ടു. അവര്‍ക്കും രണ്ടുമക്കള്‍പഠി ക്കുന്നണ്ടായിരുന്നു ഇംഗ്ലിഷ് മീഡിയത്തിലും മലയാളത്തിലും. അവരും സ്കൂള്‍ വീട്ടുവരുന്ന സമയമായിരുന്നു അത്. മലയാളം മീഡിയം കാരന്‍ അമ്മയെ കണ്ടെങ്കിലും കാണാത്തമട്ടില്‍ നടന്നു പോയി. ഇംഗ്ലിഷ് മീഡിയം കാരനാകട്ടെ അടുത്തുവന്നു അമ്മയെ ആശ്വസിപ്പിക്കുകയും വെള്ളവും കുടവും തലയില്‍ താങ്ങി അമ്മയ്ക്കൊപ്പം നടക്കുകയും ചെയ്തു.

മകന്‍ പറഞ്ഞു “ അച്ഛന്‍ ചോദിക്കണമെന്നില്ല, ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസമാണ് നല്ലത്”

“ ശരിയാണ്, ഇത്തരം കഥകള്‍ ഓരോ മീഡിയം കാരനും പറയാനുണ്ടാകും. ആത്മാര്‍തഥയുള്ള അദ്ധ്യാപകര്‍ ഉണ്ടെങ്കില്‍ ഒരു മീഡിയവും വിദ്യാര്‍ഥിക്ക് പ്രശ്നമാവില്ല, അല്ലെങ്കില്‍ തന്നെ എവിടെയാണ് ഇപ്പോള്‍ പൊതുക്കിണര്‍, അല്ലേ?”

“ അതിരിക്കട്ടെ, നമ്മള്‍ എത്ര പേരാണ് മാര്‍ക്കറ്റിലേക്ക് പോകുന്നത് എന്ന എന്റെ ചോദ്യത്തിന് നീ ഇതുവരെമറുപടി പറഞ്ഞില്ല”

                        =========

Friday, 8 April 2016

KAS Life Blog: ലജ്ജാകരമായ കാടത്തം

KAS Life Blog: ലജ്ജാകരമായ കാടത്തം: ഇഷ്ടമില്ലാത്ത ഒരു ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ ലജ്ജാകരമായ സംഭവത്തിനു കേരളം മുമ്പു സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അതിനെക്കാൾ ഹീനമാ...

ലജ്ജാകരമായ കാടത്തം




ഇഷ്ടമില്ലാത്ത ഒരു ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ ലജ്ജാകരമായ സംഭവത്തിനു കേരളം മുമ്പു സാക്ഷ്യം വഹിച്ചിട്ടുണ്ടു്. അതിനെക്കാൾ ഹീനമായ ഒരു സംഭവ മാ ണ് കഴിഞ്ഞ ദിവസം പാലക്കാടു ഗവ. വിക്ടോറിയ കോളജിൽ അര ങ്ങേറി യ ത്.ഒത്തിരി പ്പേരുടെ അഭി മാ ന മാ ണ് വിക്ടോറിയാ കോളജ്. അവിടെ പഠിച്ചവരും പഠിപ്പിച്ചവരു മാ യി ഒത്തിരി പേർ  സമൂ ഹ ത്തി ന്റെ  ഉന്ന ത ശ്രേണി യി ലുണ്ട്. ഏതൊ രു വിദ്യാർത്ഥി ക്കും അയാൾ പഠിച്ച  കലാലയം ഗൃഹാതുരത്വം ഉണർത്തുന്ന മധുര മായ ഓർമ്മ യാ ണ്. വിക്ടോ റിയായുടെ മണ ൽത്തരികളിൽ പദമൂന്നിയിട്ടു ള്ള വർ  ഹർ ഷ പുളകതരായി മാത്രമേ ആ കലാലയ മുറ്റത്തേ ക്കു വീണ്ടുംകടന്നു ചെല്ലൂ.

എന്നാൽ കഴിഞ്ഞ ദിവസം വിക്ടോറിയയുടെ മണ്ണിൽ ഒരു കുഴി മാടം ഉയർന്നു. പൂക്ക ളും പുഷ്പചക്രവും കൊണ്ടു അല ങ്കരിച്ച കുഴിമാടം . അവിടെ നിന്നു വിരമിച്ച സരസു അജയകുമാർ എന്ന വനിതാ പ്രിൻ സിപ്പലിനെ അടക്കം ചെയ്യാൻ അവരുടെ 'പ്രിയപ്പെട്ട ' ശിഷ്യഗണ ങ്ങൾ ഒരുക്കി തായിരുന്നു. എന്താ അവർ ചെയ്ത കുറ്റം? തെരഞ്ഞെടുപ്പു കോലാഹലത്തിൽ പ്രിൻസിപ്പലിനു വേണ്ടി സംസാരിക്കാൻ ആർക്ക് എവിടെ നേരം? ആരും ഓർക്കാൻ താല്പര്യപ്പെടാത്ത സംഭവം എന്തിനു ചർച്ചയാക്കണം? ചുംബന സമരക്കാരുടെ പുതിയ കാല ത്തു കലാലയ അന്തരീക്ഷം മലീമസമാ കാതിരിക്കാൻ ഒരു പക്ഷെ ഈ വനിതാ പ്രിൻസിപ്പൾ ശ്രമിച്ചു കാണണം.
എന്തു തരം പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും വിരമിച്ച ഗുരു നാഥയ്ക്ക് ആറടി മണ്ണിൽ കബറുതീർത്ത അവരുടെ വിദ്യാർത്ഥികളുടെ കാടത്തം ഈശ്വരൻ പോലും പൊറുക്കില്ല. ഇവരെ കാത്തിരിക്കുന്നത്ത് മഹാ ദുര ന്തമാണ്. വിക്ടോറിയായുടെ മണ്ണിൽ പതിച്ച ഗുരുനാഥയുടെ കണ്ണീർഇവരെ ചുട്ടുപൊള്ളിക്കതന്നെ ചെയ്യും.

വിക്ടോറിയ കോളജിൽ അരങ്ങേറിയ ഈ ഹീന സംഭവം ഒരു പക്ഷെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചേക്കാം.
തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കാതുള്ള നടപടി യും, ഇത്തരം കാടന്മാർക്കു ഒത്താശ ന ൾ കുന്ന രാഷ്ട്രീയ സമീപനവും കൂടുതൽ കുട്ടിക്കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കും.തെറ്റായ വഴിയിൽ നയിക്കപ്പെടുന്ന വിദ്യാർത്ഥി സമൂഹത്താൽ അപമാനിത യാക്കപ്പെട്ടത് സരസു അജയകുമാർ എന്ന ഗുരുനാഥമാത്രമല്ല, വേറെ ഒത്തിരിപ്പേരുണ്ട് മറ്റു പലയിടങ്ങളിലായി . അവരെ നമുക്ക് ഓർക്കാം, നമസ്കരിയ്ക്കാം. അതോടൊപ്പം അധ:പതനത്തിന്റെ മഹാഗർത്തിൽ വീണു പോയ ഒരു കൂട്ടം അക്ഷര വിരോധികളായ വിദ്യാർത്ഥികളെ ഓർത്തു ലജ്ജിക്കുകയുമാവാം.
കെ.എ.സോളമൻ.