
സി പി ഐ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി റ്റി.ജെ.ആഞ്ചലോസ് എക്സ എം.പി.യോടുമണ്ണഞ്ചേരി പോലിസുകാണിച്ച അതിരു കടന്ന പെരുമാറ്റം അപലപനീയം. ചില പോലിസ് കാരെ സംബന്ധിച്ചിടത്തോള,,ം ട്രാഫ്രിക് നിയമലംഘന മാണ് ലോകത്തിലെ, വലിയ കുറ്റം. ഏതെങ്കിലും അത്യാവശ്യക്കാരൻ അമ്മയ്ക്കു വായു ഗുളികയോ കുഞ്ഞിനു മരുന്നോ വാങ്ങാൻ പോകുമ്പോൾ അയാളെ തടഞ്ഞു നിർത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും പുലഭ്യം പറയുകയും ചെയ്യുക പോലീസിന്റെ രീതിയായി മാറിയിരിക്കുന്നു.
ഒട്ട മിക്ക എക്സ് എം എൽ എ മാരും പഞ്ചായത്ത് മെംബർമാരും കാറിൽ സഞ്ചരിക്കുമ്പോഴാണ് ആഞ്ചാലോസ് സാധാരണക്കാരിൽ ഒരാളായി ബൈക്കിൽ യാത്ര ചെയ്യന്നത്.' ഒരു എക്സ് എം.പി ക്കു ഇതാണു അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. പോലിസിനെ ഇങ്ങനെ കയർ അഴിച്ചു വിടുന്നതിനു പകരം ട്രാഫിക് ലംഘനങ്ങൾ തsയാ ശാസ്ത്രീയമാർഗ്ഗങ്ങൾ അവലംഭിക്കുകയാണ് വേണ്ടത്.. രസീതോ ടു കൂടിയും അല്ലാതെയും ഉള്ള പോലീസിന്റെ സകല പണപ്പിരിവും അവസാനിപ്പിക്കണം
- കെ എ സോളമൻ
No comments:
Post a Comment