സാറന്‍ മാര്‍ക്ക് വാട്സാപ്പില്‍ കളിക്കാനല്ല, മറിച്ചു കുട്ടികളില്‍ സര്‍ഗ്ഗ വാസന വളര്‍ത്താന്‍ വേണ്ടിയാണ് സാംസ്കാരികന്‍മാര്ക്ക് അര ദിവസം സ്കൂള്‍ വിട്ടുകൊടുത്തത്. ക്യത്യo രണ്ടു മണി
ക്കു തന്നെ സ്ഥലം സാംസ്കാരിക നായകർ മമ്മുഞ്ഞിയുടെ നേതൃത്വത്തിൽ കുട്ടികളെ വിളിച്ചിരുത്തി പരിപാടി ആരംഭിച്ചു.
ക്കു തന്നെ സ്ഥലം സാംസ്കാരിക നായകർ മമ്മുഞ്ഞിയുടെ നേതൃത്വത്തിൽ കുട്ടികളെ വിളിച്ചിരുത്തി പരിപാടി ആരംഭിച്ചു.
ആദ്യ ഊഴം അധ്യക്ഷനായ സാംസ്കാരികന്റേതാണു്. പതിവുപോലെ പണ്ടെങ്ങോ സംഭവിച്ചെന്ന് അദ്ദേഹം കരുതുന്ന സുകമാർ അഴീക്കോടുമായുള്ള സഹവർത്തിത്വം നൂറ്റൊന്നാമത്തെ തവണ ആവർത്തിച്ചു ബോറടിക്കാൻ കൂട്ടാക്കത്തവരെ യും അദ്ദേഹം ബാറടിപ്പിച്ചു.
തുടർന്നു മമ്മുഞ്ഞിയുടെ ഇടപെടൽ ആയിരുന്നു.
കുട്ടികളോട് മമ്മുഞ്ഞി:
"പ്രിയപ്പെട്ടകുട്ടികളെ "
"പ്രിയപ്പെട്ടകുട്ടികളെ "
"എന്തോ "
.
"നിങ്ങൾ എന്തെങ്കിലും എഴുതാറുണ്ടോ?''
" പകർത്ത് എഴുതാറുണ്ട്. "
"അതല്ല ചോദിച്ചത്, കഥ. കവിത, നോവൽ അങ്ങനെ എന്തെങ്കിലും ?"
.
"നിങ്ങൾ എന്തെങ്കിലും എഴുതാറുണ്ടോ?''
" പകർത്ത് എഴുതാറുണ്ട്. "
"അതല്ല ചോദിച്ചത്, കഥ. കവിത, നോവൽ അങ്ങനെ എന്തെങ്കിലും ?"
"ഇവൻ എഴുതിയതാണ് ചേട്ടാ. സോറി സാറെ, ആ കമലാക്ഷി ടീച്ചർ പിടിച്ചു വാങ്ങി കീറിക്കളഞ്ഞു, ഒരടിയും കൊടുത്തു, മേലാൽ ഇത്തരം വൃത്തി കേടുകൾ എഴുതരുതു എന്നു പറഞ്ഞു "
" അതാ ഞാൻ പറഞ്ഞത് നിങ്ങൾക്കും നിങ്ങടെ ടീച്ചർമാർക്കും സർഗ്ഗവാസന ഇല്ലെന്നു "
" അതാ ഞാൻ പറഞ്ഞത് നിങ്ങൾക്കും നിങ്ങടെ ടീച്ചർമാർക്കും സർഗ്ഗവാസന ഇല്ലെന്നു "
" ചേട്ടൻ സോറി സാറു വല്ല നോവലുമെഴുതിയിട്ടുണ്ടോ ?"
''ഉണ്ടല്ലോ? ഫോട്ടോസ്റ്റാറ്റ് ് എടുത്തു വെച്ചിരിക്കുകയാണ്, ഉടൻ പ്രസിദ്ധി കരിയ്ക്കും. അതിരിക്കട്ടെനിങ്ങള്‍ പ്രേമം സിനിമ കണ്ടോ?"
" ഇല്ല സാറെ"
"കണ്ടില്ലെങ്കില്‍ ഉടന്‍ കാണണം, അതിനു വേണ്ടി ക്ളാസ് കട്ടു
ചെയ്താലും കുഴപ്പമില്ല " മമ്മൂഞ്ഞി.
ചെയ്താലും കുഴപ്പമില്ല " മമ്മൂഞ്ഞി.
"അതെന്തിനാണ് ്സാറേ? " കുട്ടികള്‍
" അതേയ്, ആ സിനിമയില്‍ നിങ്ങളുടെ സര്‍ഗ്ഗവാസന്ന വളര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്". സിനിമ കണ്ടു തന്നെ നിങ്ങൾ അവയൊക്കെ മനസ്സിലാക്കണം . അപ്പോ , ഓ.കെ."
മമ്മൂഞ്ഞി പറഞ്ഞു നിർത്തി.
ഈ സമയ മത്രയും വാട്ട്സാപ്പിലൂടെ സാറന്മാരും ടീച്ചറുമാരും ചേർന്നു പകിട പ ന്ത്രണ്ടു കളിക്കുകയായിരുന്നു!
- കെ. എ സോളമൻ