1)പുഴയൊഴുകും വഴി
പുല്ലാനിപ്പരപ്പില്ല,
പുഴയൊഴുകും വഴിയില്ല, എങ്ങും
മാര്‍ബിള്‍ സൌധങ്ങള്‍ മാത്രം
2) ദൈവം
ഞാന്‍ മരിക്കും, നീ ജീവിക്കും
ഏതാണ് മെച്ചം?
അറിയാം, ദൈവത്തിനു മാത്രം.
3) കാലം
കാലം ഒരു പ്രവാഹം
നാട്ടറിവുകള്‍ അന്യം
നാടന്‍ പൂക്കളെപ്പോലെ
4) പച്ച
പച്ചനിറമുള്ളവര്‍ നിങ്ങള്‍
ഞങ്ങള്‍ മഞ്ഞനിറക്കാര്‍
പൂക്കളും കലഹിക്കുന്നു
5) അന്യന്‍
അമ്മയും മകളും കൂട്ട്
അച്ഛനാണന്യന്‍,
കാലത്തിന്ടെ നെറികേട്.
6) കോട്ട
മതിലുകള്‍ തകര്‍ക്കേണം
കോട്ടകള്‍ കെട്ടിടേണം
മനസ്സുകളില്‍ മാത്രം
(കുറിപ്പ്: സ്ഥലകാല ബോധം പകര്‍ന്നു നല്‍കുന്ന ജാപ്പനീസ് കവിതാരൂപം ഹൈക്കു. മൂന്നുവരിയാണ്
ചിട്ട. പ്രാദേശിക മാറ്റങ്ങള്‍ അനുവദനീയം )
No comments:
Post a Comment