1 പ്രത്യാശ
പ്രത്യാശ നല്കുന്ന ഡോക്ടര്‍
മൃദുവായ് ചിരിക്കുന്ന ഡോക്ടര്‍
ഇന്നലെ മരിച്ചുപോയി.
2 പ്രേമം
ആദ്യമായികണ്ടപ്പോഴും
കഥ കേള്ക്കും മുന്പും
മാത്രമായിരുന്നു പ്രേമം
3 വിഷം
വിഷമെന്നറിയാം
എങ്കിലും കുടിച്ചു
തന്നത് അവളായിരുന്നു
4 ദൈവം
സ്വര്ഗംം സൃഷ്ടിച്ചത് ഞാന്‍
നരകവും എന്റേതുതന്നെ
ഇതറിയില്ലെന്നുണ്ടോ മനുഷ്യാ നിനക്ക്?
5 ചുമപ്പ്
അവളുടെ കവിളിന്‍ തുടിപ്പ്
അസ്തമയത്തിന്‍ ചുമപ്പ്
ഏറിയാല്‍ എത്രനാള്‍ ? .
6 പല്ലി
ഉത്തരം താങ്ങുന്ന പല്ലി
കാത്തിരുന്നിരുട്ടില്‍ മിന്നാമിനുങ്ങിനെ
വെട്ടത്തിനായിരുന്നില്ല പക്ഷേ.
No comments:
Post a Comment