Monday, 7 April 2014

നായകന്‍- കഥ- കെ എ സോളമന്‍


സിനിമയില്‍ പേരെടുത്ത ഒരു വില്ലന്‍ ആകണമെന്നതായിരുന്നു അവന്റെ ആഗ്രഹം, കെ പി ഉമ്മറെപ്പോലെ, ജോസ്പ്രകാശിനെപ്പോലെ, അംജദ്ഖാനെപ്പോലെ. അംരീഷ്പുരിയെപ്പോലെ.അതിനവന്‍ സിനിമയ്ക്കു ആകത്തും പുറത്തുമുള്ളവരെ ഓടിച്ചിട്ടടിച്ചു. നടികളുടെ കൈകളില്‍ കടന്നുപിടിച്ചു. ബാറുകളില്‍ കേറി കുഴപ്പമുണ്ടാക്കി. ലോക്കല്‍ഷാപ്പിലെ കള്ളുകുടം എടുത്തെറിഞ്ഞു. കുപ്പികള്‍ അടിച്ചുടച്ചു രസിച്ചു. നാട്ടിലെ സൌഹൃദക്കൂട്ടായ്മയില്‍ കടന്നുകയറി ബഹളമുണ്ടാക്കി പോലീസ് ഇന്‍സ്പെക്ടറുടെ മൂക്കിടിച്ച് പരത്തിയതിന് മൂന്നു മാസം ജയിലില്‍ കിടന്നു.

അവന്‍ ആനമുടിയില്‍പോയി ഒളിച്ചു താമസിക്കുകയും കാട്ടുമാനിനെപ്പിടിച്ചു പൊരിച്ചു തിന്നുകയും ചെയ്തു. ചോദിക്കാനെത്തിയ വനപാലകരുടെ കൈ തിരിച്ചൊടിച്ചു.സ്വര്ണം കടത്തി  യെന്ന് ആരോപിച്ച കസ്റ്റംസ്കാരെ തെറിപറഞ്ഞവഹേളിച്ചു. നെയ്യാര്‍ ഡാമിലെ മുതലകള്‍ക്ക് ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്തു രസിച്ചു. മുതലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു.വീഗാലാന്റില്‍ എത്തി അടിപിടിയുണ്ടാക്കി.ഗല്ഫ്ഗേറ്റില്‍ ചെന്നു  തലയിലെ കൊഴിഞ്ഞുപോയമുടി വെച്ചു പിടിപ്പിച്ചു.


താമസിയാതെ അവന്‍ സിനിമയിലെ നായകനായി. നിലവിലെ നായകനുവേണ്ട എല്ലാ യോഗ്യതകളും അവനുണ്ടെന്ന് സംവിധായകന്‍ അവനോടുപ്പറഞ്ഞു.

No comments:

Post a Comment