കവിതാ മൽസരത്തിന്
ഓണം : കവിത
തങ്കത്തൂവൽ ചാർത്തിടും തോണികൾ
നീലാംബരത്തിൽ തിളങ്ങും താരകൾ
പൂത്തുലഞ്ഞു വിലസുന്ന പാടങ്ങൾ
വരവായ് വീണ്ടും പൊന്നിൻതിരുവോണം.
പൂപ്പാടെമാകെ മഴവിൽ നിറങ്ങൾ
പൂമണ കൈയ്യിൽ ചിരിക്കുന്ന പൂവുകൾ
ഓണത്തിൻ മധുരം പകർന്നിടും നാളുകൾ
ഓമനപ്പൂക്കളെ പോലെയീ കാഴ്ചകൾ .
പാടവരമ്പത്തെ കാക്കപ്പൂ കാണണം
തൊടിയിലെ മുക്കുറ്റിപ്പൂക്കൾ പറിക്കണം
ഊഞ്ഞാലിലാടി മാനം തൊട്ടുയരണം
ഓർമ്മയിൽ ഓണം നന്മയായി മാറണം
ആകാശമേലാപ്പിൽ ഊഞ്ഞാലു കെട്ടണം
ചേമ്പിലക്കുമ്പിളിൽ പൂക്കൾ നിറയ്ക്കണം
പ്ലാവിലതൊപ്പി തലയിലണിയണം
തുന്നാരൻ തുമ്പിക്ക് പുറകെ പറക്കണം
കണ്ടങ്ങുനിൽക്കാം വിളവിൻ്റെ ഉത്സവം.
നൃത്തവും പാട്ടും ഓണക്കളികളും
നിറയെ നിറങ്ങൾ, മനസ്സിലും മണ്ണിലും
ആഘോഷമാകട്ടെ കൂട്ടുകാർക്കൊപ്പം
ഏവർക്കും ഓണാംശസകൾ