#ഓർമ്മപ്പൂക്കൾ
സ്നേഹാർദ്ര തലങ്ങളിൽ, ശിരസ്സുയർത്തി നിൽക്കുന്നു, എൻ്റെ അമ്മ
കൃപയുടെ വിളക്കുമാടം, എല്ല അമ്മമാരെയും പോലെ
അമ്മയുടെ പുഞ്ചിരി, ഒരു സൂര്യരശ്മി, എൻ്റെ ആത്മാവിനെ കുളിർപ്പിക്കുന്നു, അമ്മയുടെ തലോടലിൽ, ഞാൻ എൻ്റെ ലോകം തീർക്കുന്നു.
മൃദുലമായ കൈകളാൽ, ഇരുണ്ട രാത്രികളിലും
തിളക്കമുള്ള ദിനങ്ങളിലും എന്നെ വഴി നയിക്കുന്നു.
എൻ്റമ്മയുടെ ചിരി ഒരു സാന്ത്വന ഗാനം പോലെ പ്രതിധ്വനിക്കുന്നു,
ആ സൗഹൃദ സാന്നിധിയിൽ, ഞാൻ എന്നും സ്വതന്ത്രനായിരുന്നു.
എൻ്റെമ്മയുടെ കണ്ണുകൾ, നക്ഷത്രങ്ങൾ പോലെ,
സാമ്യമകലുമൊരു സാന്ത്വന തിളക്കം, കാരുണ്യം
ഓരോ വാക്കിലും ജ്ഞാനം മന്ത്രിക്കുന്ന ശബ്ദം
സംഗീതം പോലെ, ഞാൻ എപ്പോഴും കേൾക്കാറുണ്ട്.
കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും ശക്തമായി ഒപ്പംനിലകൊണ്ടവൾ,
എല്ലാ സ്നേഹവും കരുതലും എനിക്കായിരുന്നെന്ന തോന്നൽ
കനൽവഴികളിൽ വീഴാതെ കാത്ത ദിവ്യ സ്നേഹം
പിരിയാതെ പിൻപറ്റിയ കനിവിൻ്റെ ഉറവിടം എൻ്റെ അമ്മ
അമ്മയെ ഓർക്കുമ്പോൾ അറിയുന്നു നാമെല്ലാം
അറിയാതെ പോയൊരാ സ്നേഹാർദ്ര നിമിഷങ്ങളെ
കെ എ സോളമൻ
പിൻ കുറിപ്പ്:
My mother was the most beautiful woman I ever saw. All I am I owe to my mother. I attribute my success in life to the moral, intellectual and physical education I received from her.
-George Washingfon
No comments:
Post a Comment