#തിസീസിലെ #പിശക്
യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പി എച്ച് ഡി തിസീസിലെ "വാഴക്കുല " പിശക് കൊട്ടിഘോഷിക്കാൻ പറ്റിയ തെറ്റൊന്നുമല്ല. ചിന്തയെ ട്രോളാൻ വേണ്ടി ഏഷ്യാനെറ്റ് ചാനൽ ചെയ്ത തരികിട പരിപാടി. ഇങ്ങനെ തെറ്റ് കണ്ടുപിടിക്കാൻ തുടങ്ങിയാൽ ലോകത്തിലുള്ള മിക്കവാറും എല്ലാ തിസീസുകളിലും മിസ്റ്റേക്കുകൾ ധാരാളം കണ്ടെത്താം. കെ ടി ജലീലിന്റെ വാര്യൻ കുന്നൻ തിസീസിൽ ഒക്കെ ചരിത്രപരമല്ലാത്ത എന്തെല്ലാം അബദ്ധങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ടാവും?
ചിന്താ ജെറോമിന് പറ്റിയ കുഴപ്പം അവർ ഇതിനകം തന്നെ ഒട്ടനവധി ആളുകളെ അവരുടെ പെരുമാറ്റം കൊണ്ട് വെറുപ്പിച്ചിട്ടുണ്ട്. എം എ ബേബി "സ്കൂളിൽ " പഠിച്ചു വന്നതിന്റെ കുഴപ്പം . വടിവൊത്തഭാഷയിൽ എന്നു അവർ കരുതുന്ന അവരുടെ പ്രസംഗം കേൾക്കുന്നത് തന്നെ പലർക്കും അലോസരമായി തോന്നും.
ഇംഗ്ലീഷ് സാഹിത്യത്തിലാണ് അവരുടെ ഡോക്ടറേറ്റ്. ഇംഗ്ലീഷ് ഭാഷയിൽ അവർക്ക് വലിയ പ്രാവീണ്യം ഇല്ലെന്നു അവരുടെ വർത്തമാനം കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.
അവാർഡ് ചെയ്ത പിഎച്ച്ഡി ഉടനെ പിൻവലിക്കണം എന്ന ചിലരുടെയൊക്കെ ആവശ്യം അസംബന്ധമാണ്. ഒരിക്കൽ കൺഫർ ചെയ്തു കഴിഞ്ഞാൽ പി എച്ച് ഡി തിരിച്ചെടുക്കാൻ നിലവിൽ നിയമമില്ല. അതിന്റെ ആവശ്യവുമില്ല.
No comments:
Post a Comment