'കുഞ്ഞൂട്ടി , കുഞ്ഞൂട്ടി?'
' എന്താച്ചാ'
നീ എന്തെടുക്കവാ?
എന്താച്ചാ കാര്യം?
നനക്ക് എന്നതാണ് വേണ്ടത്?
അച്ചൻ കാര്യാന്താന്നു പറ.
ഈ ഇരിക്കുന്ന ചിക്കുപായെല്ലാം വിറ്റു കാശു കിട്ടുമ്പോൾ അച്ചൻ നനക്ക് എന്നതാ വാങ്ങിത്തരേണ്ടത്.
എപ്പഴാ വിൽക്കുന്നത്?
അതു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ? പള്ളിപ്പുറത്തമ്മയുടെ പെരുനാളു വരുമ്പോ, ആഗസ്റ്റ് 15 ന്
എനിക്കൊരു മഞ്ഞച്ചുരിദാർ മതി, അച്ചാ
മഞ്ഞച്ചുരിദാറോ , പ്പോ, ചൂച്ചൂന് എന്തു ട്ട് വേണം?
അവൾക്ക് ഉടുപ്പ് മതിയെന്ന് .
അപ്പോ അനുവിനോ?
അവള് കൊച്ചല്ലേ അച്ചാ, ദേ,. ചിരിച്ചോണ്ടിരിക്കുവാ?
അവൾക്കും ഒരു മഞ്ഞ ഉടുപ്പു വാങ്ങാം, ല്ലേ ?
അച്ചൻ വാങ്ങിത്തരാതിരിക്കുമോ?
ഇല്ല മോളെ, ഇതെല്ലാം വിറ്റു കാശു കിട്ടട്ടെ. നിൻ്റെ മ്മക്കും ഒരു സാരി വാങ്ങി ക്കൊടുക്കണം
"അച്ചനും വേണം നല്ലഒരു മുണ്ടും ഷർട്ടും
ഉം, നമുക്കൊരുമിച്ചു പോയ് വേണം വാങ്ങാൻ " കുഞ്ഞുട്ടി
കുമാരൻ്റെയും മകൾ കുഞ്ഞൂട്ടിയുടേയും സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോയി.
അനിൽ കുമാർ എന്ന് പേര്. കുമാരൻ എന്ന് നാട്ടുകാർ വിളിക്കും. വാർപ്പു പണി യായിരുന്നു.
ലോകത്തെ മുഴുവനായി ഞെട്ടിച്ച് കോ വിഡ് രോഗം വ്യാപകമായതോടെ അയാൾക്ക് പണിയില്ലാതായി. ചിട്ടി അടവുൾപ്പെടെ എല്ലാം മുടങ്ങി
താത്കാലിക ആശ്വാസത്തിനാണ് കായൽ ഇറമ്പത്തെ കൈതോല വെട്ടി പായ് നെയ്ത് ഭാഗ്യം കൂട്ടി വെച്ചത്. പള്ളിപ്പുറത്തമ്മയുടെ പെരുന്നാളിനു വില്ക്കണം
* * * * *
'അച്ചാ അച്ചാ?'
എന്താ, കുഞ്ഞൂട്ടി?
ഇന്നല്ലേ, ആഗസ്റ്റ് 15, ഞങ്ങട ടീച്ചർ മൊബീലിൽ പറഞ്ഞു. ചുരിദാർ വാങ്ങണ്ടേ?
അതിന് പായ് വിറ്റില്ലല്ലോ മകളേ,, വില്ക്കാൻ പാടില്ലെന്ന്. സർക്കാരിൻ്റെ വിലക്കുണ്ട്, രോഗം പടരും
അപ്പോ, എന്തു ചെയ്യും, അച്ചാ ?
"നമുക്ക് മുത്തിയമ്മയുടെ പെരുന്നാളിന് വില്ക്കാം, വെച്ചൂര് നമുക്കൊരുമിച്ചു പോകാം, അടുത്ത മാസമാണ് പെരുന്നാൾ. രോഗമൊക്കെ അപ്പോഴെക്കും മാറും. മോളു വിഷമിക്കണ്ടാ, ട്ടോ " മകളുടെ പ്രതീക്ഷ അയാൾ വിമാനത്തിലേറ്റി. ഒപ്പം അയാളുടെ പ്രതീക്ഷയും
സംശയത്തോടെ നോക്കുന്ന മകളുടെ കണ്ണുകളിലേക്ക് ദയനീയമായ നോട്ടം പായിച്ച്. ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുടിയിൽ അയാൾ സാവകാശം തലോടി.
അച്ചന് വിഷമം തോന്നാതിരിക്കാൻ എല്ലാം സമ്മതിച്ചെന്ന മട്ടിൽ ആ മുന്നാം ക്ളാസ്കാരി ചെറുതായി പുഞ്ചിരിച്ചു.
....................
No comments:
Post a Comment