മഹാനായ റൂസ്സോ
ജീൻ ഷാക്ക് റൂസ് സോ
താങ്കളെന്താണ് നിശബ്ദതയെക്കുറിച്ച് പറഞ്ഞത്?
നിശബ്ദത ദുഃഖപൂർണ്ണമെന്നോ?
അതു മരണത്തിലേക്കു നയിക്കുന്നുവെന്നോ?
എങ്കിൽ എവിടെയാണ് ശാന്തത
മരിച്ചു കഴിഞ്ഞാൽ സർവ്വവും ശാന്തമാണെന്നോ ?
താങ്കൾൾ ഉപേക്ഷിച്ച പോയ ജനീവനഗരത്തിലേക്ക്
എന്തിനായി തിരികെ യെത്തി ?
അസമത്വത്തിന്റെ ഉല്പത്തി, അടിസ്ഥാനം.
ഇവ താങ്കളുടെ കണ്ടെത്തലുകളായിരുന്നു.
മനുഷ്യർ നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് ദുഷിപ്പിക്കുന്നതെന്നും
താങ്കൾ പറഞ്ഞു.
സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതത്തിലേക്കു മടങ്ങാം താങ്കളാണ്ആഹ്വാനം ചെയ്തത് -
തിന്മകൾക്ക് പരിഹാരം പ്രാകൃതം, താങ്കളാണ് ആദ്യം പറഞ്ഞത്
ശരിയാണ് റൂസ്സോ,
ഇന്നു മനുഷ്യൻ പ്രാകൃതത്തിലേക്കു മടങ്ങു യാണ്.
നാലുകാലിൽ നടക്കാൻ
കാലമേറെവേണ്ട മനുഷ്യന്
വസ്ത്രം ഉപേക്ഷിക്കപ്പെട്ടു
വസ്ത്രരാഹിത്യം മനഷ്യൻ
ബർമുഡയെന്നും ലെഗിൻസെന്നും പേർ ചൊല്ലി വിളിച്ചു.
ലഹരിയും മയക്കവും
എവിടെയും സുലഭം
പ്രണയ ചാപല്യങ്ങളും മാസമുറകളം
ഉത്സവക്കാഴ്ചകളായി.
കീഴാളമുദ്രകൾ നാടുനീളെ പണിതു നവോത്ഥാന വിഡ്ഢികളെ സൃഷ്ടിച്ചു.
ധനികവർഗത്തെ ആക്രമിച്ച്
സ്വയം ധനികരായി മാറി.
താങ്കൾ മിണ്ടാതിരുന്നെങ്കിൽ
താങ്കളെ കാണാതിരുന്നെങ്കിൽ
ഈ ലോകത്തിന്റെ ഗതി യെന്താകുമായിരുന്നു റൂസ്സോ?
ഭുമിയിലെ നിശബ്ദതയെ
ശബ്ദമുഖരിതമാക്കുന്നത്
സംഗീത സാന്ദ്രമാക്കുന്നത്.
പ്രാകൃത മണെന്നോ?
എങ്കിൽ പറയൂ
നീണ്ട ഇരുന്നൂറ്റിയമ്പതു കൊല്ലം പോരെങ്കിൽ
പ്രാകൃതത്തിലേക്കു മടങ്ങാൻ
ഇനി എത്ര കൊല്ലം കൂടി?
പറയൂ എത്ര ദൂരംകൂടി?
- കെ എ സോളമൻ
No comments:
Post a Comment