Friday, 4 December 2015

മഴയുടെ പാഠം-കവിത-കെ എ സോളമന്‍




അതൊക്കെ അങ്ങ് ആന്ധ്രായില്‍
അല്ലെങ്കില്‍ കട്ടക്കില്‍
അവിടങ്ങളിലല്ലേ ഗോദാവരിയും
ഗംഗ യമുനയുംപിന്നെ പോഷകങ്ങളും
മഴയില്‍ പൊങ്ങി
തിമര്ത്താചടുന്നത്?
ഇവിടെന്ത് മഴ, വെള്ളപ്പൊക്കം?
ഞങ്ങള്‍ ചെന്നെയില്‍ സുരക്ഷിതര്‍
കാപ്പാത്തുവാന്‍ അമ്മയുണ്ട് 
കളിയാട്ടത്തിന് കലൈഞ്ജരും 
ഞങ്ങളുടെ അമ്പലങ്ങളും പള്ളികളും
പിന്നെനൂങ്കംപാക്കവും
സിനിമപിടുത്തത്തിന് കോടംപാക്കവും
സിനിമാകാണാന്‍ അമ്മ ടി വിയും

പക്ഷേ
ഈ നശിച്ച മഴഞങ്ങളെ പറ്റിച്ചുകളഞ്ഞു,
വൈദ്യുതി ഇല്ല, സിനിമയില്ല
പള്ളിക്കൂടമില്ല, പഠിപ്പില്ല
ബസ്സില്ല, കാറില്ല, യാത്രയില്ല
ഒരു മൊബൈല്‍ വിളിപോലുമില്ല.
നിറയെ മലവെള്ളം മാത്രം
കുടിലുകള്ക്കു മീതെ വെള്ളം
എങ്കിലും കാണാം വന്‍ കെട്ടിടങ്ങള്‍
അവയുടെ ഏതാനും ഉയര്ന്നുനിലകള്‍
തടയാന്‍ പറാവുകാരന്‍ ഇല്ല
പാറാവിനുമില്ലേ ജീവനില്‍ പേടി?

ഇവിടെ എല്ലാവര്ക്കും ഒരേ സ്വരം
മനുഷ്യന്റെ യഥാര്ത്ഥ സ്വരം
ഹിന്ദുവില്ല, മുസല്മാ നില്ല,
വിവിധതരം ക്രിസ്ത്യാനികളില്ല
സമത്വ മുന്നേറ്റ വായാടികള്‍ ഇല്ല
നായരും നമ്പൂരിയുമില്ല
തരത്തില്‍താണനായാടികളുമില്ല
എല്ലാവര്ക്കും ഒരേ വികാരം
വിശപ്പെന്ന വികാരം.
“ഒഴിഞ്ഞുപോകൂ ജലമേ”
അതാണ് പ്രാര്ത്ഥന
ഇവിടെ കൂനിയിരുന്നു മടുത്തു
മമ്മൂട്ടി വിളിച്ചു, സ്റ്റൈല്‍ മന്നന്‍ പേശി
പോരൂ, കൂടെവസിക്കാം
പക്ഷേ നീന്തല്‍ അറിയില്ലല്ലോ?
പട്ടാളം ഭക്ഷണവുമായി വരും
ആരോ വിളിച്ചുപറയുന്നുണ്ട്

ഈ മഴ, കൊടിയമഴ വെള്ളപ്പൊക്കം,
വലിയ പാഠം
നീര്ച്ചാലുകള്‍ കെട്ടിയടച്ചവര്ക്കും
നഗരം കെട്ടിയുയര്ത്തിമയവ്ര്ക്കും
സകലമാന ജനത്തിനും

-കെ എ സോളമന്‍

No comments:

Post a Comment