വാഹന അപകടങ്ങള നിയന്ത്രിക്കാൻ നല്ല കുറെ ശുപാർശകൾ അന്വേഷണകമ്മീഷന്
വക വായിക്കാനായി. നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും
നന്നായി തോന്നിയെങ്കിലും ചിലത് കൌതുകം ഉളവാക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാൻ പുരുഷനു 20 വയസ്സ് സ്ത്രീ 21 മിനിമം എന്നതാണ്ആദ്യത്തെ
നിര്‍ദേശം. സ്ത്രീക്കെന്തിന് പുരുഷനെക്കാള്‍ ഒരു വയസ്സു കൂടുതല്‍ എന്നത് എത്ര ആലോചിച്ചിട്ടും
പിടി കിട്ടുന്നില്ല. എന്താ, ഇരുപതാം വയസ്സില്‍ സ്ത്രീ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ലേ? വിവാഹപ്രായമെന്നതു
സ്ത്രീക്ക് 18-ഉം മൂന്നു വര്‍ട്ഷം കൂടി കൂട്ടി പുരുഷന് 21-ഉം നിശ്ചയിച്ച
നാട്ടിലാണ് ഡ്രൈവിങ് ലൈസന്‍സീന് സ്ത്രീക്ക് പ്രായം കൂട്ടി വെച്ചിരിക്കുന്നത്. പുരുഷനെക്കാള്‍ താഴ്ന്ന
പ്രായത്തില്‍ വിവാഹ വൈദഗ്ധ്യംനേടുന്ന സ്ത്രീ
ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനെക്കാള്‍ മൂത്തിരിക്കണം എന്നത് ഏതുതരം ശാസ്ത്രപഠനത്തിന്റെ
അടിസ്ഥാനത്തിലാണ്? സ്ത്രീ അബലയാണ് എന്ന പുരാതന തത്ത്വത്തിന് അടിവരയിടുന്ന പണിയാണു സ്ത്രീയുടെ
പ്രായം കൂട്ടുന്നതിലൂടെ കമ്മീഷന്‍ ചെയ്തിരിക്കുന്നതെന്ന് സംശയിക്കണം.
സംസ്ഥാനത്തെ 720 അപകട മേഖലയിലും പോലിസ്, മോട്ടോർവാഹന
വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരമാത്ത്
എന്നിവ ഏകോപിച്ചു
പ്രവര്ത്തിക്കണം എന്നതാണു രണ്ടാമത്തെ നിര്‍ദ്ദേശം.
നിലവില്‍ ഏകോപനമില്ലെങ്കിലും ഈ വകുപ്പുകളെല്ലാം ചേര്‍ന്ന് വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും
ക്രൂരമായി കൊള്ള യടിക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍
വാഹനവകുപ്പുകളെ പോലെ നേരിട്ടു പിരിവില്ലെങ്കിലും യാത്രക്കാരെ ഏറെ ദ്രോഹിക്കുന്നത് പി
ഡബ്ല്യൂ ഡി വകുപ്പാണ്. കുഴികള്‍ മൂടാതെയും യഥാസമയം റോഡ് അറ്റകുറ്റപ്പണി ചെയ്യാതെയും
യാത്രക്കാരെ ദ്രോഹിക്കുന്ന പൊതുമരാമത്തിന്റെ ഏകോപനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന്
കരുതേണ്ടതില്ല
സ്പോര്ട്സ് ബൈക്ക് വില്പ്പന
നിയന്ത്രിക്കുകയെന്നതാണ് അടുത്ത നിര്‍ദ്ദേശം.
ഒരിയ്ക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവാം ഈ നിര്‍ദ്ദേശം
മുന്നോട്ട് വെച്ചത്. നേതാക്കന്മാരെ വരെ വിലക്ക് വാങ്ങാന്‍ കഴിവുള്ള ബൈക്ക് കമ്പനികള്‍ക്ക്
ആര് മൂക്കുകയറിടാനാണ്? അമിതവേഗത നിയന്ത്രിക്കാന്‍ നിലവില്‍ വകുപ്പുണ്ടെന്കിലും
വലിയ മീനിനെക്കണ്ട കൊക്കിന്റെ അവസ്ഥയിലാണ് പലപ്പോഴും പോലീസ്., കണ്ണടച്ചുകളയും. പോലീസിന്റെ മേക്കിട്ടുകേറ്റം
എപ്പോഴും മര്യാദയ്ക്ക് വണ്ടിഓടിക്കുന്നവരുടെ പുറത്തേക്കാണ്.
ഇരുചക്ര വാഹന വേഗത പരമാവധി 50 കി മീ. എന്നതാണു മറ്റൊരു യുട്ടോപ്പിയന്‍
നിര്‍ദ്ദേശം. സ്പീഡ് വെഹികില്‍ പാടില്ലായെന്നതിന്റെ മറ്റൊരു വകഭേദമാണിത്.
വാഹനങ്ങളുടെ ഡാഷ് ബോർഡിൽ നിരീല്ഷ്ണ
കാമറവേണമെന്ന നിര്‍ദേശവും
കൊള്ളാം. വാഹനവിലയോടൊപ്പം ഇന്‍ഷൂറന്‍സ്, റോഡ്ടാക്സ്, സര്ക്കാര്‍ അവസാനിപ്പിച്ചു എന്നു പറയുന്ന
കൈക്കൂലിക്കും ചേര്‍ത്തു ലോണ്‍ എടുത്തവര്‍ക്ക് ഇ എം ഐ ഉയര്‍ത്താന്‍ ഈ നിര്‍ദ്ദേശം പ്രയോജനപ്പെടുമെന്നുള്ളതുകൊണ്ടു
അതനുസരിച്ച് ബാങ്ക് ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
റോഡ് സേഫ്റ്റി അതോറിറ്റിയുടെ രൂപികരണം സംബന്ധിച്ചുള്ള നിര്‍ദേശവും
നല്ലതു തന്നെ. ഒരു പണിയുമില്ലാതെ തിണ്ണനിരങ്ങുന്ന ഭരണകക്ഷിയുടെ കുറച്ചു നേതാക്കള്‍ക്കു
മെഴുകാന്‍ ഒരിടം കൂടി.
.ഒരു റോഡു സുരക്ഷ ഫണ്ട് വേണമെന്ന നിര്‍ദേശവും വളരെനല്ലത്. റോഡ്
ടാക്സ് പിരിക്കുന്ന സമയത്തു വാഹന ഉടമയില്‍നിന്ന് കുറച്ചു തുക കൂടി ഈടാക്കി ഫണ്ട് രൂപീകരിച്ചാല്‍, സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍
ചെത്തുതൊഴിലാളി ക്ഷേമനിധിയില്‍ നിന്നു കടമെടുക്കുന്നത് ഒഴിവാക്കാം.
റോഡ് സുരക്ഷാ കമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ സാധ്യത ഇല്ലെന്നു തെളിയിക്കുന്നതാണു റോഡു അരികില്‍ തടസ്സമായി നില്‍ക്കുന്ന കാണിക്ക വഞ്ചി, ആരാധനസ്തലങ്ങള്‍ എന്നിവ മാറ്റണമെന്ന് നിര്‍ദ്ദേശം. മതേതര ഭരണക്കാര്‍ക്ക് എങ്ങനെയാണ് മത ബിംബങ്ങളെ
തൊടാന്‍ കഴിയുക? .വാഹന അപകടത്തിൽ പെട്ടവരെ ശുശ്രൂഷിക്കാനുള്ള ഫണ്ട്‌രൂപീകരണവും ഉദ്ദേശിച്ച ഫലം തരുമെന്നു കരുതുക വയ്യ.
ചുരുക്കത്തില്‍ ജനത്തിന് വായിച്ചു രസിക്കാന്‍
കുറെ നിര്‍ദ്ദേശങ്ങള്‍ എന്നല്ലാതെ പുതിയകമ്മീഷന്‍
നിര്‍ദേശങ്ങള്‍ കൊണ്ട് വലിയാഗുണമുണ്ടാകുമെന്ന് കരുതുകവയ്യ.
-കെ എ സോളമന്‍
No comments:
Post a Comment