Friday, 30 October 2015

നിർദ്ധനരായ രോഗികളെ ആശുപത്രിയിലും ചികിത്സിക്കാം




പാവപ്പെട്ട രോഗികളെ ദ്രോഹിക്കാൻ വേണ്ടിയാണ് സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുന്നതെന്നും അതു  വളരെപ്രാകൃത മായനടപടിയുമാണെന്ന മട്ടിൽ ഒരു കത്ത് , ഒരു പ്രമുഖ പത്രത്തില്‍  വായിക്കാനായി (ഒക്ടോ 30 ). സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് വീട്ടിൽ എത്തിക്കന്ന പണം ഫീസല്ലെന്നും ദക്ഷിണയാെണന്നുമുള്ള കണ്ടെത്തൽ അപാരം. ഇത്തരക്കാർ ഇങ്ങനെ കത്തെഴുതിക്കൊണ്ടിരുന്നാൽ ഈ നൂറ്റാണ്ടിലെന്നല്ല അടുത്ത നൂറ്റാണ്ടിൽ േപ്പാലും ഡോക്ടർമാരുടെ അഴിമതി അവസാനിപ്പിക്കാനാവില്ല.

ഒന്നരയുo രണ്ടും ലക്ഷം രൂപാ ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർമാരുണ്ടു്. രോഗികൾ ഇവർക്കു വീട്ടിൽ പണമെത്തിച്ചു കൊടുക്കാനാണെങ്കിൽ എന്തിനാ ഇത്രയും ശമ്പളം ഇവർക്കു നൾകുന്നത? നിർധനരായ തീരാ വ്യാധി ക്കാർ ക്യൂ നിന്നു കഷ്ടപ്പെടാതിരിക്കാനാണ്  സ്വകാര്യ പ്രാക്ടീസ്  ആവശ്യമായി വരുന്നത് എന്നാണ് മറ്റൊരു വാദം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീട്ടിൽ കാണുന്ന നീണ്ട നിരയിൽ നില്ക്കുന്നതും് ഇരിക്കന്നതും പണക്കാരായ രോഗികളാണോ? ഈ ഡോക്‌ടർമാർ അവരുടെ ഡ്യൂട്ടി സമയത്തു ആശുപത്രിയിൽ ഉണ്ടെങ്കിൽ രോഗിക്ൾ്
വെയിൽ കൊള്ളാതെ കാത്തു നിന്നുകൊള്ളും , ഡോക്ടറുടെ വീടിന്റെ പടിക്കു പുറത്തു കാത്തുകെട്ടി കിടക്കേണ്ട .

സ്വകാര്യ പ്രാക്ടീസ് നിർബ്ബന്ധമുള്ളവർ രാജി വെച്ചു സ്വകാര്യ ആശുപത്രിയിലോട്ടു പോട്ടെ, നല്ല പ്രാക്ടീസുള്ള ഡോക്ടർ മാർക്കു പ്രവൈറ്റു ആശുപത്രികളിൽ മോഹവിലയാണ്. സ്വകാര്യ പ്രാക്ടീസു മാത്രം നടത്തുകയും സർക്കാർ ശമ്പളം പറ്റുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തന്നെ വേണം
സ്വകാര്യ പ്രാക്ടീസു അനുവദിച്ചാൽ നിർധനരായ രോഗികൾ രക്ഷപെടും എന്നു കണ്ടെത്തിയവരൂടെ തല സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഡോക്ടർ മാരെക്കൊണ്ടു പരിശോധിപ്പിക്കുന്നതും നന്നായിരിക്കും.


കെ എ സോളമന്‍ 

Friday, 23 October 2015

നിര്‍ദ്ദേശങ്ങള്‍ നിര്‍ദേശങ്ങളായി തുടരും.


 

വാഹന അപകടങ്ങള നിയന്ത്രിക്കാൻ നല്ല കുറെ ശുപാർശകൾ അന്വേഷണകമ്മീഷന് വക  വായിക്കാനായി. നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും നന്നായി തോന്നിയെങ്കിലും ചിലത് കൌതുകം ഉളവാക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാൻ പുരുഷനു 20 വയസ്സ് സ്ത്രീ 21 മിനിമം എന്നതാണ്ആദ്യത്തെ നിര്‍ദേശം. സ്ത്രീക്കെന്തിന് പുരുഷനെക്കാള്‍ ഒരു വയസ്സു കൂടുതല്‍ എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്താ, ഇരുപതാം വയസ്സില്‍ സ്ത്രീ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ലേ? വിവാഹപ്രായമെന്നതു സ്ത്രീക്ക് 18-ഉം മൂന്നു വര്‍ട്ഷം കൂടി കൂട്ടി പുരുഷന് 21-ഉം നിശ്ചയിച്ച നാട്ടിലാണ് ഡ്രൈവിങ് ലൈസന്‍സീന് സ്ത്രീക്ക് പ്രായം  കൂട്ടി വെച്ചിരിക്കുന്നത്. പുരുഷനെക്കാള്‍ താഴ്ന്ന പ്രായത്തില്‍  വിവാഹ വൈദഗ്ധ്യംനേടുന്ന സ്ത്രീ ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനെക്കാള്‍ മൂത്തിരിക്കണം എന്നത് ഏതുതരം ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനത്തിലാണ്? സ്ത്രീ അബലയാണ് എന്ന പുരാതന തത്ത്വത്തിന് അടിവരയിടുന്ന പണിയാണു സ്ത്രീയുടെ പ്രായം കൂട്ടുന്നതിലൂടെ കമ്മീഷന്‍ ചെയ്തിരിക്കുന്നതെന്ന് സംശയിക്കണം.

സംസ്ഥാനത്തെ 720 അപകട മേഖലയിലും പോലിസ്, മോട്ടോർവാഹന വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരമാത്ത് എന്നിവ ഏകോപിച്ചു പ്രവര്ത്തിക്കണം എന്നതാണു രണ്ടാമത്തെ നിര്‍ദ്ദേശം. നിലവില്‍ ഏകോപനമില്ലെങ്കിലും ഈ വകുപ്പുകളെല്ലാം ചേര്‍ന്ന് വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും ക്രൂരമായി കൊള്ള യടിക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകളെ പോലെ നേരിട്ടു പിരിവില്ലെങ്കിലും യാത്രക്കാരെ ഏറെ ദ്രോഹിക്കുന്നത് പി ഡബ്ല്യൂ ഡി വകുപ്പാണ്. കുഴികള്‍ മൂടാതെയും യഥാസമയം റോഡ് അറ്റകുറ്റപ്പണി ചെയ്യാതെയും യാത്രക്കാരെ ദ്രോഹിക്കുന്ന പൊതുമരാമത്തിന്റെ ഏകോപനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതേണ്ടതില്ല 
സ്പോര്ട്സ് ബൈക്ക് വില്പ്പന നിയന്ത്രിക്കുകയെന്നതാണ് അടുത്ത നിര്‍ദ്ദേശം. ഒരിയ്ക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവാം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. നേതാക്കന്മാരെ വരെ വിലക്ക് വാങ്ങാന്‍ കഴിവുള്ള ബൈക്ക് കമ്പനികള്‍ക്ക് ആര് മൂക്കുകയറിടാനാണ്? അമിതവേഗത നിയന്ത്രിക്കാന്‍ നിലവില്‍ വകുപ്പുണ്ടെന്കിലും വലിയ മീനിനെക്കണ്ട കൊക്കിന്റെ അവസ്ഥയിലാണ് പലപ്പോഴും പോലീസ്., കണ്ണടച്ചുകളയും. പോലീസിന്റെ മേക്കിട്ടുകേറ്റം എപ്പോഴും മര്യാദയ്ക്ക് വണ്ടിഓടിക്കുന്നവരുടെ പുറത്തേക്കാണ്.
ഇരുചക്ര വാഹന വേഗത പരമാവധി 50 കി മീ. എന്നതാണു മറ്റൊരു യുട്ടോപ്പിയന്‍ നിര്‍ദ്ദേശം. സ്പീഡ് വെഹികില്‍ പാടില്ലായെന്നതിന്റെ മറ്റൊരു വകഭേദമാണിത്.
വാഹനങ്ങളുടെ ഡാഷ് ബോർഡിൽ നിരീല്ഷ്ണ കാമറവേണമെന്ന നിര്‍ദേശവും കൊള്ളാം. വാഹനവിലയോടൊപ്പം ഇന്‍ഷൂറന്‍സ്, റോഡ്ടാക്സ്, സര്ക്കാര്‍ അവസാനിപ്പിച്ചു എന്നു പറയുന്ന കൈക്കൂലിക്കും ചേര്‍ത്തു ലോണ്‍ എടുത്തവര്‍ക്ക് ഇ എം ഐ ഉയര്‍ത്താന്‍ ഈ നിര്‍ദ്ദേശം പ്രയോജനപ്പെടുമെന്നുള്ളതുകൊണ്ടു അതനുസരിച്ച് ബാങ്ക് ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
റോഡ്‌ സേഫ്റ്റി അതോറിറ്റിയുടെ രൂപികരണം സംബന്ധിച്ചുള്ള നിര്‍ദേശവും നല്ലതു തന്നെ. ഒരു പണിയുമില്ലാതെ തിണ്ണനിരങ്ങുന്ന ഭരണകക്ഷിയുടെ കുറച്ചു നേതാക്കള്‍ക്കു മെഴുകാന്‍ ഒരിടം കൂടി.
 .ഒരു റോഡു സുരക്ഷ ഫണ്ട്‌ വേണമെന്ന നിര്‍ദേശവും വളരെനല്ലത്. റോഡ് ടാക്സ് പിരിക്കുന്ന സമയത്തു വാഹന ഉടമയില്‍നിന്ന് കുറച്ചു തുക കൂടി ഈടാക്കി ഫണ്ട് രൂപീകരിച്ചാല്‍, സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍ ചെത്തുതൊഴിലാളി ക്ഷേമനിധിയില്‍ നിന്നു കടമെടുക്കുന്നത് ഒഴിവാക്കാം.
 റോഡ് സുരക്ഷാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍  സാധ്യത ഇല്ലെന്നു തെളിയിക്കുന്നതാണു റോഡു അരികില്‍  തടസ്സമായി നില്‍ക്കുന്ന കാണിക്ക വഞ്ചി, ആരാധനസ്തലങ്ങള്‍ എന്നിവ മാറ്റണമെന്ന് നിര്‍ദ്ദേശം. മതേതര ഭരണക്കാര്‍ക്ക് എങ്ങനെയാണ് മത ബിംബങ്ങളെ തൊടാന്‍ കഴിയുക? .വാഹന അപകടത്തിൽ പെട്ടവരെ ശുശ്രൂഷിക്കാനുള്ള  ഫണ്ട്‌രൂപീകരണവും ഉദ്ദേശിച്ച ഫലം തരുമെന്നു കരുതുക വയ്യ.
 ചുരുക്കത്തില്‍ ജനത്തിന് വായിച്ചു രസിക്കാന്‍ കുറെ നിര്‍ദ്ദേശങ്ങള്‍ എന്നല്ലാതെ  പുതിയകമ്മീഷന്‍ നിര്‍ദേശങ്ങള്‍ കൊണ്ട് വലിയാഗുണമുണ്ടാകുമെന്ന് കരുതുകവയ്യ.

-കെ എ സോളമന്‍ 

Wednesday, 21 October 2015

പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍





പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട്  തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.

ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.

കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.

പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും,സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട  എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.  
പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെതാഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം  പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .

പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍  അതിനൊപ്പം ലഭിച്ച  പണം പലിശ സഹിതം  തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.

                    __________________________