ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം,
പി കെ ശ്രീമതി വശ്യമായ തന്റെ നൃത്തചുവടിലൂടെ വീണ്ടും ഹിറ്റാക്കിയിരിക്കുന്നു . അതിന്റെ പുതിയ വേര്‍ഷന്‍ പകര്‍ത്തുന്നു. എങ്ങണ്ടിയൂരിനോട് കടപ്പാട്.
എന്നെക്കാണാന്‍നിന്നെക്കാളും ചന്തം തോന്നും ചക്കി പ്പെണ്ണേ
എന്നിട്ടെന്തേ എന്നെക്കാണാന്‍ ഇന്നിവിടെ ആള്‍ കുറഞ്ഞേ (2)
കാതിലാണേൽ കമ്മലുണ്ട് കഴുത്തിലാണേ മാലയുണ്ട്
കൈയ്യിലാണേ വളയുമുണ്ട് കാലിലാണേ കൊലുസുമുണ്ട്
എന്നെക്കാണാന്‍നിന്നെക്കാളും.------
ചെന്തേങ്ങാ നിറമുണ്ടല്ലോ ചെന്താമരക്കന്ണുണ്ടല്ലോ
മുട്ടിറങ്ങി മുടിഉണ്ടല്ലോ മുല്ലമൊട്ടിൻ പല്ലുമുണ്ട്
എന്നെക്കാണാന്‍നിന്നെക്കാളും...........
തങ്കം പോലെ സാരിയുണ്ട് ചന്തമേറും ചുണ്ടുമുണ്ട്
എന്നിട്ടെന്തേ എന്നെക്കാണാന്‍ ആണൊരുത്തൻ വന്നീടാത്തൂ
എന്നെക്കാണാന്‍നിന്നെക്കാളും.......
സാരി നോക്കി ചാന്തുനോക്കി എന്നെക്കാണാന്‍ വന്നോരെല്ലാം
പൂരക്കളി കണ്ടപോലെ പോരായിരം വെന്നപോലെ
എന്നെക്കാണാന്‍നിന്നെക്കാളും........
പൊന്നും നോക്കി ചുണ്ടും നോക്കി വന്നോരുക്ക് എന്നെമതി
ചുറ്റും കൂടി വന്നോരെല്ലാം പഞ്ചാമൃതം കഴിച്ചപോലെ
എന്നെക്കാണാന്‍നിന്നെക്കാളും........
പൊന്നും നോക്കി ചുണ്ടും നോക്കി എന്നെ ക്കാണാന്‍ വന്നോരെല്ലാം
ആശതോന്നി വീണ്ടു മെത്തും ആരോഗ്യമാന്ത്രിയെക്കാണാന്‍
ഇല്ലേലെന്താനീലി പെണ്ണെ നൃത്തമാടി എന്‍കഴിയും
എന്നെക്കാണാന്‍നിന്നെക്കാളും.........
പൊന്നും നോക്കി ചുണ്ടും നോക്കി എന്നെക്കാണാന്‍ വന്നോരെല്ലാം
ആശതോന്നി വീണ്ടു മെത്തും ആരോഗ്യമാന്ത്രിയെക്കാണാന്‍
ഇല്ലേലെന്താ നീലി പെണ്ണെ നൃത്തമാടി ഏന്‍കഴിയും.
നൃത്തമാടി ഏന്‍കഴിയും..
എന്നെക്കാണാന്‍നിന്നെക്കാളും ചന്തം തോന്നും ചക്കി പ്പെണ്ണേ
എന്നിട്ടെന്തേ എന്നെക്കാണാന്‍ ഇന്നിവിടെ ആള്‍ കുറഞ്ഞേ
എന്നിട്ടെന്തേ എന്നെക്കാണാന്‍ ഇന്നിവിടെ ആള്‍ കുറഞ്ഞേ(3)
No comments:
Post a Comment