Tuesday, 12 February 2013

കുര്യനാണ്‌ താരം


Athirapally waterfalls (Kerala)



പറഞ്ഞത്‌ ഇ.കെ.നായനാരാണ്‌, മുന്‍ കേരള മുഖ്യമന്ത്രി. അദ്ദേഹത്തിനെ ഈ കേസിലോട്ട്‌ വലിച്ചിഴക്കേണ്ടായെന്ന്‌ ഏത്‌ മുതിര്‍ന്ന നേതാവ്‌ പറഞ്ഞാലും നായനാര്‍ ചൂണ്ടിക്കാണിച്ചത്‌ ഇല്ലാതാവുന്നില്ല. അമേരിക്കയിലൊക്കെ റേപ്പ്‌ എന്നുവെച്ചാല്‍ ചായകുടിപോലെയുള്ളൂ എന്നാണ്‌ നായനാര്‍ പറഞ്ഞത്‌. . പക്ഷെ ഈ റേപ്പു ഇങ്ങു കേരളത്തില്‍ കുമളിയിലെത്തുമ്പോള്‍ വലിയ കോളിളക്കമായി.

39 പേരുണ്ടായിരുന്നുവെന്നാണ്‌ പോലീസിന്റെ സ്ഥിതിവിവരക്കണക്ക്‌.  ചായകുടിയും കഴിഞ്ഞ്‌ പറ്റും തീര്‍ത്തുപോന്നതാണ്‌. 17 വര്‍ഷങ്ങളും കഴിഞ്ഞു. എന്നിട്ടപ്പോള്‍ ഇരിക്കപ്പൊറുതിയില്ല. പ്രമുഖ ടിവി ചാനല്‍ അഭിമുഖത്തില്‍ നിന്ന്‌ മൈക്രോ ഫോണ്‍ വലിച്ചെറിഞ്ഞു പാതിവഴിയില്‍ ഇറങ്ങിയോടിയെന്നു കരുതി മാനസിക പിരിമുറുക്കം തീരെയില്ല. പക്ഷെ നിന്നുതിരിയാന്‍ നേരമില്ല. അനാവശ്യ ചോദ്യം ഒഴിവാക്കുന്ന ചാനലുകളില്‍ നിന്ന്‌ ചാനലുകളിലേക്ക്‌ നിരന്തരം പാഞ്ഞുകൊണ്ടിരിക്കുകയാണ്‌ ഭാജി. ദിവസംതോറും ചാനലുകളുടെ എണ്ണം കൂടുന്നതും പ്രശ്നമാണ്‌.

രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്‌, ഹമീദ്‌ അന്‍സാരിയാണ്‌ ചെയര്‍മാന്‍.  .എനിക്ക്‌ പറ്റില്ലെന്ന്‌ പറഞ്ഞു നടന്നിട്ടും അന്‍സാരിയെ ചെയര്‍മാനാക്കുകയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം രാവിലെ വന്നിട്ട്‌ വൈകാതെ രാജ്യസഭ വിടും. പിന്നെ കുര്യന്റെ വിലാസമാണ്‌ ചൂടപ്പം വിറ്റുപോകുന്നതുപോലെയായിരുന്നു നിയമങ്ങള്‍ നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ഈയിടെയായി ഒട്ടുമിക്ക നിയമങ്ങളും റേപ്പിസ്റ്റുകളെ തളക്കുന്നതിനുവേണ്ടിയാണ്‌. . പരമാവധി ശിക്ഷ-റേപ്പിന്‌ ഇതാണ്‌ നിയമം. തൂക്കിക്കൊല്ലാം അല്ലെങ്കില്‍ ജീവപര്യന്തം. ഇതുരണ്ടുമല്ലാതെ ജയിലില്‍ ആജീവനാന്തം പൊരിച്ച കോഴിയും ചപ്പാത്തിയുമനുവദിക്കാന്‍ പാടില്ല. ഇങ്ങനെ നിയമം നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഇടിവാളുപോലെ സുപ്രീംകോടതി വിധി. പണ്ടെങ്ങോ ചിലര്‍ ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‌ 17 വര്‍ഷം കഴിഞ്ഞുളള വിധി. കുര്യന്‍ ഞെട്ടിപ്പോയി. രാജ്യസഭയ്ക്ക്‌ അവധിയായത്‌ കൊള്ളാം. ഒരു ചാനലില്‍നിന്ന്‌ മറ്റൊന്നിലോട്ട്‌ ഓടി നിരപരാധിത്വം തെളിയിക്കാമല്ലോ?

ഒരുത്തനേം ഒരുത്തിയേയും ഇക്കാലത്ത്‌ വിശ്വസിക്കാന്‍ കൊള്ളില്ല! അന്നാമ്മച്ചേടത്തിയുടെ ചായയും പുട്ടുംകടലയും അപ്പോം മുട്ടക്കറിയും ഒത്തിരി കഴിച്ചതാണ്‌, ആ സ്നേഹം അന്നമ്മച്ചേടത്തിയോടുമുണ്ട്‌. . അത്‌ മറന്നുവെച്ചുകൊണ്ടാണ്‌ അന്നാമ്മ തനിക്കെതിരെ പ്രസ്താവന ഇറക്കിയത്‌. . വിവാദ ദിനം അതായത്‌ 1996 ഫെബ്രുവരി 19 ന്‌ തന്റെ വീട്ടില്‍ കുര്യന്‍ 7മണിവരെ ഉണ്ടായിരുന്നുവെന്ന വാദം തെറ്റ്‌, കുര്യന്‍ അഞ്ചുമണിക്കുപോയി എന്നും ഇതുകേട്ടപാടെ അന്നാമ്മയ്ക്ക്‌ മറവിരോഗമെന്ന്‌ കുര്യന്‍. . താന്‍ ഉണ്ടാക്കിക്കൊടുത്ത മുട്ടക്കറിയും അപ്പവും കഴിച്ചിട്ടുണ്ടോയെന്ന്‌ അന്നാമ്മ ചോദിക്കാതിരുന്നത്‌ കുര്യന്‌ മറവിരോഗം ബാധിച്ചിട്ടുണ്ട്‌ എന്ന സംശയതാലാണ്.  അന്നാമ്മയുടെ ഭര്‍ത്താവ്‌ പുന്നാറ്റുശേരി ഇടിക്കുള ഉണ്ടായിരുന്നെങ്കില്‍ കുര്യന്‌ ഒരു ശത്രുകൂടി കൂടിയേനെ.

സൂര്യനെല്ലി പെണ്‍കുട്ടി പറയുന്നത്‌ ‘കുര്യന്‍ ഭാജി’ തന്നെ പീഡിപ്പിച്ചുവെന്നാണ്‌. . ടിവിയില്‍ കാണുന്ന  കുര്യന്റെ മുഖം നോക്കി ചിലവല്യമ്മമാരും പറയുന്നു, ഇദ്ദേഹം പീഡിപ്പിച്ചു കാണും എന്ന്‌. . കുര്യന്‍ പറയുന്നു തന്നെ സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കുന്നുവെന്ന്‌. അതുകൊണ്ട്‌ പീഡനം എന്ന വാക്കിന്‌ ശ്രേഷ്ഠഭാഷയില്‍ പുതിയൊരു വ്യാഖ്യാനം കൊടുക്കുന്നത്‌ നന്നായിരിക്കും. പെണ്‍കുട്ടി ഉദ്ദേശിക്കുന്ന പീഡനം തന്നെയാണോ കുര്യന്‍ ഭാജിയുടേതെന്നു അറിയണമല്ലോ.
അതിനിടെ ചില വനിതാ നേതാക്കളും കുര്യനെതിരെ പ്ലക്കാര്‍ഡും മൊബെയിലുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. , കുര്യന്‍ രാജിവെക്കണമെന്നതാണ്‌ ആവശ്യം. നേരത്തെ ഇക്കൂട്ടരുടെ സമരം കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ശക്തനായ മന്ത്രി. കുര്യനെതിരെയുള്ള സമരം ശക്തമാകുന്നതോടെ മന്‍മോഹന്‍ സിംഗ്‌ രാജിവെയ്ക്കും, എന്നിട്ടു കുര്യന്‍ പ്രധാനമന്ത്രിയാകും!


** കെ.എ.സോളമന്‍


Thursday, 7 February 2013

ചിന്തന്‍ വിതുമ്പല്‍ !



awesome
















നവോദയ അപ്പച്ചന്‍ വലിയ ഷോമാനാണ്‌. മലയാള സിനിമയില്‍ ആദ്യം സിനിമാസ്കോപ്പ്‌, ത്രിഡി എന്നിവ കൊണ്ടുവന്നു കാശുവാരിയദ്ദേഹം. കോണ്‍ഗ്രസ്‌ നേതാവ്‌ സിനിമാ നടി ഷീല കോണ്‍ഗ്രസില്‍ എത്തി പ്രസിദ്ധയാകുംമുമ്പ്‌ തുമ്പോലാര്‍ച്ചയും കടത്തനാട്ടുമാക്കവുമൊക്കെ അഭിനിയിപ്പിച്ച്‌ അവരെ പ്രസിദ്ധയാക്കിയതും അപ്പച്ചന്‍. . അദ്ദേഹത്തിന്റെ കിഷ്കിന്ധാ വാട്ടര്‍ തീംപാര്‍ക്കും സൂപ്പര്‍ഹിറ്റ്‌. . പൊളിഞ്ഞത്‌ മറ്റൊരിടത്താണ്‌. രാമായണം, മഹാഭാരതം സീരിയലുകളുടെ വിജയം കണ്ട്‌ അദ്ദേഹം ദൂരദര്‍ശനുവേണ്ടി സീരിയല്‍ പിടിച്ചു. വിശുദ്ധ ബൈബിളായിരുന്നു വിഷയം. ഏതാനും എപ്പിസോഡു പിന്നിട്ടതോടെ ദൂരദര്‍ശന്‍ പടം മടക്കി. നിലത്തിരുന്നുപോയ അപ്പന്മാര്‍ അവിടെത്തന്നെ പിന്നെ കിടപ്പിലും ആയി. ബൈബിള്‍ സീരിയല്‍ പൊളിയാന്‍ മുഖ്യ കാരണമായി പറഞ്ഞത്‌ സീരിയലിലെ ഹിന്ദി സംഭാഷണമാണ്‌. . ആദവും ഹവ്വയുമൊക്കെ ഹിന്ദി പറയുന്നതു കേട്ടു ജനം നടുങ്ങി. എപ്പിസോഡുകള്‍ തുടര്‍ന്നാല്‍ യേശുക്രിസ്തുവും ഹിന്ദി പറയുമോയെന്ന പേടി. ജനം ബൈബിള്‍ സീരിയല്‍ കാണുന്നത്‌ നിര്‍ത്തി.

ഹിന്ദി നമ്മുടെ ദേശീയഭാഷയാണെന്നത്‌ ശരി. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാന്‍ മാത്രമില്ലെങ്കിലും കൂടുതല്‍ ജനം സംസാരിക്കുന്ന ഭാഷയാണ്‌. ഹിന്ദി. പക്ഷെ ആ ഭാഷയിലെ ചില വാക്കുകള്‍ കേട്ടാല്‍ ചൊറിച്ചില്‍ തോന്നുക സ്വാഭാവികം. അത്തരമൊരു വാക്കാണ്‌ ചിന്തന്‍ ശിബിര്‍. . ഇംഗ്ലീഷില്‍ ‘ഷിവര്‍’ എന്നാണ്‌ അച്ചടിച്ചു കാണുന്നത്‌..  ഒരുപക്ഷെ ജയ്പ്പൂരിലെ കൊടിയ തണുപ്പ്‌ പ്രമാണിച്ച്‌ ഇട്ട വാക്കാവണം ഷിവര്‍, വിറയ്ക്കാതിരിക്കാനാണല്ലോ എ.കെ.ആന്റണിപ്പോലും ഖദറിന്‌ പുറമേ രണ്ട്‌ കമ്പളികള്‍ മടക്കിപ്പുതച്ചിരിക്കുന്നത്‌..  രണ്ടാമനാകുമ്പോള്‍ രണ്ടു കമ്പിളി!

ഖദര്‍വാലകളെ സംബന്ധിച്ചിടത്തോളം കസേര, സോഫാ പോലുള്ള വസ്തുക്കള്‍ അനാവശ്യമാണ്‌..  നിലത്തേ ഇരിക്കൂ, ചാരിക്കിടക്കാന്‍ പഞ്ഞിനിറച്ച ഖദര്‍ തലയിണ മാത്രം. പഞ്ഞിത്തലയിണയില്‍ ചാരിക്കിടന്നാല്‍ കാലുകള്‍ രണ്ടും യഥേഷ്ടം ചലിപ്പിക്കാം.

ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതോടെ യുവാക്കള്‍ക്കാണ്‌ കോളടിച്ചത്‌..  മുപ്പതു ശതമാനം സംവരണമാണ്‌ പാര്‍ട്ടി നേതൃത്വത്തില്‍ അവര്‍ക്ക്‌ ലഭിക്കാന്‍ പോകുന്നത്‌. . എന്നുവെച്ചാല്‍ പിഎസ്സി പരീക്ഷ എഴുതി നേരം കളയണ്ട, ജലപീരങ്കിയില്‍ കുളിക്കാന്‍ നിന്നുകൊടുക്കണം. പാര്‍ട്ടി നേതാവിന്‌ കിട്ടുന്ന വരുമാനം ഏത്‌ ഗുമസ്ത മണിക്കാണ്‌ കിട്ടുക. 30 ശതമാനം സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ യുവാക്കളുടെ സന്തോഷം പതിന്മടങ്ങാകും.

നേതാക്കളുടെ ആഡംബര ജീവിതം കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നതാണ്‌ ശിബിരത്തിന്റെ മറ്റൊരു നേട്ടം. ആഡംബരം എന്തൊക്കെയെന്ന്‌ പുനര്‍നിര്‍ണയിക്കും. കാറ്റില്‍ക്ലാസും എക്സിക്യൂട്ടീവും ക്ലാസും ഇനി മുതല്‍ ആഡംബരമല്ല. മന്ത്രി ഭവനവും ഹോട്ടല്‍ സ്യൂട്ടും ആഡംബര പട്ടികയില്‍ ഉള്‍പ്പെടില്ല. ഭക്ഷണം അവശ്യ വസ്തുവായതുകൊണ്ട്‌ താജ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ലഞ്ചും സപ്പറും ആഡംബരമേയല്ല. കോണ്‍ഗ്രസ്  ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുലിനെ കെട്ടിപ്പിടിച്ച്‌ സോണിയാഗാന്ധി വിതുമ്പിയതോടെ ചിന്തന്‍ ശിബിരം, ചിന്തന്‍ വിതുമ്പലായി മാറി. ചുവന്നുള്ളി കൂടെക്കൊണ്ടുനടക്കാത്ത, ഒട്ടും അഭിനയശേഷി ഇല്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ കഷ്ടത്തിലായത്‌. .കൂടെ വിതുമ്പാന്‍ നന്നേ പാടുപെടേണ്ടി വന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ കരയാന്‍ പാടുപെടുന്നത്‌ കണ്ട്‌ മറ്റു ചിലര്‍ വിതുമ്പിച്ചിരിച്ചു.

മകനെ കെട്ടിപ്പിടിച്ച്‌ അമ്മ പറഞ്ഞതെന്തെന്ന്‌ മാത്രം ഒരു കോണ്‍ഗ്രസുകാരനും കേട്ടില്ല. “എനിക്ക്‌ നിന്നെ കെട്ടിപ്പിടിച്ച്‌ വിതുമ്പാന്‍ കഴിയുന്നു. എന്റെ പ്രായത്തില്‍ നീ എത്തുമ്പോള്‍ ആരെ കെട്ടിപ്പിടിച്ച്‌ കരയുമെന്നോര്‍ക്കുമ്പോഴാണ്‌ എനിക്ക്‌ കരച്ചിലടക്കാന്‍ വയ്യാത്തത്‌! "" "  
രണ്ടുപേരും കണ്ണീരൊഴുക്കുന്നതു കണ്ട്‌ സകല കോണ്‍ഗ്രസുകാരും കരഞ്ഞു. ഇതുകണ്ട്‌ കരഞ്ഞ വീരപ്പമൊയ്‌ലി ജനത്തെ കരയിപ്പിക്കുന്നതിന്‌ ഡീസല്‍ വില രണ്ടു രൂപാ കൂട്ടാന്‍ ഉത്തരവാകുകയും ചെയ്തു.

**************

ഗാന്ധിജി കഴിഞ്ഞാല്‍ ഹരിജനത്തിന്റെയും ഗിരിജനത്തിന്റെയും വീടുകളില്‍ പോയി താമസിച്ച ഏക കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയെന്ന്‌ മന്ത്രി ആര്യാടന്‍, ‘ഹരിജനം’ എന്ന വാക്കു മിണ്ടിക്കൂടരുതെന്ന്‌ ഈ മന്ത്രിക്കു ആരാണ്‌ പറഞ്ഞുകൊടുക്കുക? ആര്യാടനേയും കൂട്ടരെയും ആദിവാസികള്‍ അടിച്ച മുറ്റത്തു കേറ്റിയിട്ടുവേണ്ടേ, അവിടെ പോയി താമസിക്കാന്‍.

കെ.എ.സോളമന്‍ , ജന്‍മഭൂമി 8-3-13

Wednesday, 30 January 2013

പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍…


Photo: കല്ലെവിടെ....കല്ലെവിടെ.......
കണ്ടിട്ട് സഹിക്കണില്ലണ്ണാ


-> nalla chithrangalkum postukalkum vendi
Malayali Online LIKE cheyyuka 
<>


പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍- എന്ന വിഷയമാണ്‌ ഇന്നത്തെ കുറ്റവിചാരണയില്‍ നാം ചര്‍ച്ച ചെയ്യുന്നത്‌. പൂച്ചയ്ക്ക്‌ മണികെട്ടുമെന്നത്‌ വലിയ കുറ്റമാണ്‌. പൂച്ചയുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണ്‌. ഇതിന്‌ തക്കതായ ശിക്ഷ കൊടുക്കേണ്ടതുണ്ട്‌. നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച്‌ മണികെട്ടുന്നവര്‍ രക്ഷപ്പെടുന്ന ലജ്ജാവഹമായ കാഴ്ചയാണ്‌ നാം കാണുന്നത്‌. നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ കൈയുംകെട്ടി കാഴ്ചക്കാരാകുന്നു.
സമൂഹമനസാക്ഷി ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. നമ്മുടെ ചാനല്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ ഈ വിഷയമാണ്‌. നമ്മോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. മി. പോത്തന്‍ മത്തായി, ലോക വനിതാ ചെണ്ടമേളം വിദഗ്ധ സരോജിനിയമ്മ, കുടുംബശ്രീ പ്രവര്‍ത്തക കാര്‍ത്ത്യായനിപിള്ള, അവരുടെ ഭര്‍ത്താവ്‌ രാമന്‍ നായര്‍ എന്നിവര്‍ സംസാരിക്കുന്നു. അമേരിക്കയില്‍നിന്ന്‌ മിഷേല്‍ ഒബാമ, റഷ്യയില്‍നിന്ന്‌ മരിയ ഷറപ്പോവ എന്നിവരെ ഫോണിലും പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്ക്‌ ഫോണ്‍ നമ്പര്‍ 767676-ലും ഫേസ്ബുക്കിലും ട്വിറ്ററിലും ലിങ്ക്ഡ്‌ ഇന്നിലും മൈ സ്പേസിലും പ്രതികരിക്കാം.

“അപ്പോള്‍ അഡ്വ. പോത്തന്‍ മത്തായി, ‘പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടിയാല്‍’- എന്ന വിഷയത്തെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ അഭിപ്രായം. ഈ വിഷയം സംബന്ധിച്ച്‌ ഒത്തിരി കേസുകള്‍ വിവിധ കോടതികളിലായി താങ്കള്‍ വാദിക്കുകയും ഒരു കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാലാണ്‌ താങ്കളോടുതന്നെ ആദ്യമായി ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കുന്നത്‌.”

“ശരിയാണ്‌, ഞാന്‍ ഒരുപിടി ‘പൂച്ചയ്ക്ക്‌ മണികെട്ടുന്ന’ സംഭവം സംബന്ധിച്ച്‌ കോടതികളില്‍ വാദിക്കുകയും എല്ലാ കേസുകളും തോറ്റുകൊടുക്കുകയും ചെയ്തിട്ടുണ്ട്‌. പൂച്ചയ്ക്ക്‌ മണികെട്ടുക എന്നത്‌ പൂച്ചയുടെ മനുഷ്യാവകാശത്തിലുള്ള ഒരു കടന്നുകയറ്റമാണ്‌. നമ്മുടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇതൊന്നും കാണാത്തതെന്താണെന്നാണ്‌ എന്റെ സംശയം. ഒരുപക്ഷേ അവര്‍ക്ക്‌ ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ പകരം മറ്റ്‌ ചില വിഷയങ്ങളിലാവും താല്‍പ്പര്യം. പൂച്ചയ്ക്ക്‌ മണികെട്ടുന്ന കുറ്റവാളികളെ തൂക്കിലിടണമെന്ന വാദത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ജീവിതാവസാനംവരെ ജയിലിലടയ്ക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. ചപ്പാത്തിയും കോഴിക്കറിയും ചാനല്‍ കാഴ്ചകളും ജീവിതാവസാനംവരെ ആസ്വദിക്കുക, അതും ഒരുവിധ ചെലവുമില്ലാതെ, വളരെ നല്ല കാര്യമാണത്‌.”

“ശരി പോത്തന്‍ മത്തായി, ഞാന്‍ താങ്കളിലേക്ക്‌ വരികയാണ്‌. ലോക തായമ്പക വിദഗ്ധ സരോജിനിയമ്മയ്ക്ക്‌ എന്തുണ്ട്‌ പറയാന്‍ എന്നത്‌ ശ്രദ്ധിക്കാം. ഹലോ സരോജിനിയമ്മ, കേള്‍ക്കാമോ, കേള്‍ക്കാന്‍ പാടില്ല, എന്താ ചെവിക്ക്‌ പൊട്ടുണ്ടോ, കേള്‍ക്കാമെന്നോ, എങ്കില്‍ പറ, പൂച്ചയ്ക്ക്‌ മണികെട്ടുന്നത്‌ കുറ്റകരമാണോ? ”
“വലിയ കുറ്റമെന്ന്‌ മാത്രമല്ല, കൊലപാതകത്തേക്കാള്‍ ഭയങ്കരമാണ്‌. മണികെട്ടുമ്പോള്‍തന്നെ ഒരു പൂച്ച മരിച്ചുകഴിഞ്ഞു. പിന്നെ പെനിട്രേഷന്‍ ഉണ്ടോ, മണികെട്ടിയപ്പോള്‍ ചരടുകൊണ്ട്‌ തൊലി മുറിഞ്ഞോ, മുറിഞ്ഞഭാഗം ഡെറ്റോളിട്ട്‌ കഴുകിയോ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല. ഒരു നിയമംകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ സാമൂഹിക അവബോധമാണ്‌, മണി കെട്ടിയോ, മണികെട്ടാന്‍ ശ്രമിച്ചോ, അതിന്‌ ബലാല്‍ക്കാരം വേണ്ടിവന്നോ, എന്നതൊക്കെ കൃത്യമായി തെളിയിക്കുക വിഷമകരമാണ്‌. പൂച്ചകളുടെ അവകാശം ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്‌.”
“സരോജിനിയമ്മ, ഞാന്‍ ഇടപെടുകയാണ്‌, ഒരു പ്രേക്ഷകന്‍ ലൈനിലൂടെ”.

“ആരാണ്‌, എന്താണ്‌ താങ്കള്‍ക്ക്‌ പറയാനുള്ളത്‌?”
“ഇത്‌ ഞാന്‍, ഷാജഹാന്‍, മലപ്പുറത്തുനിന്ന്‌ വിളിക്കുന്നു. അതേയ്‌ ഒരു പൂച്ചയും അസമയത്ത്‌ പുറത്തിറങ്ങരുത്‌, അങ്ങനെ ഇറങ്ങുന്നതുകൊണ്ടാണ്‌ മണി….”
“തികച്ചും യുക്തിരഹിതമായ മറുപടിയാണ്‌ പ്രേക്ഷകന്റേത്‌. പൂച്ചകള്‍ പുറത്തിറങ്ങരുത്‌ എന്നത്‌ പിന്തിരിപ്പന്‍ ആശയമാണ്‌, ഇതാ നമുക്ക്‌ ഒരു ഇന്റര്‍നാഷണല്‍ കോളുണ്ട്‌, വൈറ്റൌസില്‍ നിന്നാണെന്ന്‌ തോന്നു, അതേ മിഷേല്‍ ഒബാമ, ഹലോ മിസിസ്‌ ഒബാമ… ലൈനില്‍ എന്തോ തകരാറുണ്ട്‌. ഒബാമയിലേക്ക്‌ നമുക്ക്‌ തിരികെവരാം.”

“ഹലോ ക്യാര്‍ത്ത്യായനിഅമ്മ, കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പൂച്ചയ്ക്ക്‌ ആരെങ്കിലും മണികെട്ടുന്ന സംഭവം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ എന്താണ്‌ അഭിപ്രായം”.

“ഒത്തിരി സംഭവങ്ങള്‍ ഉണ്ട്‌, ലോക്കല്‍ നേതാക്കള്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍വരെ മണികെട്ടുന്നുണ്ട്‌. പക്ഷേ പലതും പുറത്തുവരുന്നില്ലെന്നേയുള്ളൂ, ഞാന്‍ തന്നെ നേരിട്ടുകണ്ട ഒരു സംഭവം…”

“കാര്‍ത്ത്യായനിയമ്മ, സമയക്കുറവുകൊണ്ട്‌ ഞാന്‍ ഇടപെടുകയാണ്‌. താങ്കളുടെ ഭര്‍ത്താവ്‌ രാമന്‍ നായരും കൂടെയുണ്ടല്ലോ, അദ്ദേഹത്തിന്‌ എന്തെങ്കിലും പറയാന്‍ കാണും, ഹലോ രാമന്‍നായര്‍”

“അമ്പത്‌ ശതമാനം പൂച്ചകള്‍ക്ക്‌ മണിയുണ്ടല്ലോ, പിന്നെന്തിനാ കൂടുതല്‍ മണികെട്ടുന്നത്‌”. ശരിയാണ്‌, രാമന്‍ നായര്‍ പറഞ്ഞത്‌, നമ്മുടെ ചര്‍ച്ച ഇവിടെ അവസാനിക്കുകയാണ്‌. പൂച്ചയ്ക്ക്‌ മണികെട്ടുന്നതിന്‌ ഏതുതരം ശിക്ഷ നടപ്പാക്കിയാലും നിലവിലെ സാഹചര്യത്തില്‍ മണികെട്ടുകയോ കെട്ടാതിരിക്കുകയോ ആവാം. അടുത്ത പരിപാടിയിലേക്ക്‌ കടക്കാം- ചര്‍ച്ച ഇവിടെ അവസാനിക്കുന്നു.

** കെ.എ.സോളമന്‍

Friday, 11 January 2013

അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍


Photo: GooD AFterNooN


പണ്ടൊരിക്കല്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
ചുണ്ടോട് ചേര്‍ത്തെന്നമ്മ ചിരിച്ചതും
പരിചിതര്‍ അല്ലെങ്കിലെന്തനിക്കെല്ലാരും  
തെളിവാര്‍ന്ന സ്നേഹത്തിന്‍ താരകങ്ങള്‍.  

അമ്മയറിഞ്ഞതും ചൊല്ലി “ നീ എങ്കുഞ്ഞേ
അവിവേക മൊട്ടൊന്നും കാട്ടിടാതെ.
ഈലോകമൊട്ടുമെ നന്നല്ല നോക്കുക
മാലോകരെല്ലാമേ  മാറിയിപ്പോള്‍ “

അമ്മയ്ക്ക് പറ്റിയബദ്ധംഎന്നോര്‍ത്തുഞാന്‍
ചെമ്മെതുടങ്ങിയെന്‍ യാത്രയപ്പോള്‍.
ജീവിതമാം ചെറു വഞ്ചിയില്‍ ഞാനിന്ന്
ദൂരങ്ങളിത്രയും പിന്നീടുംപോള്‍   

ഏകയാംപക്ഷിയെ ഞാന്‍ കണ്ടുവേടന്‍മാര്‍
ക്രൂരമായി അമ്പെയ്ത്ത് വീഴ്ത്തുന്നതും
നാട്ടിന്‍ വഴികളില്‍  കുഞ്ഞാടിന്‍രക്തവും
നാട്ടിന്‍പുറത്തെ കൊലവറി കോലവും  

വര്‍ഷങ്ങള്‍ ഏതാനും  പിന്നീട്ടു പിന്നിട്ടു
കൌമാര കൌതുകം കണ്ടുനടന്ന നാള്‍
കാലമാംകടലിന്റെ മയാമിക തീരത്ത്  
കാഴ്ചകള്‍ കാത്തിരുപ്പുണ്ടായിരുന്നു

കത്തിനശിച്ചോര പാര്ശ്വപ്പുരകളില്‍
പെണ്‍പണപിശാചുകള്‍ വാണിരുന്നു.
പിന്നേയും കണ്ടു ഞാന്‍ കൊലയുംകവര്‍ച്ചയും
ഉള്ളൂരികിപ്പോയ കാഴ്ചകളും

ബെസ്സിനകത്തെ ക്രൂരതയില്‍ എന്നുടെ
മസ്തിഷ്കം പോലും മരവിച്ചൊരുനേരം
മതിയായ് എനിക്കിനി കാഴ്ചകള്‍ ഒന്നുമേ
താങ്ങുവാനാവില്ല എന്‍ ഹൃത്ത് മന്ത്രിച്ചു

രക്ഷപ്പെട്ടോടുവാന്‍  മോഹിച്ചുവെങ്കിലും
രക്ഷക്കായ് വന്നില്ല ഒരു ദേവദൂതനും
മായാത്ത പുഞ്ചിരി താനേ മറന്നുപോയ്
അമ്മേ നീ ചൊന്നതു എത്ര സത്യം

കുഞ്ഞിളം കയ്യിലെ പൂവു കരിഞ്ഞുപോയ്
കുഞ്ഞോമനമുഖം വാടിത്തളര്‍ന്നു പോയ്
കരിന്തിരി കത്തിയ  ദീപം അണഞ്ഞുപോയ്
കാലത്തിന്‍ഗതി കീഴ്മേല്‍ മറിഞ്ഞ് പോയ്

അറിയേണ്ടേനിക്കിനി ലോകത്തിന്‍ കാഴ്ചകള്‍
മറക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ കണ്ടതൊക്കെയും
അമ്മേ പൊറുക്കുക, ആ മടിയില്‍ ഉറങ്ങട്ടെ
ഉണരാതെ ഉണരാതെ ഒന്നൊന്നും ഓര്‍ക്കാതെ.

-കെ എ സോളമന്‍

Saturday, 5 January 2013

KAS Life Blog: സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍

KAS Life Blog: സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍: ഇതൊരു വലിയ പ്രതിസന്ധിയാണ് ,  ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്...

സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം-കെ എ സോളമന്‍



Lovely













ഇതൊരു വലിയ പ്രതിസന്ധിയാണ്, ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല. അരിയില്ല,തുണിയില്ല, മണ്ണെണ്ണയില്ല ഗ്യാസ്സില്ല, ലോട്ടറിയുമില്ലെന്ന് വെച്ചാല്‍? സംസ്ഥാന ധനമന്ത്രി ഉടന്‍ ഉത്തരവായി, എല്ലാറ്റിനും മുപ്പത്തിന്റെ ടിക്കറ്റ് ആവശ്യത്തിന് അടിച്ചു കൊടുക്കാന്‍. ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി ടിക്കറ്റ് അടിച്ചടിച്ചു നടുവൊടിഞ്ഞ ഗവണ്‍മെന്‍റ് പ്രെസ്സ് ജീവനാക്കാര്‍ക്ക് അതോടെയാണ് നടൂ നിവര്‍ത്താനായത്.

30-നു പകരം ടിക്കറ്റ് വില 300 ആക്കണമെന്നതാണ് ധനമന്ത്രിയോടുള്ള രാമന്‍ നായരുടെ റിക്വെസ്റ്റ്, തെണ്ടുന്നെങ്കില്‍ അന്തസ്സായി തെണ്ടട്ടെ.

പാലമാണിക്ക്യത്തിന്റെ ‘സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം’ എന്നു കേട്ടപ്പോള്‍ അത്രയ്ക്കങ് നിരീച്ചില്ല. യുവാക്കള്‍ സര്ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ സ്വയം സംരംഭകരാകണമെന്നതാണ് കേന്ദ്രമന്ത്രി ചിദംബരചെട്ടിയാര്‍ തൊട്ട് ഉമ്മന്‍ചാണ്ടിതൊട്ട് കുഞ്ഞുമാണിവരെയുള്ള സകല മന്ത്രിമാരുടെയും ഉദ്ബോധനം. വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി സ്വയം സംരംഭകത്വം നടത്തിയാലെ നാടു പുരോഗമിക്കൂ .യുവാക്കളുടെ കര്‍മശേഷി ഉയര്‍ത്താന്‍ എന്തുവേണമെന്ന് കണ്ടുപിടിക്കാന്‍ രാത്രി ഒന്‍പതിന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അധ്വാന വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസംസാരിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ആശയമാണ് സെസ് അഥവാ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം

യുവാക്കല്‍ക്ക് ഒത്തിരി കഴിവുകള്‍ ഉണ്ട്. അത് വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. ചിലരെല്ലാം മദ്യപിച്ചു സ്വയം നശിക്കുമ്പോള്‍, മറ്റുചിലര്‍പണിക്കു പോകാതെ കവിത ചൊല്ലിയും കഥ വായിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നു. 24 മണിക്കൂറും മൊബൈലില്‍ ചിലര്‍കെട്ടിമറിയുമ്പോള്‍ മറ്റുചിലര്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള സാമൂഹ്യ തിന്മകളില്‍ ഏര്‍പ്പെട്ടു  സമയം പാഴാക്കുന്നു. യുവാക്കളുടെ വഴിവാണിഭത്തിന് അല്പം അടക്കം വന്നിട്ടുണ്ട് എന്താണെന്ന് വെച്ചാല്‍   മുന്പ് ഈ പണിക്കു  പോയവനെല്ലാം ഇപ്പോള്‍ അടിച്ചിലില്‍ വീണ മൂഷികന്ടെ അവസ്ഥയിലാണ്. അതുകൊണ്ടു ഈ യുവാക്കളെ വെറുതെ വിട്ടു കൂടാ, അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കണം, അതിനാണ് സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.

പദ്ധതിക്ക് പേര് ഇംഗ്ലീഷില്‍ തന്നെയാക്കാന്‍പല കാരണങ്ങളുണ്ട്. മലയാളത്തില്‍ പദ്ധതിക്ക് പറ്റിയ പേര് കൊടുക്കാന്‍ വാക്ക്  ഇല്ലായെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കേരളത്തില്‍ നടക്കുന്ന എല്ലാ വെകിളിത്തരത്തിനും ഇംഗ്ലീഷ് ആണ് സ്വീകാര്യം. മലയാളസിനിമകളുടെ പേര് കേട്ടാല്‍ തന്നെ ഹോളിവുഡ് സിനിമയാണോ ഇറാനിയനാണോ എന്നു സംശയിക്കും. ‘22 ഫീമെയില്‍ കോട്ടയം’ മായാള സിനിമയാണെന്ന് ആരാ പറഞ്ഞത്? ഉടായിപ് ചാനലുകള്‍ അവരുടെ ഉഡായിപ് പരിപാടികള്‍ക്ക് പേര് കൊടുക്കുന്നതും ഇംഗ്ലീഷിലാണ്. ന്യൂസ്അറ്റ് എയിറ്റ്, നൈറ്റ് വിഷന്‍ , നൈറ്റ് എഡിഷന്‍ , വേള്‍ഡ് വിഷന്‍,റിപ്പോര്‍ട്ടര്‍ , ഗുഡ്നെസ്സ് എന്നൊക്കെ പറയുന്നതു ബി ബി സി പരിപാടികളാണെന്നു സംശയമുണ്ടോ?

നോക്കൂ, കുട്ടനാട്ടില്‍ പണ്ട് പറഞ്ഞു കേട്ടിരുന്ന പദ്ധതിയാണ് ‘ഒരു നെല്ലും,ഒരു മീനും’. എന്തു ചെയ്യാം, പദ്ധതിയുടെ പേര് മലയാളത്തില്‍ ആയിപ്പോയി,അതുകൊണ്ടു വിജയിച്ചില്ല. ഇപ്പോള്‍ അവിടെ നെല്ലുമില്ല, മീനുമില്ല,ആകെയുള്ളതു ആഫ്രിക്കന്‍ പായലും ആഫ്രിക്കന്‍ മുഷിയും, രണ്ടും കാന്‍സര്‍ പോലെ അപകടകാരികള്‍ . അതുപോലൊരു പദ്ധതിയാണ് ‘അമ്മയും കുഞ്ഞും പദ്ധതി”. പേറെടുക്കാന്‍ മറവേണ്ടാത്ത സിനിമാനടിയാണ് ഈ സര്ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചാനലില്‍ കേറി നിന്നു “അമ്മയും കുഞ്ഞും പ-ത്ത-ഥ-തി” എന്നു ഈ നടി വിളിച്ച് കൂവുന്നതോടെ ഒരുവിധപ്പെട്ട അമ്മമാരെല്ലാം കുഞ്ഞിനെ ഇട്ടിട്ടു ഓടിക്കളയും.
അങ്ങനെ മലയാളത്തില്‍ പേരിട്ടാല്‍ ഒരു പദ്ധതിയും വിജയിക്കില്ലെന്നറിയാം. അതുകൊണ്ടാണ് 43-ലക്ഷം വരുന്ന തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാന്‍ സര്ക്കാര്‍  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു ഇംഗ്ലീഷില്‍ .പ്രഖ്യാപിച്ചത്. ഇതിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയണമെങ്കില്‍ സ്മാട്സിറ്റിയുടെയും എമെര്‍ജിങ് കേരളയുടെയും ബ്രോഷര്‍ കിട്ടും,അവയെടുത്ത് വായിച്ചു നോക്കിയാല്‍ മതി. 

പത്തിരുപത് മാസം മുന്പ് യു ഡി എഫ് സര്ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 25000 പേര്‍ക്കു ഉടന്‍ പണികൊടുക്കുമെന്ന് വാഗ്ദാനം നടത്തിയിരുന്നു.  എന്തു പണിയെന്ന് മാത്രം കൃത്യമായി പറഞില്ല. ചിലര്‍ക്ക് ഇപ്പൊഴും സംശയം അവശേഷിക്കുന്നത് കൊണ്ടാണ് 2 ഡെസന്‍ ജലാപീരങ്കിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തത്. സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.പുരോഗമിക്കുന്ന മുറക്ക് 43 ലക്ഷത്തെ പൊതു നിരത്തില്‍ കുളിപ്പിച്ചെടുക്കാന്‍ ജലാപീരങ്കിയേക്കാള്‍ വിശേഷപ്പെട്ട മാര്‍ഗ്ഗമില്ല പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കൂട്ടായ തീരുമാനം വേണമെന്ന നിലവിലെ ചൂണ്ടയില്‍ ആവശ്യക്കാരായ സര്ക്കാര്‍ മീനുകള്‍ കേറിക്കൊത്താത്തതു മാത്രമാണു 43 ലക്ഷത്തിന്റെ ഏക ആശ്വാസം. 

പാലാമാണിക്ക്യത്തിന്റെ  സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.

-കെ എ സോളമന്‍ 

Wednesday, 2 January 2013

KAS Life Blog: ചുരണ്ടുക, നേടുക പദ്ധതി

KAS Life Blog: ചുരണ്ടുക, നേടുക പദ്ധതി: പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ്‌ കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന...