Tuesday, 25 September 2012
Monday, 17 September 2012
പെന്‍ഷന്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
ഇവിടെക്കൂടിയിരിക്കുന്നവരില്‍പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്, വാങ്ങാന്‍ പോകുന്നവരുണ്ട്, ഒരിയ്ക്കലും പെന്‍ഷന്‍ കിട്ടാന്‍ സാധ്യത ഇല്ലാത്തവരുമുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരോടാണ് എന്റെ ചോദ്യം.
ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
തായ്യാറല്ലന്നായിരിക്കും ഏവരുടെയും മറുപടി , അല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം.
ഭൂരിപക്ഷാഭിപ്രായം എന്നു പറയാന്‍ ഒരുകരണമുണ്ട്. ഈയിടെ ഇതുസംബന്ധിച്ച് ഞാന്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു പെന്‍ഷങ്കാരന്റെ പ്രസംഗം ശ്രവിച്ചു. 15000 രൂപ പ്രതിമാസ പെന്‍ഷന്‍ വാങ്ങുന്ന ആളാണ്. ഒരുപണിയും ചെയ്യാതെ അദ്ദേഹത്തിന് സര്ക്കാര്‍ വെറുതെ കൊടുക്കുന്ന തുകയാണ് ഇതെന്നാണ് നിരീക്ഷണം. കൂട്ടത്തില്‍ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു. അദ്ദേഹത്തിന് സ്വന്തം അപ്പന്‍ സംപാദിച്ചു കൊടുത്ത 20 ഏക്കര്‍ സ്ഥലമുണ്ട്, അവയില്‍ നിന്നുള്ള ആദായത്തിന് പുറമെ വേറെയും വരുരുമാനമുണ്ട്. രണ്ടു മക്കള്‍ അമേരിക്കയില്‍ ജോലി ചെയ്തു സംപാദിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. അദ്ദേഹത്തിനെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം സൌകരി പൂര്‍വം മറച്ചു വെച്ചു.
ഇവര്‍ക്കൊക്കെ എന്തും പറയാം. ഇവര്‍ പറയുന്നതു ചിലപ്പോള്‍ സര്ക്കാര്‍ കേള്‍ക്കുകയും ചെയ്യും. എന്നാല്‍ ജീവിത കാലം മിച്ചം പിടിച്ച മുഴുവവന്‍സമ്പാദ്യം കൊണ്ട് പെന്‍മക്കളെ വിവാഹം ചെയ്തയ്യക്കുകയും,തിരക്കാന്‍ ആരുമില്ലാതെ, ഒന്നുമില്ലാത്ത അവസ്ഥയില്‍ രോഗിണിയായ ഭാര്യക്ക് മരുന്ന് വാങ്ങാന്‍ പെന്‍ഷനെ മാത്രം ആശ്രയീക്കുകയും ചെയ്യുന്ന അവസ്ഥയില്‍, പെന്‍ഷന്‍ ഇല്ലാതായാല്‍ ചിലര്‍ക്ക് സ്വയം ഒടുങ്ങുകയെ നിര്‍വാഹമുള്ള. ഇത്തരം സാഹചര്യത്തില്‍ പെന്‍ഷന്‍ തടയുന്നതിന് പകരം പെന്‍ഷന്‍കാരെ ദയാവധത്തിന് വിധേയമാക്കുക എന്നതാണു സര്‍ക്കാരിന്കരണീയമായിട്ടുള്ളത്.
പെന്‍ഷന്‍ തടയാനുള്ള നീക്കം ഈയിടെയാണ് ആരംഭിച്ചത്. 2012 ആഗസ്റ്റ് 8കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മേഖലയിലെ കറുത്ത ദിനമായിരുന്നു. അന്നാണ് കേരള നിയമസഭയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം 2013ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്. ഈ പദ്ധതി കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായി പെന്‍ഷന്‍ സമ്പ്രദായത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതാണ്.
പങ്കാളിത്ത പെന്‍ഷന്‍ ആരുടേയും നന്‍മലക്ഷ്യമാക്കിയല്ല. സര്‍ക്കാരിന് ഭരിക്കാന്‍ പണം വേണം. സെയില്‍ ടാക്സ് , റോഡ്ടാ ക്സ്, ഭൂനികുതി,ഇങ്ങനെയൊക്കെ കിട്ടുന്ന തുക ഒന്നിന്നും തികയുന്നില്ല. പിന്നെയുള്ള ആശ്രയം ലോടട്ടറിയും, മദ്യകച്ചവടവുമാണ്. മദ്യകച്ചവടത്തിലൂടെ 6000 കോടിയില്‍ കുറയാത്ത തുക വര്ഷം തോറും കിട്ടും. ലോട്ടറിയുടെ പേരില്‍ അഭ്യസ്ത വിദ്യരെയും ആരോഗ്യമു ള്ളവരെയും ഒരുമിച്ച് തെണ്ടിക്കുകയാണ്. നേരിട്ടു രണ്ടുരൂപ ചോദിച്ചാല്‍ ആരും കൊടുക്കില്ല, അതുകൊണ്ടു ലോട്ടറി പിടിച്ചേല്‍പ്പിച്ചു ചെറുപ്പക്കാരെക്കൂടി തെണ്ടിപ്പിച്ചു പഠിപ്പിക്കാമെന്ന് കരുതി. ലാപ്ടോപ്പ് ബാഗും തൂക്കീട്ടുള്ള ചെറുപ്പക്കാരുടെ ലോട്ടറി തെണ്ടല്‍ നാം എല്ലായിടത്തും കാണുന്നതല്ലേ? ചെറുപ്പക്കാര്‍ക്ക് നല്കാന്‍ സര്ക്കാര്‍ വശം ജോലിയില്ല, വാഗ്ദാനം മാത്രമേയുള്ളൂ.
കള്ളും കുറിയും വിറ്റുകിട്ടിയ കാശു മതിയാകാതകൊണ്ടാണ് ജീവനക്കാരുടെ പെന്‍ഷനില്‍ കണ്ണുവെച്ചത്. പെന്‍ഷന്‍ നിരാകരണം തുടങ്ങി വെച്ചത് രണ്ടാം അമര്‍ത്ത്യാസെന്നാണ്. ഇപ്പോള്‍ ചാനനില്‍ കേറിയിരുന്നു താടി തടവുകയും തല ചൊറിയുകയും പെന്‍ഷന്‍ കാര്‍ക്ക് വേണ്ടി കണ്ണീ രൊഴുക്കുകയും ചെയുന്നത് കാണുമ്പോള്‍ പെന്‍ഷന്‍കാരനും തോന്നുക തല ചൊറിയാനാണ്. റിട്ടയര്‍മെന്‍റ് ഏകീകരണം എന്ന തുഗ്ലക്കിയന്‍ മോഡലിലൂടെ ഒരുകൊല്ലമാണ് അദ്ദേഹം പെന്‍ഷന്‍ പ്ടിച്ചുവെച്ചത്. ഇതുകൊള്ളാമല്ലോ യെന്ന് ഈയിടെ ബ്രിട്ടീഷ് കോമണ്‍ സഭയില്‍ പോയി ‘വളരും പിളരും” സിദ്ധാന്തത്തെ കുറീച് പ്രംസംഗിച്ച് സായിപ്പിന്ടെ പിടലി ഞരമ്പു പൊട്ടിച്ച് ചിരിപ്പിച്ചപാലാ രാജമാണിക്ക്യത്തിനും തോന്നി.
പുതുതായി ചേരുന്നവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത് എങ്കിലും ഭാവിയില്‍ ഇതുണ്ടാക്കാവുന്ന പ്രതിസന്ധിയും ഭീഷണിയും മനസ്സിലാക്കി ഈ തീരുമാനത്തെ ശക്തിയായി എതിര്‍ക്കേണ്ടത് നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ബാധ്യതയാണ്.. പക്ഷേപൊതു സമൂഹത്തെ ബാധ്യത ബോധ്യപ്പെടുത്താന്‍ ചെന്നാല്‍ അവര്‍ അടുക്കില്ല, അത്രമാത്രം വെറുപ്പ് ഒരുപറ്റം ഉദ്യോഗസ്ഥരുടെ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനം മൂലം പൊതുജനത്തിന് സര്ക്കാര്‍ ഉദ്യോഗസ്ഥരോട് ഉണ്ട്. നിലവിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പും കാണാതിരുന്നു കൂടാ. പങ്കാളിത്ത പെന്‍ഷന്‍ വേണ്ട, പക്ഷേ റിട്ടയര്‍ മെന്‍റ് പ്രായം വീണ്ടും കൂടിക്കോളൂ എന്നതാണു ഇവരുടെ നിലപാഡ്. റിട്ടയര്‍ മെന്‍റ് പ്രായം70 ആക്കുമെന്ന വിശ്വാസത്തില്‍ നല്ലയിനം ഊന്നുവടിക്ക് അഡ്വാന്‍സുംകൊടുത്തിരിക്കുന്ന ചില വിദ്വാന്‍മാരുണ്ട്.
ഇവരോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്. നിങ്ങള്ക്ക് 55 –ല്‍ റിട്ടയര്‍ ചെയ്താല്‍ എന്താ കുഴപ്പം? നിലവില്‍ കേരളത്തില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ആനുകൂല്യമായി നല്‍കുന്നുണ്ട്. ആരോഗ്യമുണ്ടെങ്കില്‍ എന്തെങ്കിലും പണിയും ചെയ്യാം. ബാങ്കിങ്ങ് സ്ഥാപനങ്ങളില്‍ നിന്നു റിട്ടയര്‍ ചെയ്തിട്ട് സ്വകാര്യ പണമിടസ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ പണിയെടുക്കുന്നവരും ഉണ്ട്. വേണമെങ്കില്‍ മുട്ടക്കച്ചവടം തന്നെ നടത്തി കാശുണ്ടാക്കാം. പെന്‍ഷന്‍കൂടിയാകുമ്പോള്‍ വലിയ ക്ലേശമുണ്ടാകില്ല ജീവിക്കാന്‍ . കിട്ടുന്ന തുക മുഴുവന്‍ മദ്യത്തിന് മുടക്കിയില്ലെങ്കില്‍ കുടുംബം നശിച്ചു പോകുകയുമില്ല. വിരമിച്ച വെക്കന്‍സിയിലേക്ക് ഒരു യുവാവിനെ നിയമിച്ചാല്‍ അവന്റെ നിരാശ ഇല്ലാതാകും, കുടുംബം രക്ഷപ്പെടും. ഒരുകുടംബത്തിന് പകരം രണ്ടു കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്.
ഇവരോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്. നിങ്ങള്ക്ക് 55 –ല്‍ റിട്ടയര്‍ ചെയ്താല്‍ എന്താ കുഴപ്പം? നിലവില്‍ കേരളത്തില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ആനുകൂല്യമായി നല്‍കുന്നുണ്ട്. ആരോഗ്യമുണ്ടെങ്കില്‍ എന്തെങ്കിലും പണിയും ചെയ്യാം. ബാങ്കിങ്ങ് സ്ഥാപനങ്ങളില്‍ നിന്നു റിട്ടയര്‍ ചെയ്തിട്ട് സ്വകാര്യ പണമിടസ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ പണിയെടുക്കുന്നവരും ഉണ്ട്. വേണമെങ്കില്‍ മുട്ടക്കച്ചവടം തന്നെ നടത്തി കാശുണ്ടാക്കാം. പെന്‍ഷന്‍കൂടിയാകുമ്പോള്‍ വലിയ ക്ലേശമുണ്ടാകില്ല ജീവിക്കാന്‍ . കിട്ടുന്ന തുക മുഴുവന്‍ മദ്യത്തിന് മുടക്കിയില്ലെങ്കില്‍ കുടുംബം നശിച്ചു പോകുകയുമില്ല. വിരമിച്ച വെക്കന്‍സിയിലേക്ക് ഒരു യുവാവിനെ നിയമിച്ചാല്‍ അവന്റെ നിരാശ ഇല്ലാതാകും, കുടുംബം രക്ഷപ്പെടും. ഒരുകുടംബത്തിന് പകരം രണ്ടു കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്.
ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിപ്രകാരം എത്രയാണ് വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ എന്ന് പറയാന്‍ കഴിയില്ല. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനം ജീവനക്കാര്‍ അടക്കണം. അതിന് തുല്യമായ തുക സര്‍ക്കാരും അടക്കണം. എന്നാല്‍ ഈ തുക ദേശീയ വിദേശീയ മ്യൂചുവല്‍ ഫുണ്ടുകളിലും ഓഹരിക്കമ്പോളങ്ങളിലും നിക്ഷേപിക്കും എന്നാണ് പറയുന്നത്.
ഓഹരിക്കമ്പോളങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായി ജീവനക്കാരന്റെ പെന്‍ഷനില്‍ മാറ്റം വരുന്നു. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ജീവനക്കാരന്റെ പെന്‍ഷന്‍ നയാപൈസപോലും ലഭിക്കാത്ത ഒരു സാഹചര്യത്തിലെത്തിക്കും. കൃത്യമായി എത്ര രൂപ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല. വിരമിക്കല്‍ ദിവസം വരെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന ജീവനക്കാരും അദ്ധ്യാപകരും തന്റെ ജോലികളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും തന്നെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ജീവിതം ഓഹരി കമ്പോളങ്ങളില്‍ പന്താടാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. 10 വര്ഷം മുമ്പ് 10000 രൂപ നിക്ഷേപ്പിച്ചവന് 5000 രൂപ പോലും തിരികെ നല്കാന്‍ പറ്റാതെ മ്യൂചുവല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓഹരിക്കമ്പോളങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായി ജീവനക്കാരന്റെ പെന്‍ഷനില്‍ മാറ്റം വരുന്നു. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ജീവനക്കാരന്റെ പെന്‍ഷന്‍ നയാപൈസപോലും ലഭിക്കാത്ത ഒരു സാഹചര്യത്തിലെത്തിക്കും. കൃത്യമായി എത്ര രൂപ ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല. വിരമിക്കല്‍ ദിവസം വരെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന ജീവനക്കാരും അദ്ധ്യാപകരും തന്റെ ജോലികളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും തന്നെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ജീവിതം ഓഹരി കമ്പോളങ്ങളില്‍ പന്താടാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. 10 വര്ഷം മുമ്പ് 10000 രൂപ നിക്ഷേപ്പിച്ചവന് 5000 രൂപ പോലും തിരികെ നല്കാന്‍ പറ്റാതെ മ്യൂചുവല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാവിയില്‍ സര്‍വീസ് മേഖലയില്‍ രണ്ടുതരം പെന്‍ഷന്‍കാരുണ്ടാവും എന്ന വാദത്തിന് വലിയ കഴമ്പില്ല. രണ്ട് തരം പെന്‍ഷന്‍കാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഒരു കാബിനറ്റ് തീരുമാനം മതി. എല്ലാ സ്റ്റാട്ടുഏറ്ററി പെന്‍ഷങ്കാര്‍ക്കും, നിലവിലെ പങ്കാളിത്തപ്പെന്‍ഷന് ആനുപാതികമായ തുക നല്കുക . തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ തന്നെ യോഗം ചേരണമെന്നില്ല, ഹോട്ടല്‍ ലേ മെറിഡിയനിലോ, പുന്നമടക്കയലിലെ ഏതെങ്കിലും ഹൌസ് ബോട്ടിലോ ഇരുന്നു യോഗം കൂടിയാല്‍ മതി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നും അധിക ബാധ്യതയുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെന്തിന് ഈ പുണ്യ പ്രവര്‍ത്തി ചെയ്യണം? ഇതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.. മറ്റൊരു വാദം സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ പെന്‍ഷന്‍കാര്‍ ഉണ്ടെന്നുള്ളതാണ്. അത് കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടമായിറ്റു കാണാന്‍ വിഷമമാണെകില്‍ പെന്‍ഷന്‍ കാരുടെ തല വെട്ടുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. പെന്‍ഷന്‍ കാര്‍ ഉണ്ടാകുന്നതാണല്ലോ പ്രശനം?
കേരളത്തിലെ ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി അട്ടിമറിക്കുന്ന കാര്യത്തില്‍ മാത്രമല്ല അഭ്യ്സ്താവിദ്യരായ ചെറുപ്പക്കാരെ പറ്റിക്കുന്ന കാര്യത്തിലുംയുഡിഎഫ്/ /എല്‍ ഡി എഫ് സര്‍ക്കാരുകള്‍ തമ്മില്‍ വ്യെത്യാസമില്ല.തസ്തികകള്‍ വെട്ടിക്കുറച്ച് യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കുന്ന പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് മൗനം പാലിക്കുന്നു. ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന പ്രതിരോധ മേഖലയില്‍ എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നില്ല.
ഇവിടെ കാര്യം വ്യക്തമാണ്. ലക്ഷ്യം ജീവനക്കാരുടെ നന്മയല്ല. ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാരിന് ശത്രുതാമനോഭാവമാണെന്ന് കരുത്താനുമാവില്ല. മറിച്ചു മന്ത്രി മാര്‍ക്ക് ഭരിക്കാന്‍, ധൂര്‍ത്തടിക്കാന്‍ പണം വേണം. എം എല്‍ എ മാര്‍ക്ക് ടി എ യും ഡി എ യും കൂട്ടി നല്കണം എമാര്‍ജിങ് തരികിട നടത്തി കടലില്‍ കായം കലക്കണം, ഇതിനെല്ലാം പണം വേണം, ഈസി മണിയാണ് ലക്ഷ്യം. അതിനു മദ്യകച്ചോടം, ലോട്ടറി വ്യാപാരം, പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങി നാടിനെ പുറകോട്ടു തള്ളുന്ന കുറെ പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്ന് മാത്രം. 25 വര്ഷം കഴിയുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്റെ സൌഭാഗ്യം സംസ്ഥാനത്ത് കണ്ടു തുടങ്ങു മെന്നാണ് മുഖ്യ്മന്ത്രിയുടെ പ്രതീക്ഷ. ഇത് കങ്കുളുര്‍ക്കെ കാണാന്‍ 70 പിന്നിട്ട മുഖ്യമന്ത്രി ജീവിച്ചിരിക്കുമോ എന്നുഒരു ലേഖകന്‍ ചോദിക്കുകയുണ്ടായ് . മുഖ്യന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ഈ ലേഖകന്റെയും പ്രാര്‍ഥന, പിരാക്ക് ഏതെല്ലാം വിധമെന്ന് കേട്ടറിയാമല്ലോ?
പെന്‍ഷന്‍ ഔദാര്യമല്ല, മാറ്റി വെച്ച ജീവനക്കാരന്റെ ശമ്പളമാണ്, സംസ്ഥാന ഖജനാവില്‍ തന്നെ ഉണ്ടാകുകയും വേണം. അത് ധൂര്‍ത്തടിക്കാന്‍ ഒരു രാഷ്ട്രീയ്ക്കാരനെയും അനുവദിച്ചു കൂടാ.
ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടവ:
1) പെന്‍ഷന്‍ വേണ്ടെന്ന് പറയുന്ന പെന്‍ഷന്‍കാരെക്കുറിച്ചു എന്താണ് അഭിപ്രായം?
2) സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം നടപ്പിലാകും എന്നു കരുതാമോ?
3) പുതുതായി ചേരുന്നവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത് കൊണ്ട് ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധി,ഭീഷണി
4) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ പൊതു സമൂഹത്തിനു എന്തു ബാധ്യതയാനുള്ളത്. സര്ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പൊതു ജനത്തിന്റെ കണ്ണുലൂണ്ണികളാണോ? പ്രത്യേകിച്ചു തന്റെ കുട്ടികളെ സ്വന്തം സ്കൂളില്‍ പഠിപ്പിക്കാതെ സ്വൊകാര്യ സ്കൂളില്‍ പഠിപ്പിയ്ക്കുന്ന അദ്യാപകര്‍ ഉള്ളപ്പോള്‍?
5) റിട്ടയര്‍ മെന്‍റ് പ്രായം വീണ്ടും കൂട്ടിക്കോളൂ എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന ഉദ്യോഗസ്ഥരുടെ നിലപാടിനോട് എന്താണ് അഭിപ്യ്രായം?
6) നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്ലാത്ത ചെറുപ്പക്കാരോടു അനുഭാവം ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്?
7) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നുപറയുന്നതു തട്ടിപ്പല്ലേ?
8) പെന്‍ഷന്‍ തുക മ്യൂചുവല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ തിരിച്ചു കിട്ടുമെന്നുറപ്പുണ്ടോ?
9) പെന്‍ഷന്‍ ഔദാര്യമല്ല, ജീവനക്കാരന്റെ അവകാശമാണ്. മറിച്ചു ചിന്തി ക്കണമെങ്കില്‍ എന്തുകൊണ്ട്?
-കെ എ സോളമന്‍
Friday, 14 September 2012
ഒരു പെന്ഷ്ന്‍ കാരന്റെ അഭ്യര്ഥിന

2006 മാര്‍ച്ച് 31-നു, ചേര്‍ത്തല സെയിന്‍റ് മൈക്കള്‍സ് കോളേജില്‍ നിന്നു അസ്സോ. പ്രൊഫസ്സറായി ജോലിയില്‍ നിന്നു പിരിഞ്ഞ എനിക്കു അനുവദനീയമായ യു.ജി സി പെന്‍ഷന്‍ റിവിഷന്‍ ഇതുവരെ അനുവദിച്ചു തരുകയുണ്ടായില്ല. എനിക്കു ശേഷം പിരിഞ്ഞവര്‍ക്കു അത് കിട്ടുകയും ചെയ്തു.
റിവിഷന്‍ പെന്‍ഷന്‍ പാസാക്കി തരേണ്ടത് തിരുവനന്തപുരത്ത് വികാസ് ഭവനില്‍ ഉള്ള കൊളീജിയറ്റ് വിദ്യാഭ്യാസ ഡൈറക്ടര്‍ ഓഫീസില്‍ നിന്നാണ്. അവിടെ അന്വേഷിച്ചപ്പോള്‍ കോളേജില്‍ നിന്നു പേപേര്‍സ് അയക്കാത്തത് കൊണ്ടാണു അനുവദിക്കാത്തതെന്ന് പറഞ്ഞു. കോളേജില്‍ തിരക്കിയപ്പോള്‍ എറണാകുളത്തു മഹാരാജാസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസിലെ താമസമെന്ന് പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസില്‍ തിരക്കിയപ്പോള്‍പറഞ്ഞത് കോളേജില്‍ നിന്നു പെന്‍ഷന്‍ റിവിഷനുള്ള പേപ്പറുകള്‍ കിട്ടാതെ ഒന്നും ചെയ്യാനാവില്ല എന്നാണ്. കോളേജില്‍ നിന്നു ഇതുവരെ കടലാസ്സുകള്‍ നീക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ജനസംപര്‍ക്ക പരിപാടിക്ക് വേണ്ടി ഈ കേസ് മാറ്റി വെച്ചിരിക്കുയാണെന്നാണ് ഈ മൂന്നു ഒഫ്ഫീസുകളിലൊന്നിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ ഓഫീസുകള്‍തോറും ഷട്ടില്‍ അടിച്ചു കാല്‍മുട്ട് ഒരു പരുവമായി. മുട്ടുവേദന അകറ്റാനുള്ള പിണ്ണ തൈലം വാങ്ങാനെ നിലവിലെ പെന്‍ഷന്‍ തികയു. ആരെങ്കിലും ഒന്നു സഹായിക്കുമോ, പെന്‍ഷന്‍ റിവിഷന്‍ അനുവദിച്ചു കിട്ടാന്‍?
-കെ എ സോളമന്‍
Thursday, 6 September 2012
മറയില്ല മായില്ല നിന്റെ മന്ദസ്മിതം
സായന്തനത്തിലാ ചാരുകസാലയില്‍
ആലസ്യത്തോടെ ഞാന്‍ ഒന്നുമയങ്ങവേ
മന്ദഹാസത്തിന്റെ പൂത്തിരി കത്തിച്ചു
എന്തിനായ് വന്നു നീ എന്‍മനതാരിലായി
എന്തിനായ് വന്നു നീ എന്‍മനതാരിലായി
വര്‍ഷങ്ങളൊത്തിരി താനേ കൊഴിഞ്ഞിട്ടും
ഹര്‍ഷാരവംകൊണ്ടുള്ളംകുളര്‍പ്പിച്ചു
കണ്‍പാര്‍ത്തു കാതോര്‍ത്തു എന്‍ചാരെവന്നുനീ
മന്ത്രിച്ചിടുന്നിതോ തേന്‍കിനിയും
മുത്തുകള്‍.
“നീയെന്റെ ഗുരുനാഥന്‍, ആശംസ നേരുന്നു”
ആര്‍ജവത്തോടെ നീ ചൊല്ലിയപ്പോള്‍
അറിയാതെ ഞാനെന്റെ ചെപ്പിലൊളിപ്പിച്ച
ചെറുതാമൊരോര്‍മ്മയില്‍ കണ്‍പാര്‍ത്തുപോയ്
മുന്നിലെ ബെഞ്ചിലായ് പുഞ്ചിരി തൂകീ നീ-
ഇന്നലെയും വന്നിരുന്നപോലെ
ബാല്യകാലത്തിന്റെ കുതൂഹല ഭാവങ്ങള്‍
നേരില്‍ ഞാന്‍ കണ്ടു നിന്‍ കണ്ണുകളില്‍
സ്നേഹാതിരേകത്തിന്‍ തടാകമേ നീയെന്റെ
ചേതോഹരാംഗിയാം ശലഭമല്ലേ
മറയില്ല മായില്ല നിന്റെ മന്ദസ്മിതം
അറിയാമതെന്നും എനിക്കു നന്നായി
-കെ എ സോളമന്‍
Friday, 31 August 2012
നല്ലയിനം മീന്‍ വില്ക്ക്പ്പെടും –കഥ-കെ എ സോളമന്‍

“ എന്താ മനോഹരാ, ചെറുതൊന്നുമില്ലെ, മത്തി, മണങ്ങ് പോലുള്ള ഇനം, നിന്നെ നമ്മുടെ വേദികളിലൊന്നും ഇപ്പോ കാണുന്നില്ലല്ലോ?, എന്താ കവിഥ്യെഴുത് നിറുത്തിയോ?” ഞാന്‍ മനോഹരനോടു ചോദിച്ചു.
ഞാന്‍ ആരെന്നു പറഞ്ഞില്ലലോ? നാരായണന്‍, നാരായണന്‍ മാസ്റ്റര്, നാണുമാസ്റ്റര്‍ എന്നു മനോഹരന്‍ ഉള്‍പ്പടെയുള്ള പരിചയക്കാര്‍ സ്നേഹത്തോടെ വിളിക്കും. സത്യം പറയാമല്ലോ എനിക്കീ നാണു വിളി തീരെ ഇഷ്ടമില്ല. അച്ഛന്‍ ഇട്ട പേരാണ് നാരായണന്‍ എന്നത്. അച്ഛന്‍ വലിയ ഭക്തനായിരുന്നു. എപ്പോഴും “നാരായണ, നാരായണ” എന്നു വിളിച്ച് കൊണ്ടിരിക്കണം. അതുകൊണ്ടു ഏക മകനായ എനിക്കു നാരായണന്‍ എന്ന പേരിട്ടു. അത് ലോപിച്ചാണ് നാണു ആയത്. പിന്നെ ഈ മനോഹരന്‍, കോളേജില്‍ പോയിട്ടുണ്ടെന്നാണ് അവന്‍ പറയുന്നതു. എനിക്കത്ര വിശ്വാസം വന്നിട്ടില്ല. മീന്‍ കച്ചവടമാണ് ഇപ്പോ തൊഴില്‍, പലതും പയറ്റിയതാണെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്.
മറ്റുള്ളവരുടേതിനെക്കാള്‍ മെച്ചപ്പെട്ട മീനാണ് മനോഹരന്‍റേത്. ഐസും അമോണിയയായും ചേര്‍ത്ത് ദിവസങ്ങള്‍ കാത്തുവെച്ചുള്ള കച്ചോടം അവനില്ല. കാത്തുവെച്ചാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ കാശു ഐസു വാങ്ങാന്‍ വേണമെന്നാണ് അവന്റെ കണ്ടെത്തല്‍. അതുകൊണ്ടു അല്പം നഷ്ടം സംഭവിച്ചാലും ഉള്ള മീന്‍ പെട്ട വിലക്ക് വില്‍ക്കുമ് , നാട്ടുകാര്‍ക്ക് അനുഗ്രഹവുമാണ്, മീന്ഭക്ഷിച്ചു ആശുപത്രിയില്‍ പോകേണ്ടല്ലോ.
മീന്‍കാരെനെങ്കിലും മനോഹരന് സര്‍ഗ വാസനയുണ്ട്. താനൂള്‍യുള്ള മറ്റ് കവികളുടെതിനേക്കാള്‍ മെച്ചപ്പ്ട്ടതാണ് അവന്റെ കവിതകള്‍ എന്നു രഹസ്യ്മായെങ്കിലും സമ്മ്തിക്കാതെ വയ്യ. ചില വാദ്യാന്‍മാരുടെ നാടന്‍ പാട്ടും കവിതയും കേട്ടാല്‍ ഇവര്‍ പഠിപ്പിച്ചുവിട്ട പിള്ളാരുടെ ഗതി ഒരു നിമിഷം ഓര്‍ത്തുപോകും. ഒരു കുഴപ്പം മാത്രമേ മനോഹരന്റെ കവിതയില്‍ താന്‍ കണ്ടിട്ടുള്ളൂ, പാടുമ്പോള്‍ എപ്പോഴും ഒരേ ഈണം. ഒരു പാട്ടിന് പകരം പലപാട്ട് പാടനമെന്ന വാശിയും ചിലപ്പോള്‍ കാണിക്കും. പാട്ടില്‍ അല്പം വിറയലുമുണ്ട്. കുറച്ചു നാളായി വേദികളിലൊന്നും കാണുന്നില്ല.
“ അത്, നാണു മാഷെ, കവിത ചൊല്ലി നടന്നാല്‍ അകത്തേക്ക്പോണതെങ്ങനെ. വീട്ടില്‍ വേറെയും വയറു മൂന്നെണ്ണമുണ്ടെ. പെങ്കൊച്ച് ഒന്നുള്ളത് വലുതായാണ് വരുന്നത്. മാഷിനാണെങ്കില്‍ മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല. പത്തു പതിനായിരം പെന്‍ഷന്‍ കിട്ടും, അതും ഒരു പണിയും ചെയ്യാതെ. എനിക്കു ആരെങ്കിലും പതിനായിരം വേണ്ട, അയ്യായ്യിരം തരാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ ദിവ്സവും കവിത ചൊല്ലി നടന്നേനെ”
“ ഒരു പണിയും ചെയ്യാതെ, പതിനായിരം പെന്‍ഷന്‍ എന്നത് നീ മാത്രം പറയുന്ന വിവ്രക്കേടല്ല , പെന്‍ഷന്‍ വാങ്ങുന്ന ചില തനിപിന്തിരുപ്പന്‍മാര്‍ വരെ ഇങ്ങനെ പറയുന്നുണ്ട്. ഇവന്മാര്‍ വിളംബുന്നതൊക്കെ മുന്നിലിരിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങണമെന്ന ആഗ്രഹവും ഇവന്‍മാര്‍ക്കുണ്ട്. വീട്ടുകാരിയുടെ കുത്തിവെപ്പ് നടന്നു പോകുന്നത് പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടാണ്, അതില്ലായിരുന്നെങ്കില്‍ അവള്‍ നേരത്തെ സ്ഥലം കാലിയാക്കിയേനെ. കടുത്ത ഡിയബറ്റിക് പേഷിയന്‍റ് ആണ് അവള്‍ "
ങാ,മീനിനുവിലയെങ്ങനെ”
ങാ,മീനിനുവിലയെങ്ങനെ”
“ വില ഞാന്‍ പറയാം, മാഷിന്റെ പ്രതിദിന പെന്‍ഷന്‍തുക ഒരു കിലോ മീനിന് തികയുമോ എന്നറിയില്ല, അത് നാരന്‍, കിലോ 500 രൂപ, രണ്ടു കിലോ ബൂക്ക്ഡ് ആണ്, റിസോര്‍ട്ടിലേക്ക്, ഗുണമുള്ള സാധനമെന്തെന്ന് സായിപ്പിനറിയാം. പിന്നെ നെമ്മീന്‍ 400, ആകോലി 350, മാചാന്‍ 300,സ്രാവിനും 300, ചൂരയ്ക്കാണു അല്പം കുറവുള്ളതു, ഇരുന്നൂറെയുള്ളൂ. അമേരിക്കയില്‍, ചൂരക്കാണു വിലക്കൂടുതല്‍ “
“ നിനക്കു അമേരിക്കയില്‍ ആരുന്നോ നേരത്തെ മീന്‍ കച്ചോടം? അരക്കിലോ ചൂരയെടുക്ക്?
“അരക്കിലോ കാച്ചോടമില്ല മാഷെ, ഒരുകിലോ, രണ്ടു കിലോ, അങ്ങനെ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കും. കാര്‍ സര്‍വീസാണ്, റൂം സര്‍വീസ് എന്നു കേട്ടിട്ടില്ലേ, ചന്തയില്‍ നിന്നു കച്ചോടം ഹൈവേയിലോട്ട് മാറ്റിയതിന്റെ കാരണം തന്നെ അതാണ്, ലാന്‍സറില്‍ നിന്നും ടയോട്ടയില്‍ നിന്നും ആരും പുറത്തിറങ്ങില്ല, കാറിനകത്തേക്ക് കൊടുക്കണം, പറയുന്ന കാശാണു.”
“മാഷ്, എന്തിന് ചൂര വാങ്ങണം, നേമ്മീന്‍ തന്നെകൊണ്ടു പോ, ഒരു ഓഫറുണ്ട്”
“മീന്‍ കച്ചോടത്തിലും ഓഫറോ?’
“ അതേ മാഷെ, മാഷ് എന്നോടു കുറെ ചോദ്യം ചോദിച്ചു വെരട്ടിയിട്ടുള്ളതല്ലേ, ഇതൊരു സിമ്പിള്‍ കൊസ്റ്റിന്‍, ശരിയുത്തരം പറഞ്ഞാല്‍ ഒരു കിലോ നെമ്മീന്‍ ഫ്രീ. ഒന്നു മുതല്‍ 13 കിലോ വരെ ഒറ്റതൂക്കത്തില്‍ കൊടുക്കുമെന്നല്ലേ ഞാന്‍ പറഞ്ഞത്. പക്ഷേ എന്റെ കൈയ്യില്‍ മൂന്നു കട്ടികളെയുള്ളൂ, കട്ടി എന്താണെന്ന് മാഷിന് മനസ്സിലായില്ലെങ്കില്‍ മലയാളത്തില്‍ പറയാം, വെയിറ്റ്, ഏതൊക്കെ യാണ് എന്റെ കയ്യിലുള്ള കട്ടികള്‍? മൂന്നെണ്ണ മേയുള്ളൂ, 13 കിലോ വരെ തൂക്കണം. മാഷിന് ഈ സ്റ്റൂളില്‍ ഇരുന്നു ആലോചിക്കാം, ഒരു ഇന്നോവ സ്പീഡ് കുറച്ചു വരുന്നുണ്ട്, ഞാന്‍ ഒന്നു അറ്റണ്ട് ചെയ്യട്ടെ, ഓ അവന്മാര്‍ വിട്ടുപോയി.
“ എന്ന ഞാന്‍ പിന്നെ വരാം മനോഹര, അപ്പുറത്ത് വല്ല ചെറുമീന് മുണ്ടോയെന്ന് നോക്കാം,”
“ എന്തിനാ മാഷ് അമോണിയ ഇട്ടത് വാങ്ങാണതു? മീനില്ലാതെ പോകേണ്ട, നെമ്മീന്‍ വിറ്റുതീരുന്നത് വരെ ഓഫറുണ്ടാകും, ഇനിവരുമ്പോള്‍ ഉത്തരം പറഞ്ഞാലും മതി” ഒരു ചൂര മീന്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞു എന്നെ ഏല്‍പ്പിച്ചു കൊണ്ട് മനോഹരന്‍ പറഞ്ഞു.
മനോഹരന്റെ ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.
മനോഹരന്റെ ഓഫറിനെ കുറിച്ചു ചിന്തിച്ച് കൊണ്ട് ഞാന്‍ പതുക്കെ പതുക്കെ നടന്നു.
-കെ എ സോളമന്‍
Tuesday, 28 August 2012
Wednesday, 22 August 2012
ഹോളിഏഞ്ചല്‍ - കഥ-കെ എ സോളമന്‍
സകല വിശുദ്ധന്‍മാരുടെയും തിരുനാള്‍ കഴിഞ്ഞതേയുള്ളൂ. അന്നൊരു
പ്രസംഗം നടത്തിയതാണ്. അടിപൊളിയെന്നാണ് ആന്‍സി പറഞ്ഞത്. അവള്‍ എപ്പോഴും അങ്ങനയെ പറയൂ.
കപ്യാര്‍ മത്തായിച്ചേട്ടന്റെ പേരക്കുട്ടിയാണ്, ആന്‍സിക്ക്
തന്റെ പ്രസംഗം കേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. ചിരിച്ചുംകൊണ്ടു അവള്‍ മുന്നിലിരിക്കുമ്പോള്‍
പ്രസംഗിക്കാന്‍ന്‍ തനിക്കും ഒരു തൃല്ലുണ്ട്. അവളില്ലെങ്കില്‍ പ്രസംഗം താനറിയാതെ തന്നെ ചുരുങ്ങിപ്പോകും. എത്ര ബോറായി പ്രസംഗിച്ചാലും
ആന്‍സി നല്ലതെന്നെ പറയൂ. അവളെ തനിക്ക് ഇഷ്ടമാണോയെന്ന് ചോദിച്ചാല്‍ അത് പറയുകവയ്യ. പതിനൊന്നു
വര്‍ഷത്തെ മുട്ടിന്‍മേല്‍ നിന്നുള്ള പ്രാര്‍ഥനയും പരിശീലനവും ലൌകീക ചിന്തകളില്‍ നിന്നു
തന്നെ എന്നേ മോചിപ്പിച്ചിരിക്കുന്നു. സെയിന്‍റ് മേരീസ് പള്ളി അസിസ്റ്റന്‍റ് വികാരി
ഫാദര്‍ ഫ്രാന്‍സിസ് പുല്‍പ്പറമ്പില്‍ ഓര്‍ത്തു.
സഹിക്കാന്‍ പറ്റാത്തത് അന്നാമ്മ ടീച്ചറിന്റെ ഉപദേശമാണ്.
“ മനസ്സിക്കരെ” എന്ന സിനിമ കണ്ടതിന് ശേഷമാന് ഈ അസ്സുഖം പിടിപെട്ടതെന്ന് തോന്നുന്നു. ഏത്
പ്രസംഗം കഴിഞ്ഞാലും ടീച്ചര്‍ ഉപദേശിക്കും, റിട്ടയേര്‍ഡ് മലയാളം ടീച്ചറെന്ന വിചാരമാണ്
എപ്പോഴും. ഒരു വൈദികനെയാണ് ഉപ്ദേശിക്കുന്നതെന്ന വിചാരം പോലുമില്ല. പഠിപ്പിച്ച ടീച്ചറായാത്
കൊണ്ട് കേട്ടു നില്‍കുന്നുവെന്നെയുള്ളൂ.
“ അച്ഛന്‍ ബൈബിളും മറ്റ് പുസ്തകങ്ങളും കുറെക്കൂടി
വായിക്കണം” ഇതാണ് എപ്പോഴുമുള്ള
ഉപദേശം. ടീച്ചറിനെ സഹിക്കാം, ടീച്ചറിന്റെ കൊച്ചുമോള്‍ റോസ്മേരിയെയാണ് സഹിക്കാന്‍ പറ്റാത്തത്.
ടീച്ചര്‍ ഉപദേശിക്കാന്‍ തുടങ്ങുംപോള്‍ അവള്‍ക്ക് “കുളുകുളെ” എന്നൊരു ചിരിയുണ്ട്. തടിയല്‍പം കൂടീട്ടാന്നെങ്കിലും ആന്‍സിയെപ്പോലിരിക്കുന്നത് കൊണ്ട് അവളോടും തനിക്ക് കാര്യമായ് പരിഭവമില്ല. എങ്കിലും
ഇവള്‍ക്ക് ചിരിക്കാതിരുന്നുകൂടെയെന്ന് പലകുറി തോന്നിയിട്ടുണ്ട്.
“ അതിന്നെന്തിന്
അച്ഛന്‍ വിഷമിക്കുന്നു.അലക്സിനോട് പറഞ്ഞാല്‍ പോരേ, അവന്‍ ഏതെങ്കിലും സൈറ്റ് നോക്കി പറഞ്ഞു തരും".
അടുത്ത ഞായറാഴ്ച ഹോളിഏഞ്ചല്‍-- -വിശുദ്ധ മാലാഖയുടെ തിരുനാളാണ്.
വികാരിയച്ചനാണ് പ്രസംഗിക്കേണ്ടത്. പക്ഷേ പ്രസംഗം അച്ഛന്‍ തന്നെ ഏല്പിച്ചിരിക്കുകയാണ്.
അച്ഛന് അന്നേ ദിവസം പാലായില്‍ ഒരു കല്യാണമുണ്ട്.
മാലാഖമാരെക്കുറിച്ചും വിശുദ്ധന്മാരെക്കുറിച്ചും തനിക്കറി
യാവുന്നതൊക്കെ പള്ളിയില്‍ പ്രസംഗിച്ചിട്ടുള്ളതാണ്. വീണ്ടും അതുതന്നെ വിളംപിയാല്‍ അന്നാമ്മ
ടീച്ചര്‍ ഉപദേശിക്കും, റോസ്മേരി കുളുകുളെ ചിരിക്കും, ആന്‍സി
മാത്രം നല്ലതെന്നു പറയും.
അന്നാമ്മടീച്ചറിന്റെ ഉപദേശം ഇക്കുറി നിര്‍ത്തണം, റോസ്മേരിയുടെ
ചിരിയും. മത്തായിചേട്ടന് ഹോളിഏഞ്ചലിനെക്കുറിച്ചു എന്തെങ്കിലും പറയാന്‍ കഴിയും. അദ്ദേഹത്തോടു
ചോദിക്കാം.
മത്തായിചേട്ടനു പോലും ഇന്‍റര്‍നെറ്റ്
എന്തെന്നറിയാം. സൈറ്റിനെ കുറിച്ചും സര്‍ഫീങ്ങിനെകുറിച്ചും സംസാരിക്കുന്നു. ഇതൊക്കെ
പഠിക്കാന്‍ ഒത്തിരി അവസരമുണ്ടായിരുന്നു, മടി കാണിച്ചതാണ് കുഴപ്പമായത്. സൌകര്യങ്ങള്‍
പ്രയ്ജനപ്പെടുത്തണമെന്ന് ഉപദേശിക്കാറുണ്ടെങ്കിലുംതാനത് ചെയ്തില്ല.
“ അലക്സെ, എങ്ങനെ നമ്മുടെ പ്രസംഗം, നടക്കുമോ?”
“നോക്കിക്കൊണ്ടിരിക്കുകയാണച്ചാ ..."
അലക്സും മത്തായിചേട്ടന്റെ പേരക്കുട്ടി
തന്നെ. ചേട്ടനു പത്തു മക്കളാണ്. അതുകൊണ്ടു തന്നെ പേരക്കുട്ടികളും പത്തില്‍ കുറയാതെ
കാണും. എല്ലാവരെയും തനിക്ക് പരിചയവുമില്ല. എന്തുകൊണ്ട് ഒരണ്ണത്തെയും വേദപഠനത്തിന് വിട്ടില്ലായെന്ന്
ഒരിക്കല്‍ മത്തായി ചേട്ടനോട് ചോദിച്ചതാണ്.
അച്ഛന്‍മാരേയും കന്യാസ്ത്രീകളെയും തനിക്കല്ലേ നന്നായ് അറിയൂ, എന്ന ദുസൂചന കലര്‍ന്ന മറുപടിയാണ് മത്തായി ചേട്ടനില്‍ നിന്നുണ്ടായത്.
“ലാപ് ടോപ് ബൂട്ട്അപ് ആയി അച്ഛാ, ഏത് സൈറ്റാ നോക്കേണ്ടത്?” അലക്സ്.
ബൂട്ട് അപ് എന്താണെന്ന് അലക്സിനോട് ചോദിച്ചില്ല. തന്റെ അറിവില്ലായ്മ്മ അവന്‍ മനസ്സിലാക്കാതിരിക്കട്ടെ.
“നിനക്കല്ലേ അതൊക്കെ അറിയൂ, ഏതെങ്കിലും നോക്കൂ അലക്സ്, വിശുദ്ധ മാലാഖയെക്കുറിച്ചു വിവരണം വേണം “
“ ചാര്‍ളീസ് ഏഞ്ചല്‍സ് പറ്റുമോ അച്ഛാ?”
“ എവിടെ നോക്കട്ടെ”
അലക്സ് സൈറ്റ് ഓപണ്‍ ചെയ്തതും കാമറൂണ്‍
ഡൈസ് എന്ന ഹോളിവുഡ് നടി കാലും പൊക്കി നില്‍കുന്ന ചിത്രമാണ് സ്ക്രീനില്‍ തെളിഞ്ഞത്.
ചാര്‍ളീസ് ഏഞ്ചല്‍സ് ഒരു ഹോളിവൂഡ് സിനിമയാണ്.
“ഇതാണോ അലക്സ് ഹോളി ഏഞ്ജല്‍?, ഇത് പിന്നെ കാണാം അടുത്തത് നോക്കൂ”
“കൈന്ടര്‍ ഏഞ്ചല്‍സ്, എന്റര്‍ ചെയ്യട്ടെ അച്ഛാ?”
“ എന്താണെന്ന് വെച്ചാല്‍ ചെയ്യൂ”
“ഒരു വാണിങ് മെസ്സേജ് ഉണ്ടച്ചാ, വായിയ്ക്കാം,
This
site contains adult materials, needs parental guidance. സൈറ്റ് അല്പം കുഴപ്പം പിടിച്ചതാണച്ചാ, പേരന്റ്സിന്റെ കാവല്‍ വേണമെന്ന്”
“ അതിനിപ്പോ വികാരിയച്ചനെ വിളിക്കാന്‍
പറ്റുമോ?, നീ നോക്കു”.
അലക്സ് നോക്കിയതും മൂന്നു ഹോളിവുഡ്
സുന്ദരികളുടെ കാണാന്‍ പാകത്തിലല്ലാത്ത ചിത്രങ്ങളാണ് തെളിഞ്ഞു കണ്ടത്. ചിത്രം കണ്ടു
ഫാദര്‍ പുല്‍പ്പറമ്പിലും അലക്സും സ്തംബീച്ചിരുന്നു പോയി.
“ ദേ, വികാരിയച്ചന്‍ വരുന്നു, അതിന്റെ സ്വിച്ച് ഓഫ് ചെയ്യൂ അലക്സ്.”
“ ജാം ആയെന്ന തോന്നുന്നത്, സൈറ്റ് മാറുന്നില്ല.”
“ എങ്കില്‍ അത് അടച്ചു വെയ്ക്കൂ,, അല്ലെങ്കില്‍ മേശക്കുള്ളില്‍ തള്ളൂ , ദാ അച്ഛന്‍ വന്നു കഴിഞ്ഞു”
“ എന്താ അച്ഛനും അലക്സും കൂടി കംപൂട്ടറില്‍
കളി, ആരാണ് ജയിച്ചത്? “
“ കളിയല്ലച്ചാ, അലക്സിന്റെ സ്കൂട്ടറിന്റെ കീ കംപൂട്ടറിന്റെ ബൂട്ട്അപ്പീല്‍ വീണു പോയി, അത് എടുക്കാന്‍ ഉള്ള ശ്രമത്തിലാണു.”
കമ്പൂട്ടറിനെ ക്കുറിച്ച് തനിക്കും
വികാരിയച്ചനും ഉള്ള വിവരം ഏറെക്കുറെ തുല്യമാണെങ്കിലും മറ്റുള്ളവര്‍ മനസ്സില്‍ കാണുന്നത്
അദ്ദേഹം മരത്തേല്‍ കാണും
“ രണ്ടുപേരും കൂടി ബൂട്ടആപ്പില്‍ കൈയിടുന്നത് കൊള്ളാം, നാളത്തെ പ്രസംഗം മറക്കരുത്, കല്യാണത്തിനു ചെന്നില്ലെങ്കില്‍ മാണി സാര്‍ പരിഭവിക്കും”
ഫാ. പുല്‍പ്പറമ്പില്‍ അലക്സിന്റെ
മുഖത്തേക്കു നോക്കി. ഇഞ്ചി കടിച്ച കുരങ്ങന്റെ മുഖമായിരുന്നു അപ്പോള്‍ അലക്സിന്‍റേത്.
ഹോളി ഏഞ്ചലിനെ കുറിച്ചുള്ള നാളത്തെ പ്രസംഗം. അതോര്‍ത്തപ്പോള്‍ അന്നമ്മ ടീച്ചറും, റോസ്മേരിയും കൂടെ ആന്‍സിയും ഒരുമിച്ച് നിന്നു "കുളുകൂളെ"ചിരിക്കുന്നതായി ഫാ. ഫ്രാന്‍സിസ്
പുല്‍പ്പറമ്പിലിനു തോന്നി.
-കെ എ സോളമന്‍
Subscribe to:
Posts (Atom)
