#ഞാനല്ലാതെ
(ഇത് ആര് തിരഞ്ഞു പിടിച്ച് ഇവിടെ പകർത്താനാണ് ? Frontline അദ്ദേഹം വിട്ടുപോയി)
#രേഖകൾ പരിശോധിച്ചാൽ കേരളത്തിൽ ദിനപത്രങ്ങളിലെ പത്രാധിപർക്കുള്ള കത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് പ്രഫ. കെ എ സോളമൻ സാറാണ് എന്ന് മനസ്സിലാക്കാൻ കഴിയും.
ഒരേസമയത്ത് നിരവധി ദിന പത്രങ്ങളിലാണ് സാറിന്റെ കത്ത് പത്രാധിപർ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദീപിക, മലയാള മനോരമ, മാതൃഭൂമി, ജന്മഭൂമി, മംഗളം, കേരള കൗമുദി, വീക്ഷണം, തനിനിറം, മാധ്യമം എന്നീ പത്രങ്ങളിൽ മാത്രമല്ല ഇന്ത്യ ടുഡേ, കർഷകൻ, കലാകൗമുദി തുടങ്ങിയ ആനുകാലിക ങ്ങളിലും അദ്ദേഹം കത്തുകളും ലേഖങ്ങളും എഴുതുന്നു.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഇംഗ്ലീഷ് പത്രങ്ങളിൽ കത്തുകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരൻ പ്രൊഫ കെ എ സോളമൻ സാറാണ്. ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, പയനിയർ, ടൈംസ് ഓഫ് ഇന്ത്യ, ഹെറാൾഡ്, ഇക്കണോമിക്സ് ടൈംസ്, സൺഡേ മിറർ, ഇകനോമിക് റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ആയിരക്കണക്കിന് കത്ത് എഴുതി.
മാത്രമല്ല നിരവധി തവണ മികച്ച കത്തിനുള്ള സമ്മാനവും കരസ്ഥമാക്കി. നിരന്തരം കത്ത് എഴുതുന്നതിന് പഠനവും സമയവും കൂടിയേ തീരൂ.
രണ്ട് ഭാഷകളിൽ അദ്ദേഹം എഴുതിയ പത്രാധിപർക്കുള്ള കത്തുകൾ സമാഹരിച്ച് രണ്ട് പുസ്തക മാക്കിയിട്ടുണ്ട്.
ലോകത്ത് ഇങ്ങനെ ചെയ്തവര് ചുരുക്കം.സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം കത്തെഴു ത്ത് പ്രവൃത്തി മികച്ച സമൂഹിക പ്രവർത്തനമാണ്. രാഷ്ട്രീയ ക്കാരുടെ ഭീഷണി വേറെ.കേന്ദ്ര സംസ്ഥാന സർക്കാരും സാമൂഹിക സംഘടനകളും സോളമൻ സാറിന്റെ സംഭാവനകൾ ശ്രദ്ധിക്കാൻ ഇനിയും അമാന്തിക്കരുത്.