പ്രളയത്തിൽ പെട്ടു പോയവരോട്
നിങ്ങൾ സംസാരിച്ചിട്ടുണ്ടോ?
എങ്കിൽ പറയൂ,
എന്താണവർ പറഞ്ഞത്?
എന്താണ് കേട്ടതു നിങ്ങൾ?
കൂറ്റന്‍ മാളിക തകർന്നുവീണെന്നോ
വന്മതിലും ഗേറ്റും കാറുകളും
മേശയും കസേരയും കാവൽപുരയും
റ്റിവി യും കംപ്യൂട്ടറും പിന്നെ
സീസീ ടീവീ യും ഒഴുകിപ്പോയെന്നോ?
അതോ,
സ്വപ്നങ്ങൾപൂവണിയില്ലെന്നോ,
പ്രതീക്ഷകൾ സ്ഫലമാകില്ലെന്നും
ചിന്തകൾ ചിതറിപ്പോയെന്നും പറഞ്ഞോ?അണയാത്ത രോഷാഗ്നികൾ
ആരുടെ കണ്ണിലാണ് കണ്ടത്?
ഇല്ല, അവരുടെ മറുപടികൾ
ഓർമ്മപ്പെടുത്തലുകളാണ്
ജീവിച്ചിരിച്ചിരിക്കുന്നവരോടുള്ള
ഓർമ്മപ്പെടുത്തലുകൾ
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ
ജാതി മത വേർതിരിവിനെതിരെ
പണ ധൂർത്തിനെതിരെ
വിശാല മാനവികകതയുടെ
ഓർമ്മപ്പെടുത്തലുകൾ
പരസ്പര സ്‌നേഹത്തിന്റെ കാഴ്ചകള്‍
കണ്ണുകൾ നനയിച്ച നിമിഷങ്ങള്‍,
ഊര്‍ജം നല്‍കിയ അനുഭവങ്ങള്‍,
ഒരുമയുടെ പ്രാര്‍ത്ഥനകള്‍
സാന്ത്വന നിമിഷങ്ങങ്ങളുടെ ഓർമ്മകൾ
മതിലുകൾ തകർക്കണമെന്നും
അതിരുകൾ മാറ്റി വരക്കണമന്നും
ക്ഷമിക്കാൻ പഠിക്കണമെന്നും
സ്നേഹിക്കണമെന്നും
പുഞ്ചിരി മായരുതെന്നും
പറഞ്ഞു തന്ന പ്രളയം
മലയാളത്തിന്റെ മഹാപ്രളയം
- കെ എ സോളമൻ