Saturday, 2 September 2017

സ്കൂൾ കുട്ടികൾക്ക്‌!


ഓണത്തെക്കുറിച്ച് പത്തു വാചകങ്ങൾ

1. കേരളീയരുടെ ദേശിയോത്സവമാണ് ഓണം, പക്ഷെ ഇതു പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഗൾഫ് നാടുകളിലാണ്. 
2. ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്തുനാള്‍ആണ്  ഓണാഘോഷ മെങ്കിലും പണം തരപ്പെട്ടാൽ മലയാളിക്ക് എന്നും ഓണമാണ്.
3. തിരുവോണം ആണ് ഓണത്തിന്റെ പ്രധാന ദിവസമെങ്കിലും ബിവറജസ് പ്രവർത്തിക്കുന്നതിനാൽ പലർക്കും അന്നു ബോധമുണ്ടാവില്ല.
4 ബോണസായും വേതനമായും കിട്ടുന്ന പണം വ്യാപാരികൾ ഊറ്റിയെടുക്കുന്ന ദിനങ്ങളാണ് ഓണനാളുകൾ
5 വീടിറങ്ങുന്ന പാമ്പുകൾ വഴിയരികിൽ മയങ്ങിക്കിടക്കുന്നത് ഓണനാളുകളിലാണ്
6 ട്രാൻസ്പോർട്ട് ജീവനക്കാരുടെ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തേക്കുള്ളത് കൊടുക്കുന്നത് ഓണ സീസണിലാണ്.
7.ഓണത്തിന്റെ പ്രധാനആകര്‍ഷണം ഓണ സദ്യ ആണെങ്കിലും വീട്ടിൽ കഞ്ഞി വെയ്ക്കാതെ പാക്കറ്റ് ഭക്ഷണം വാങ്ങുന്നതാണ് ഓണത്തിന്റെ മറ്റൊരാകർഷണം
8 അധ്യാപകർ പറയുന്നതു കേൾക്കാതെ മുണ്ടു തലയിൽ കെട്ടി വിദ്യാർത്ഥികൾ കലാലയങ്ങളിൽ ഡപ്പാം കൂത്തു നടത്തുകയും ആഹാരസാധനങ്ങൾ വേസ്റ്റാക്കുകയും ചെയ്യുകയെന്നതു ഓണത്തിന്റെ വേറിട്ട കാഴ്ചയാണ്.
9.  ഇരുപത്തിനാലു മണിക്കുറുംചാനലിനു മുന്നിൽ കുത്തിയിരുന്നു സ്വർണ്ണം, തുണി, മണ സോപ്പ്,  പായസം മിക്സ് എന്നിവയുടെ പരസ്യം കണ്ട് വെള്ളമിറക്കുന്ന കോരന്മാരുടെ ഉത്സവം കൂടിയാണ് ഓണം
10. സ്കൂൾ യൂണിഫോമിട്ട കുടുംബശ്രീ പെണ്ണങ്ങൾ വീടുവിട്ടിറങ്ങി റോഡു സൈഡിൽ നിന്ന് ചിപ്സ്, ഉപ്പേരി, പപ്പടം, പരിപ്പുവട, പച്ചക്കറി, കോഴി വളം, ജൈവവളം എന്നിവ വിറ്റ് നാലു പുത്തനുണ്ടാക്കുന്നത് ഓണക്കാലത്താണു്.
-കെ. എ സോളമൻ