Sunday, 21 August 2016

സ്കൂൾ ഡിസിപ്ളിൻ - കഥ - കെ.എ സോളമൻ

സെബസ്ത്യൻ സാർ അച്ചടക്കത്തിനു പേരുകേട്ട ആളാണ്. സാറൊന്നു ഉറെക്കെ വിളിച്ചാൽ ക്ലാസു മാത്രമല്ല, സ്കൂൾ മൊത്തം നിശബ്ദമാകും. ഏതു വിധ അച്ചടക്ക പ്രശ്‌നമുണ്ടായാലും സാർ ഇടപെട്ടാൽ പരിഹാരമായി. ഹെഡ്മിസ്ട്രസ് സാറാ ടീച്ചർ അതു കൊണ്ടു തന്നെ അച്ചടക്കക്കമ്മറ്റിയുടെ അധ്യക്ഷനായി സാറിനെത്തന്നെയാണ് നിയമിച്ചിട്ടുള്ളത്.
മറ്റധ്യാപകരെപ്പോലെ മക്കളെ ഇംഗ്ലീഷുമീഡിയം സ്കൂളിൽ പഠിപ്പിക്കുകയും എയിഡഡ്സ്കൂളിൽ ജോലി നോക്കുകയും ചെയ്യുന്ന രീതിയല്ല സാറിറേത്. സാറിന്റെ രണ്ടു ആൺമക്കളും സാറിന്റെ സ്കൂളിൽ തന്നെ യാണ് പഠിക്കുന്നത് , അഖിൽ സെബാസ് ത്യനും അനിൽ സെബാസ് ത്യനും.
സാറാ ടീച്ചർ റിട്ടയർ ചെയ്തപ്പോൾ സീനിയർ മോസ്റ്റായ സെബാസ്റ്റ്ൻ സാർ തന്നെയാണ് ഹെഡ്മാസ്റ്റർ ആയത്. സ്കൂൾ മാനേജർ തത്ത്വാ ധിഷ്ഠതമായി പ്രവർത്തിക്കുന്ന ആളായതിനാൽ വേറൊരു ചോയ്സ് ഹെഡ്മാസ്റ്റർ സ്ഥാനത്തേക്കു പരിഗണിക്കാനില്ലായിരുന്നു.
ഹെഡ്മാസ്റ്റായി ചാർജ് എടുത്ത സെബാസ്റ്റ്യൻ സാർ സ്കൂളിലെ സകല അധ്യാപകരുടെയും യോഗം വിളിച്ചു ചേർത്തു
സാറു പറഞ്ഞു " നൂറു ശതമാനം റിസൾട്ട് വർഷങ്ങളായി നേടുന്ന സ്കൂളാണ് നമ്മുടേത്. നിങ്ങളുടെ സഹകരണം തന്നെ പ്രധാന കാരണം. ഡിസിപ്ളിന്റെ കാര്യത്തിൽ നമ്മൾ തന്നെയാണ് മറ്റു സ്കൂളുകൾക്കു മാതൃക. തുടർന്നും അച്ചടക്ക സംവിധാനം കർശനമായി തുടരാനാണ് ആഗ്രഹം. നിങ്ങൾക്ക് അഭിപ്രായം പറയാം"
ശ്രീകുമാർ സാറാണ് ആദ്യ മെഴുന്നേറ്റത്.
" കുഴപ്പക്കാരായ വിദ്യാർത്ഥികളെ നമ്മുക്ക് ശിക്ഷിക്കാൻ അധികാരമില്ല. വടിയെടുത്താൽ ചാനൽ കാർ ചാടി വീഴും, നമ്മുടെ ജോലി പോകും. അതു കൊണ്ടു മദ്യപിക്കുകയും മറ്റു കുഴപ്പങ്ങളിൽ ഏർപ്പെടുന്നവരേയും നമ്മൾ എന്താണ് ചെയുക? "
" സംശയമെന്ത്, മുൻ കാലങ്ങളിൽ ചെയ്തതുപോലെ സ്കൂളിൽ നിന്നു പുറത്താക്കും. പുറത്താക്കിയതുകൊണ്ട്‌ നന്മുടെ സ്കുളിൽ ഡിവി വിഷൻ ഇല്ലാതാകില്ല. നിങ്ങൾക്കുധൈര്യ മായി നീങ്ങാം."
" അല്ല, മമ്പു പുറത്താക്കിയവരെ തിരിച്ചെടുത്ത ചരിത്രമുണ്ട്. ഓരോ കേസും റിപ്പോർട്ടു ചെയ്യുന്ന അധ്യാപകരാണ് ഒടുക്കം മോശക്കാരാവുന്നത് , ്
അതുകൊണ്ടു പറഞ്ഞന്നേയുള്ളൂ. " ശീകുമാർ
" അതോർത്തു സാറു വിഷമിക്കേണ്ട.
ഇവിടെ ഇപ്പോൾ സാറാ ടീച്ചർ അല്ലല്ലോ ഇരിക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചക്കൊന്നും ഞാൻ തയ്യാറല്ല. അതു സാറന്മാരുടെ കാര്യത്തിൽ ആയാലും "
അതോടെ ശ്രീകുമാർ സാറിന്റെ സംശയങ്ങൾ മാറി. സ്റാഫ് റൂമിന്റെ വാതിൽ ചാരിയിട്ടു സിഗററ്റ് വലിച്ചത് താ,ക്കീതു ചെയ്ത സംഭവമാണ് ശ്രീകുമാർ സാറിനു ഓർമ്മ വന്നത്. ഇ തൊക്കെ ഹെഡ്മാസ്റ്റർ എങ്ങനെ അറിയുന്നവെന്ന സംശയവും തോന്നിയിട്ടുണ്ട്.
അങ്ങനെയിരിക്കെ പുതുതായി സ്ഥലം മാറി വന്ന രണ്ടു സാറമാർ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ പിടിച്ചു ഹെഡ്മാസ്റ്ററുടെ മുന്നിൽ ഹാജരാക്കി. ടോയ്ലറ്റിൽ നിന്നു കഞ്ചാവു ബീഡി വലിച്ചുവെന്നതായിരുന്നു കുറ്റം . വിദ്യാർത്ഥിയെക്കണ്ട ഹെഡ്മാസ്റ്റർ തലയിൽ കൈവെച്ചു കസേരയിൽ ഇരുന്നു പോയി. ശ്രീകുമാർ സാറും മുറിയിൽ ഉണ്ടായിരുന്നു.
" സ്കൂളിലെ ഡിസിപ്ളിൻ അല്പം വീട്ടിലുമാകാമായിരുന്നില്ലേ സാർ ?" എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും ശ്രീകുമാർ സാർ അതിനു മുതിർന്നില്ല. വിദ്യാർത്ഥിയെ പുറത്താക്കണമോ വേണ്ടയോ എന്ന തീരുമാനം ഹെഡ്മാസ്റ്റർക്ക് വിട്ടുകൊണ്ടു ശ്രീകുമാർ സാർ വാതിൽക്കലേക്ക് പതുക്കെ നടന്നു.
                                                                   - - - -