കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാലയുടെ ആവശ്യമുണ്ടോഎന്നതാണു നിലവിലെ തര്‍ക്കം? സംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തോട് ധന വകുപ്പ് തടസവാദങ്ങള്‍ഉന്നയിച്ചിരിക്കുന്നു. ധന വകുപ്പ് മാത്രമല്ല ചില വര്‍ഗീയ സംഘടനകളും ഈ സര്‍വലശാലയ്ക്കെതിരെ രംഗത്തുണ്ട്. ഇവിടെ സംസ്കൃത സര്‍വകലാശാലക്കും മലയാളം സര്‍വകലാശാലയ്ക്കും പ്രവര്‍ത്തിക്കാമെങ്കില്‍ അറബിസര്‍വകലാശാലക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
അറബിസര്‍വകലാശാലയില്‍ അറബി മാത്രമേ പഠിപ്പിക്കൂ എന്ന കണ്ടെത്തല്‍ അപാരം. അങ്ങനെയെങ്കില്‍ സംസ്കൃത സര്‍വകലാശാലയില്‍ മായാളവും ഹിന്ദിയും സോഷിയോളോജിയുംപഠിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും? ഭാഷക്ക് മാത്രമായി എന്തിനാണു ഒരു സര്‍വകലാശാല? ചിലറുടെ ഇത്തരം സന്ദേഹംതന്നെ ആസ്ഥാനത്താണ്. ഒരു സര്‍വകലാശാലവരുമ്പോള്‍ അതിന്റെ സ്ഥാനം, ഘടന, കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ സ്വഭാവികം., ആരോഗ്യം, കൃഷി, ഫിഷറീസ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേകമായി സര്‍വകലാശാലകള്‍ ആരംഭിച്ചപ്പോഴും ചില തര്‍ക്കങ്ങളും സന്ദേഹങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം അസ്ഥാനത്താ ണെന്ന്പിന്നീട് തെളിഞ്ഞു. അതുകൊണ്ടുതന്നെ അറബിക് സര്‍വകലാശാലയെപ്പറ്റിയുള്ള സംശയങ്ങളുംവൈകാതെ മാറും. .
കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷയാണ് അറബി. 1956 മുതലാണ് കേരളത്തില്‍ അറബി ഭാഷ സ്‌കൂള്‍ തലങ്ങളില്‍ ഒദ്യോഗികമായി പഠിപ്പിച്ചു തുടങ്ങിയത് . ഹയര്‍ സെക്കണ്ടറി കോളേജ്, സര്‍വ്വകലാശാല തലങ്ങളില്‍ ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അറബി പഠിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം.
ഇസ്‌ലാം മതം പ്രചരിക്കുന്നതിനു എത്രയോ ശതകങ്ങള്‍ക്കു മുമ്പു തന്നെ അറബികളുമായി മലയാളികള്‍ക്ക് വ്യാപാര ബന്ധമുണ്ടായിന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ് അത് ശക്തിയാര്‍ജിച്ചതെങ്കിലും ഇസ്ലാം മത പ്രചരണത്തിനാണ് അറബി സര്‍വകലാശാല എന്ന വാദം തെറ്റാണ്. ..
മലയാളവും അറബിയും
എഴുത്തച്ഛന്റെ മലയാള ഭാഷ സംഭാവനകള്‍ക്ക് ഒക്കെ എത്രയോ മുമ്പേ കേരളത്തില്‍ അറബി ഭാഷ അതിന്റെ സ്വാധീനവും സാന്നിധ്യവും അറിയിച്ചിരുന്നു. പതിനാലാം നൂറ്റാന്ടില്‍ രാജ്യം സന്ദര്‍ശിച്ച സഞ്ചാരി ഇബന്ബത്തൂത്ത ഇവിടെ പ്രത്യേകിച്ചും കേരളത്തില്‍ നിലനിന്നിരുന്ന അറബി ഭാഷാ സാന്നിദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മലബാറിലെ മാലപ്പാട്ടുകള്‍, മത ഗ്രന്ഥങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ കിരാതവാഴ്ചകള്‍ക്കെതിരെയുള്ള രചനകള്‍ എല്ലാത്തിലും അറബി ഭാഷയുടെ സ്വാധീനം പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്.
ഇസ്ലാം മതത്തിലൂടെയും അല്ലാതെയും അറബി സ്വാധീനം കേരളത്തിൽ പ്രകടമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കേരളവും അറേബ്യയുമായി വ്യാപാരം നിലനിന്നിരുന്നു. അക്കാരണത്താൽ മലയാളത്തിൽ ഒത്തിരി അറബി,പേർഷ്യൻ വാക്കുകൾ കടന്നുകൂടിയിട്ടുണ്ട്. മുസ്ലീങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികവ്യവഹാരഭാഷയിലാണ് കാര്യമായ അറബി പദങ്ങളുടെ ഉപയോഗം ഉള്ളത്.
മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ട ചില അറബി പദങ്ങൾ
അമ്പാരി, ജില്ല, താലൂക്ക്, തഹസിൽ, ജപ്തി, ജാമ്യം, രാജി, മുക്ത്യാർ, മഹസ്സർ, വക്കീൽ, റദ്ദ്, ഹാജർ, തവണ, മരാമത്ത്, ഖജാൻജി, താരീഫ്, നികുതി, വസൂൽ, ഹജൂർ, ഉറുമി, കവാത്ത്, കറാർ, മാരി, യുനാനി, ജുബ്ബാ, ഉറുമാൽ, കീശ, അത്തർ, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂൽ,നിക്കാഹ്, തലാക്ക്, തകരാർ, ബദൽ, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, ഹജ്ജ്, ദുനിയാവ്, സുറിയാനി, കസബ,മുൻഷി, മുല്ല, ബിലാത്തി,വർക്കത്ത്
ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണ് അറബി . ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. ഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ എന്നതിനപ്പുറം ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായും ഇതിന് അംഗീകാരമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ മതങ്ങളുടെ അനുയായികളെല്ലാം പവിത്രവും പരിശുദ്ധവുമായി കാണുന്ന മക്ക, ജറുസലം, മദീന, സിറിയ തുടങ്ങിയ സ്ഥലങ്ങളുടെയും ഭാഷ അറബിതന്നെ. . യേശുവിന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന ജെറുസലേമും ഇതില്‍ പെടുനപ്പെടും സിന്ദി, ഉര്‍ദു, പേര്‍ഷ്യന്‍, തുടങ്ങിയ ഭാഷകള്‍ അവയുടെ ലിപിയായി സ്വീകരിച്ചിരിക്കുന്നത് അറബിക് ലിപിയാണ്. ഇങ്ങനെ സവിശേഷതകള്‍ ഏറെയുള്ള ഭാഷയാണ് അറബി എന്നതാണു.വസ്തുത..
തൊഴില്‍ദായകഭാഷ.
ഏറെ തൊഴില്‍ സാധ്യതകളുള്ള ഭാഷ എന്ന നിലയില്‍ക്കൂടി അറബി അറിയപ്പെടുന്നു. ഏകദേശം 75,000 കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിലേക്ക് അറബി രാജ്യങ്ങളില്‍ നിന്നു ഒഴുകിയെത്തുന്നത്. അറബി അറിയുന്നവര്‍ക്ക് അറബ് തൊഴില്‍ മേഖലയില്‍ വലിയ ക്ലേശമില്ലാതെ തൊഴില്‍ ചെയ്യാണ് കഴിയുന്നുമുണ്ട്.. ലോകത്തെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ അറബി ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ അതിന്റെ അനന്ത സാധ്യതകളെ കാണാന്‍ ശ്രമിക്കുന്നില്ലയെന്നത് ഖേദകരമാണ്.
അറബിക് സര്‍വകലാശാല വേണം
അറബിഭാഷയുടെ ഇത്തരം ആദരണീയമായ പൈതൃകവും ആധുനികമായ സാധ്യതയും പരിഗണിച്ച് കൊണ്ട് കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല ആവശ്യമാണ് എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍വകലാശാലയെ സാമുദായികവത്കരിച്ചും സാമ്പത്തിക ബാധ്യതകള്‍ ഉന്നയിച്ചും എതിര്‍ നീക്കം നീക്കം നടത്തുകയാണ് ചിലര്‍. ഇതില്‍ ധനവകുപ്പിന്റെ നിസ്സഹരണമാണ് പ്രധാനപ്പെട്ടത്.സാമ്പത്തിക ബാധ്യതയാണ് ഇവരുന്നയിക്കുന്ന മുഖ്യ തടസ്സം. എന്നാല്‍ പശ്ചിമേഷ്യന്‍ ഏജന്‍സികളില്‍ നിന്നും'റുസ' ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുമൊക്കെ പണംകണ്ടത്തൊനാകുമെന്നുംവിദഗ്ധര്‍ പറയുന്നെണ്ടെങ്കിലും അത് കേള്‍ക്കാനുള്ള ആര്‍ജവം ധനവകുപ്പ് കാട്ടുന്നില്ല..
ചരിത്രപരമായിത്തന്നെ കേരള ജനതയോടും സംസ്‌കാരത്തോടും ആഭിമുഖ്യമുള്ളവരാണ് അറബികള്‍. മലയാള സാഹിത്യവും കലകളും അറബിജനതയെ ഹഠാദാകര്ഷിനച്ചു കൊണ്ടിരിക്കുകയാണ്. പുരാതന കാലത്ത് അറബി വണിക്കുകളെയും സംസ്‌കാരത്തേയും ഇരു കരങ്ങളും കൂട്ടി സ്വീകരിച്ച മലയാളിക്ക് അറബിയോട് അയിത്തം തോന്നേണ്ട കാര്യമില്ല. എല്ലാ ജനതകളോടും സംസ്‌കാരങ്ങളോടും സഹിഷ്ണുത പുലര്ത്തു്ന്ന അറബ് ഭരണാധികാരികളുടേയും അറബ് ജനതയുടെയും ഉദാത്ത മനോഭാവം കേരളക്കരയില്‍ അറബി സര്‍വക ലാശാലയുടെ രൂപീകരണത്തിലും നടത്തിപ്പിലും കൂടി നമുക്ക് അനുകൂലമാക്കിയെടുക്കാവുന്നതാണ്.
ലക്ഷോപലക്ഷം സാങ്കേതിക പ്രാവീണ്യമില്ലാത്ത പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള ബ്രിഡ്ജു കോഴ്‌സുകളിലൂടെയും സര്ട്ടി ഫിക്കറ്റ് കോഴ്‌സുകളിലൂടെയും വിദൂര വിദ്യാഭ്യാസ പഠന പദ്ധതികളിലൂടെയും ഏറെ തൊഴില്‍ സാധ്യതയുള്ള ട്രാന്‍സ്ലേഷന്‍ പഠന വകുപ്പുകളിലൂടെയും യൂണിവേഴ്‌സിറ്റിക്ക് അക്കാദമിക് മുന്നേറ്റത്തിന് പുതിയ മാനം നല്കാ്നാകും. ഇന്നാട്ടിന്റെ പട്ടിണിയകറ്റാന്‍ പഠനവും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപനങ്ങളുമെല്ലാം ബലികഴിപ്പിച്ചു അവിദഗ്ധ തൊഴിലാളികളായി അറബി നാടുകളില്‍ ചേക്കേറിയ പ്രവാസികളെ ഇത്തരം കോഴ്‌സുകളിലൂടെ വ്യവസ്ഥാപിതമായ രീതിയില്‍ അക്കാദമിക് രംഗത്ത് കൊണ്ടുവരുന്നതിനു കഴിയും. അറബ് രാജ്യങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടെ സംസ്ഥനത്തിന് അറബി പഠനത്തിന്റെയും അനുബന്ധ വിദ്യാഭ്യാസത്തിന്റെയും വ്യാപ്തി മനസ്സിലാക്കുന്നതിനു ഇത്തരമൊരു സര്‍വകലാശാല അനിവാര്യമാനെന്ന കാര്യത്തില്‍ സംശയമില്ല...
-കെ എ സോളമന്‍